Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jobs

കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി കാ​യി​ക വ​കു​പ്പി​ൽ ത​ന്നെ ജോ​ലി ന​ൽ​കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി കാ​യി​ക വ​കു​പ്പി​ൽ ത​ന്നെ ജോ​ലി ന​ൽ​കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. അ​തി​ലൂ​ടെ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് ഉ​ൾ​ക്കൊ​ണ്ട് ഈ ​വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ വി​ദ​ർ​ശ​ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്നും ജ​നീ​ഷ് അ​റി​യി​ച്ചു. വി​ദ​ർ​ഷ​യ്ക്ക് ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പൗ​ര സ്വീ​ക​ര​ണ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

എ​ല്ലാം അ​ഡ്വാ​ൻ​സ് ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ദ്യം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ആ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം. മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​വാ​നു​ള്ള സാ​മ്പ​ത്തി​ക പാ​രി​തോ​ഷി​ക​ത്തി​ന്‍റെ ഫ​യ​ൽ നീ​ക്കം ക​ഴി​ഞ്ഞു. അ​ത് ഒ​ക്ടോ​ബ​ർ 13ന് ​ജി വി ​രാ​ജ ജ​ന്മ​ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ൽ​കും.

 

National

കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

ക​​​​രൂ​​​​ര്‍: ക​​​​രൂ​​​​ര്‍ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു സ​​​​ര്‍ക്കാ​​​​ര്‍ ജോ​​​​ലി ന​​​​ല്‍കു​​​​മെ​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 27 ന് ​​ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​കം (ടി​​​​വി​​​​കെ)​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ജ​​​​യ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റാ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലു​​​​മാ​​​​ണ് 41 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​ടു​​​​ത്ത വ്യാ​​​​ഴം, വെ​​​​ള്ളി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​രൂ​​​​രി​​​​ല്‍ തു​​​​ട​​​​രു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ര്‍ക്കാ​​​​രി​​​​ന്റെ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വി​​​​ജ​​​​യ് ക​​​​രൂ​​​​രി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

അ​​​​തി​​​​നി​​​​ടെ ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പൊ​​​​തു പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ നി​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെ നേ​​​​താ​​​​ക്ക​​​​ളെ വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡി​​​​എം​​​​കെ നേ​​​​തൃ​​​​ത്വം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

കേ​​​​സി​​​​ൽ പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള പ​​​​ല​​​​രും ഇ​​​​പ്പോ​​​​ൾ മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണെ​​​​ന്നും ഡി​​​​എം​​​​കെ ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ.​​​​എ​​​​സ്. ഭാ​​​​ര​​​​തി ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

 

Kerala

ജോലി നഷ്ടമായ മെന്‍റര്‍ അധ്യാപകര്‍ നിരാഹാര സമരം പിന്‍വലിച്ചു

കല്‍പ്പറ്റ: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഗോത്രബന്ധു മെന്‍റര്‍ അധ്യാപകര്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. സമരസമിതി നേതാക്കളുമായി പട്ടികവര്‍ഗ വികസന മന്ത്രി കെ.എ. തുളസി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെത്തുര്‍ന്നാണ് എട്ട് ദിവസം മുമ്പ് ആരംഭിച്ച സമരം അവസാനിപ്പിച്ചത്.

മെന്‍റര്‍ ടീച്ചര്‍ നിയമനം വീണ്ടും നടത്തുമ്പോള്‍ നിലവില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.

മറ്റ് ഉറപ്പുകള്‍: പ്രത്യേക സമുദായങ്ങള്‍ക്ക് നീക്കിവച്ച തസ്തികകളില്‍ ആ സമുദായത്തില്‍പ്പെട്ട ടിടിസി, ബിഎഡ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ മറ്റുസമുദായങ്ങളിലുള്ളവരെ ആദ്യം പരിഗണിക്കും. വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ തച്ചനാടന്‍ മൂപ്പന്‍, കാടര്‍, കരിമ്പാലന്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ക്ക് നിയമനത്തിന് അവസരം നല്‍കും. 45 വയസുകഴിഞ്ഞ മെന്‍റര്‍ അധ്യാപകരെ പട്ടികവര്‍ഗ വകുപ്പിന്‍റെ മറ്റു പദ്ധതികളില്‍ പരിഗണിക്കും.

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ ഉറപ്പാക്കാനും 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 326 ഗോത്ര അധ്യാപകരെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. മെന്‍റര്‍ അധ്യാപക വിഷയം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമര സമിതി പ്രതിനിധികളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

National

ദുബായിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സഹായം നൽകണം: ജോസ് കെ. മാണി

ന്യൂ​​​ഡ​​​ൽ​​​ഹി: ദു​​​ബാ​​​യി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ ജോ​​​ലി ​​​ചെ​​​യ്തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര വീ​​​സ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​നും എം​​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി.

യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തോ​​​ടെ ജോ​​​ലി ന​​​ഷ്‌​​​ട​​​മാ​​​യ ന​​​ഴ്സു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും ദു​​​ബാ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ബാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള 134 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു നേ​​​രി​​​ടു​​​ന്ന​​​ത്.

അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടു. പു​​​തി​​​യ തൊ​​​ഴി​​​ൽ, സ​​​ന്ദ​​​ർ​​​ശ​​​ക, പ​​​ങ്കാ​​​ളി വീ​​​സ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ധി​​​കൃ​​​ത​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി അ​​​ത​​​ത് എം​​​ബ​​​സി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തേ​​​രീ​​​തി​​​യി​​​ൽ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്ത​​​ണം- പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ ജോ​​​സ് കെ. ​​​മാ​​​ണി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

NRI

ജ​ര്‍​മ​നി​യി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; ന​ഷ്‌​ട​പ്പെ​ട്ട​ത് 1,24,000 ജോ​ലി​ക​ള്‍

ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യു​ടെ വ്യ​വ​സാ​യി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1,24,000 വ്യ​വ​സാ​യി​ക ജോ​ലി​ക​ളാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക ലോ​കം ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തി​ലാ​ണ്.

തു​ട​ര്‍​ച്ച​യാ​യ പ​ത്ത് പാ​ദ​ങ്ങ​ളി​ലാ​യി വി​ല്‍​പ്പ​ന കു​റ​ഞ്ഞു. ഓ​ഡി​റ്റിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​വെെ​യു​ടെ വി​ശ​ക​ല​നം അ​നു​സ​രി​ച്ച്, 2025ല്‍ ​ജ​ര്‍​മ​ന്‍ വ്യ​വ​സാ​യ​ത്തി​ല്‍ 1,24,000 ജോ​ലി​ക​ള്‍ ഇ​ല്ലാ​താ​യി. 2.3 ശ​ത​മാ​നം കു​റ​വ്.

ഇ​തി​ന​ര്‍​ഥം തൊ​ഴി​ല്‍ ന​ഷ്ടം മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല്‍ കൂ​ടു​ത​ലാ​യി എ​ന്നാ​ണ്. വ​ര്‍​ഷാ​വ​സാ​നം, ഏ​ക​ദേ​ശം 5.38 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. 2019 മു​ത​ല്‍, 2,66,200 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. ഏ​താ​ണ്ട് 4.7 ശ​ത​മാ​നം ഇ​ടി​വ്.

രാ​ജ്യ​ത്തെ ഓ​ട്ടോ​മോ​ട്ടീ​വ് വ്യ​വ​സാ​യ​ത്തെ പ്ര​ത്യേ​കി​ച്ച് സാ​ര​മാ​യി ബാ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം ഏ​ക​ദേ​ശം 50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ആ​ക​മാ​നം വെ​ട്ടി​ക്കു​റ​ച്ചു. 2019 മു​ത​ല്‍, മൊ​ത്തം ന​ഷ്‌​ടം 1,11,000ല്‍ ​അ​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

തൊ​ഴി​ല്‍ 13 ശ​ത​മാ​നം കു​റ​ഞ്ഞു. സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക​നു​സ​രി​ച്ച്, ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യി​ലെ ഏ​ഴ് ജോ​ലി​ക​ളി​ല്‍ ഒ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി എ​ന്നാ​ണ് ഇ​തി​ന​ര്‍​ഥം. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലും ഏ​ക​ദേ​ശം 18,700 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു.

2025ല്‍ ​പ​ഠ​നം ന​ട​ത്തി​യ ഒ​രു വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ല്ല.

വി​ല്‍​പ്പ​ന​യും വ​രു​മാ​ന​വും കു​റ​യു​ന്നു

വി​ല്‍​പ്പ​ന ക​ണ​ക്കു​ക​ളി​ല്‍ പ്ര​തി​സ​ന്ധി വ്യ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു. 2025ലെ ​നാ​ലാം പാ​ദ​ത്തി​ല്‍, വ്യാ​വ​സാ​യി​ക ക​മ്പ​നി​ക​ള്‍ 537 യൂ​റോ ബി​ല്യ​ണ്‍ സൃ​ഷ്ടി​ച്ചു. മു​ന്‍ വ​ര്‍​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നേ​ക്കാ​ള്‍ 1.4 ശ​ത​മാ​നം കു​റ​വ്.

