കട്ടപ്പനയിൽ സ്വകാര്യ ആശുപത്രി വളപ്പിൽ വാഹനത്തിന് തീ പിടിച്ചപ്പോൾ.
കട്ടപ്പന: സ്വാകാര്യ ആശുപത്രിയിൽ പാർക്ക് ചെയ്ത വാഹനം സ്റ്റാർട്ട് ചെയ്ത സമയം തീപിടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെ ആശുപത്രിയിൽ എത്തി മടങ്ങാനായി നരിയംപാറ സ്വദേശി ബിജോയുടെ വാഹനം പിന്നോട്ട് എടുക്കുമ്പോഴാണ് എൻജിൻ ഭാഗത്ത് തീ പടർന്നത്.
ഈ സമയം വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടൻതന്നെ ആശുപത്രിയിൽ എത്തിയവരും സമീപത്ത് ഉണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഉണ്ടായ പെട്രോൾ ചോർച്ചയോ ഷോട്ട് സർക്യൂട്ടോ ആവാം കാരണമെന്നാണ് വിലയിരുത്തൽ ആളുകളുടെ സംയോജിതമായ ഇടപെടലിൽ തീ വാഹനത്തിൽ അധികം പടർന്നില്ല.