അന്നമനട: പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് അന്നമനട മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി. തന്ത്രി വേഴപ്പറമ്പ് മനയ്ക്കല്‍ ഈശാനന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്നലെ കിഴക്കേനടയില്‍ നാഗസ്വരക്കച്ചേരിയും കലാപരിപാടികളും ഉണ്ടായിരുന്നു.
ഉത്സവ ദിനങ്ങളില്‍ രാവിലെ ഒമ്പതിന് ശീവേലിയും 11ന് ഓട്ടന്തുള്ളലും രാത്രി പത്തിന് വിളക്കിനെഴുന്നള്ളിപ്പും ഉണ്ടാകും. വൈകിട്ട് 5.30ന് തിരുവാതിരക്കളിയും 6.45ന് കിഴക്കേ നടയില്‍ കുറത്തിയാട്ടവും നടക്കും.
ഇന്ന് രാവിലെ എട്ടിന് കലവറ നിറയ്ക്കല്‍, വെെകിട്ട് 6.30ന് നൃത്തപരിപാടി, 7.45ന് സോപാന സംഗീതം, എട്ടിന് പുല്ലാങ്കുഴല്‍ കച്ചേരി. 20ന് 11ന് ഓട്ടന്തുള്ളല്, 6.40ന് എരയാംകുടി മഹാത്മ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, 7.45ന് സംഗീത കച്ചേരി. 21ന് വൈകിട്ട് 6.30ന് നൃത്തപരിപാടി, 7.45ന് ഭജന്‍സ്, എട്ടിന് ആധ്യാത്മിക പ്രഭാഷണം, പത്തിന് പഞ്ചാരി സമര്‍പ്പണം. 22ന് വൈകിട്ട് 7.45ന് സോപാന സംഗീതം, എട്ടിന് ബാലെ. 23ന് വൈകിട്ട് 6.40ന് ഭരതനാട്യ കച്ചേരി, 7.45ന് ട്രിപ്പിള്‍ ഡ്രം, 8ന് മേജര്‍ സെറ്റ് കഥകളി "നളചരിതം നാലാം ദിവസം'.
24ന് വൈകിട്ട് 4.30ന് കാഴ്ചശീവേലി, മേളം, 6.40ന് നൃത്തപരിപാടി, എട്ടിന് സംഗീത കച്ചേരി. 25ന് വൈകിട്ട് 6.30ന് ലക്ഷദീപം, ചമയപ്രദര്‍ശനം, എട്ടിന് ഗായകന് വിവേകാനന്ദന് നയിക്കുന്ന സംഗീതപരിപാടി ഗാനതരംഗിണി, കഥകളി. വലിയവിളക്ക് ദിവസമായ 26ന് രാവിലെ ഒമ്പതിന് ശീവേലി, പെരുവനം കുട്ടന്മാരാര് നയിക്കുന്ന മേളം, വൈകിട്ട് മൂന്നിന് ആനയൂട്ട്, നാലിന് ഒമ്പതിന് ആനകള്‍ അണിനിരക്കുന്ന കാഴ്ചശീവേലി, കുടമാറ്റം, പെരുവനം സതീശന്മാരാര് നയിക്കുന്ന മേളം, 7.15ന് ഡബിള്‍ തായമ്പക, വയലിനിസ്റ്റ് ഗംഗാ ശശിധരന് നയിക്കുന്ന സംഗീതപരിപാടി, പത്തിന് അന്നമനട മുരളീധരമാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, 1.30ന് പള്ളിവേട്ട തുടര്‍ന്ന് കഥകളി.
27ന് 12ന് ആറാട്ട്സദ്യ, 6.30ന് കൊടിയിറക്കം, ആറാട്ടെഴുന്നള്ളിപ്പ്, 8.30ന് പരയ്ക്കാട് തങ്കപ്പന് മാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, 11.30ന് കൊടകര ഉണ്ണി നയിക്കുന്ന പാണ്ടിമേളം, പുലര്‍ച്ചെ മൂന്നിന് ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് കഥകളി. മാര്‍ച്ച് ഒന്നിന് വൈകിട്ട് 7.15ന് കളമെഴുത്തു പാട്ട്, 8.30ന് ഗുരുതി, 11ന് വാരണാട്ട് ശങ്കരനാരായണ കുറുപ്പും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് എന്നിവയുണ്ടാകും.