ഇ​ത് തു​ട​ര്‍​ച്ച​യാ​യ പ​ത്താം പാ​ദ​ത്തി​ലെ ഇ​ടി​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി. 2024ല്‍ 3.4 ​ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന്, ഈ ​വ​ര്‍​ഷം മൊ​ത്ത​ത്തി​ല്‍ വി​ല്‍​പ്പ​ന 1.1 ശ​ത​മാ​നം കു​റ​ഞ്ഞു. പ​ണ​പ്പെ​രു​പ്പ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തു​മ്പോ​ള്‍, 2023 മു​ത​ല്‍ 2025 വ​രെ​യു​ള്ള ഇ​ടി​വ് ഏ​താ​ണ്ട് പ​ത്ത് ശ​ത​മാ​ന​മാ​ണെ​ന്ന് ഇ​വൈ പ​റ​യു​ന്നു.

ഓ​ട്ടോ​മോ​ട്ടീ​വ്, പേ​പ്പ​ര്‍, ടെ​ക്സ്റ്റെ​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ച് മോ​ശം പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഇ​തി​നു വി​പ​രീ​ത​മാ​യി, ലോ​ഹ, ഇ​ല​ക്ട്രി​ക്ക​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍ അ​ടു​ത്തി​ടെ നേ​രി​യ വ​ള​ര്‍​ച്ച കൈ​വ​രി​ച്ചു - മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ഗ​ണ്യ​മാ​യ ഇ​ടി​വി​ന് ശേ​ഷം.

സ​മ്പ​ദ്വ്യ​വ​സ്ഥ​യ്ക്കു​ള്ള വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് സൂ​ച​ന​യി​ലൂ​ടെ ഒ​രു തി​രി​ച്ചു​ര​വി​ന് സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ള്‍ അ​ടു​ത്തി​ടെ പ്ര​തീ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും, പു​തി​യ ഡാ​റ്റ വ്യ​ത്യ​സ്ത​മാ​യ ക്യ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

2013ലെ ​പോ​ലെ നി​ര​വ​ധി പാ​പ്പ​ര​ത്ത​ങ്ങ​ള്‍

കോ​ട​തി​യി​ല്‍ സ​മ്മ​ര്‍​ദം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. 2025 ജ​നു​വ​രി മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ, 1,483 വ്യാ​വ​സാ​യി​ക ക​മ്പ​നി​ക​ള്‍ പാ​പ്പ​ര​ത്ത​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി.

മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ പ​തി​നൊ​ന്ന് ശ​ത​മാ​നം കൂ​ടു​ത​ല്‍. 2013 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യാ​വ​സാ​യി​ക പാ​പ്പ​ര​ത്ത​മാ​ണി​ത്. 2021 മു​ത​ല്‍, വ്യാ​വ​സാ​യി​ക ക​മ്പ​നി പാ​പ്പ​ര​ത്ത​ങ്ങ​ളു​ടെ എ​ണ്ണം ഏ​താ​ണ്ട് ഇ​ര​ട്ടി​യാ​യി.

"ജ​ര്‍​മ​ന്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്' എ​ന്ന് ഇ​വൈ മാ​നേ​ജ​ര്‍ ജാ​ന്‍ ബ്രോ​ഹി​ല്‍​ക്ക​ര്‍ പ​റ​യു​ന്നു. പ​ല ക​മ്പ​നി​ക​ളും വേ​ഗ​ത്തി​ല്‍ വീ​ണ്ടെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഉ​പേ​ക്ഷി​ച്ചു.

കാ​ര്യ​മാ​യ സാ​മ്പ​ത്തി​ക ഉ​യ​ര്‍​ച്ച​യി​ല്ലെ​ങ്കി​ല്‍, 2026ല്‍ ​കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വു​ക​ള്‍ അ​നി​വാ​ര്യ​മാ​കും എ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ജ​ര്‍​മ​നി​യി​ല്‍ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ ജോ​ലി തേ​ടി വ​രു​ന്ന മ​ല​യാ​ളി​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

Kerala

സം​രം​ഭ​ക വ​ർ​ഷം സൃ​ഷ്ടി​ച്ച​ത് 7,49,712 തൊ​ഴി​ല​വ​സ​രം: മ​ന്ത്രി രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സം​രം​ഭ​ക​വ​ർ​ഷം പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 3,53,127 സം​രം​ഭ​ങ്ങ​ളെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

2022 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 22688.47 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 7,49,712 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു.

സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന​വും തൊ​ഴി​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം സം​രം​ഭ​ക​ർ​ക്കു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഫെ​സി​ലി​റ്റേ​റ്റ​റാ​യും പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു. സം​രം​ഭ​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം, വ്യ​വ​സാ​യം തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കി​യും കേ​ര​ള​ത്തെ മി​ക​ച്ച നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി. വ്യ​വ​സാ​യ രം​ഗ​ത്തു കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ വ്യ​വ​സാ​യ​ന​യം രൂ​പീ​ക​രി​ച്ചു.

ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​ന്പ​ത്തി​ക ഫോ​റ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി 27 ക​ന്പ​നി​ക​ളു​മാ​യി കേ​ര​ളം ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. മെ​ഡി​ക്ക​ൽ വ്യ​വ​സാ​യം, റി​ന്യൂ​വ​ൽ എ​ന​ർ​ജി, ഡാ​റ്റാ സെ​ന്‍റ​ർ, എ​മ​ർ​ജിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി 1.15 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണു ന​ട​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

National

സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തെ​​ക്കു​​റി​​ച്ച് ബി​​​ഹാ​​​റി​​​ലെ പാ​​​റ്റ്ന​​​യി​​​ലു​​​ള്ള ഇ​​​ഡി ഓ​​​ഫീ​​​സാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ​​​ന്ത​​​ളം, അ​​​ടൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കോ​​ഡൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ബി​​​ഹാ​​​ർ, ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട്, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും റെ​​​യ്ഡ് ന​​​ട​​​ന്നു.

റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​ജ ജോ​​​ലി​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഒ​​​രു സം​​​ഘ​​​ത്തി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ത്തി​​​യ​​​ത്. ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​ക്കാ​​​ർ ഡൊ​​​മെ​​​യ്നു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ കു​​​റ്റ​​​വാ​​​ളി സം​​​ഘം വ്യാ​​​ജ നി​​​യ​​​മ​​​ന​​​ക്ക​​​ത്തു​​​ക​​​ള​​​യ​​​ച്ച് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ഡി ക​​​ണ്ടെ​​​ത്തി.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ സം​​​ര​​​ക്ഷ​​​ണ സേ​​​ന (ആ​​​ർ​​​പി​​​എ​​​ഫ്), റെ​​​യി​​​ൽ​​​വേ ടി​​​ടി​​​ഇ തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ചി​​​ല​​​ർ​​​ക്ക് ര​​ണ്ട്-​​മൂ​​ന്ന് മാ​​​സ​​​ത്തേ​​​ക്ക് വേ​​​ത​​​ന​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​ഡി പ​​​റ​​​ഞ്ഞു.

Kerala

ത​സ്തി​ക​ക​ൾ സൃ​ഷ്‌ടിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 91 സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളും 68 ക​​​രാ​​​ർ ത​​​സ്തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 159 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ 12 സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കും. ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ- 3, കെ​​​മി​​​സ്ട്രി-4, ഡോ​​​ക്യു​​​മെ​​​ന്‍റ്സ്- 5 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക.

ത​​​ല​​​ശേ​​​രി കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ കോ​​​ന്പൗ​​​ണ്ടി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ഴ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അ​​​ധി​​​ക ബെ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി 22 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 16 ത​​​സ്തി​​​ക​​​ക​​​ൾ പു​​​തു​​​താ​​​യി സൃ​​​ഷ്ടി​​​ക്കാ​​​നും 6 ത​​​സ്തി​​​ക​​​ക​​​ൾ പു​​​ന​​​ർ വി​​​ന്യ​​​സി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ സി​​​വി​​​ൽ-​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി 87,30,000 രൂ​​​പ​​​യും ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി 1.08 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ക്കും.

ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​ള അ​​​ഗ്രോ മി​​​ഷ​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​യി ഏ​​​കീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ലൈ​​​വ് സ്റ്റോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

NRI

ടെ​സ്‌ല​യു​ടെ ബ്രൂ​ക്ക്ഷ​യ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

ടെ​ക്സ​സ്: ടെ​സ്‌ല 200 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ. ബ്രൂ​ക്ക്ഷെ​യ​റി​ലെ ഈ ​നി​ർ​മാ​ണ ശാ​ല​യി​ൽ 41 ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ ക​മ്പ​നി വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സീ​നി​യ​ർ മാ​നു​ഫാ​ക്ച​റിംഗ് എ​ൻ​ജി​നി​യ​ർ, വെ​ൽ​ഡ​ർ, ടെ​ക്നി​ക്ക​ൽ റൈ​റ്റ​ർ, മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​ര​ങ്ങ​ൾ.

ടെ​സ്‌ലയ്ക്ക് വേ​ണ്ടി 2026ഓ​ടെ 375 പേ​ർ, 2027ഓ​ടെ 750 പേ​ർ, 2028ഓ​ടെ 1500 പേ​ർ ജോ​ലി ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

നവംബർ 10 മുതൽ ജോ​ബ് ഫെ​യ​ർ ആരംഭിച്ചതായി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഭാ​ഗ​ത്തി​ലെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ റാ​മി​റോ ബൗ​ട്ടി​സ്ത അ​റി​യി​ച്ചു.

Latest News

Corehub Up