Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiifb

കി​ഫ്ബി പൂ​ട്ടി​യാ​ൽ പ​കു​തി പ​ദ്ധ​തി​ക​ളും മു​ട​ങ്ങും; മു​ന്ന​റി​യി​പ്പു​മാ​യി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി നി​ർ​ത്ത​ലാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് വ​ലി​യ ആ​ഘാ​ത​മാ​കു​മെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബ​ജ​റ്റി​ലെ പ​ണം മാ​ത്രം ഉ​പ​യോ​ഗി​ച്ച് പ​ശ്ചാ​ത്ത​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നും കി​ഫ്ബി ഇ​ല്ലാ​താ​യാ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ൽ പ​കു​തി​യോ​ളം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​നാ​ണ് കി​ഫ്ബി രൂ​പീ​ക​രി​ച്ച​തെ​ന്ന് തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി. കി​ഫ്ബി​യു​ടെ വി​ശ്വാ​സ്യ​ത സ​ർ​ക്കാ​ർ ത​ന്നെ ത​ക​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കി​ഫ്ബി​യു​ടെ കൈ​വ​ശം 30,000 കോ​ടി രൂ​പ പ​ണ​മാ​യും നി​ക്ഷേ​പ​മാ​യും ഉ​ണ്ടെ​ന്നും ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ട്ടെ​യെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

കി​ഫ്ബി​യി​ൽ സ​മ​ഗ്ര പൊ​ളി​ച്ചെ​ഴു​ത്ത് നി​ർ​ദേ​ശി​ക്കു​ന്ന വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ വെ​ച്ചി​രു​ന്നു. നി​ല​വി​ലെ രീ​തി​യി​ൽ കി​ഫ്ബി തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​മി​തി​യു​ടെ ശി​പാ​ർ​ശ. കി​ഫ്ബി സ​ർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കി​ഫ്ബി​യു​ടെ ക​ട​മെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​ല​വി​ൽ തു​ട​രു​ന്ന പ​ദ്ധ​തി​ക​ളി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും വി​ദ​ഗ്ധ​സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

കി​ഫ്ബി​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ക​ണ്ണൂ​രി​ൽ 3,829 ഏ​ക്ക​ർ ഭൂ​മി 9,572 കോ​ടി രൂ​പ​യ്ക്ക് ഏ​റ്റെ​ടു​ത്ത​തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ർ​ദേ​ശം. ഭൂ​മി​യു​ടെ വി​ല​യു​ടെ അ​ഞ്ചി​ര​ട്ടി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കി​ഫ്ബി നി​ർ​ത്ത​ലാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

 

Kerala

കി​ഫ്ബി: മ​സാ​ല ബോ​ണ്ടും പ​രി​ശോ​ധി​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: കി​​ഫ്ബി​​യി​​ലെ വി​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്ന് മ​​സാ​​ല ബോ​​ണ്ട് അ​​ട​​ക്ക​​മു​​ള്ള ്ക​​ട​​മെ​​ടു​​പ്പും ഈ ​​തു​​ക​​യു​​ടെ നി​​ക്ഷേ​​പ​​വും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ കി​​ഫ്ബി പു​​നഃ​​സം​​ഘ​​ട​​ന​​യെ​​ക്കു​​റി​​ച്ചു പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ച്ച അ​​ഞ്ചം​​ഗം സ​​മി​​തി അ​​ന്വേ​​ഷി​​ക്കും.

ക​​ട​​മെ​​ടു​​ത്ത തു​​ക​​യു​​ടെ നി​​ക്ഷേ​​പം അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളും കേ​​ന്ദ്ര ആ​​സൂ​​ത്രണ ക​​മ്മീ​​ഷ​​ൻ മു​​ൻ അം​​ഗം സു​​ധാ​പി​​ള്ള​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ഞ്ചം​​ഗ സ​​മി​​തി പ​​രി​​ശോ​​ധി​​ക്കും.

കി​​ഫ്ബി​​യു​​ടെ ക​​ട​​മെ​​ടു​​പ്പ് ഉ​​യ​​ർ​​ന്ന പ​​ലി​​ശ​​നി​​ര​​ക്കി​​ലേ​​ക്ക് പോ​​യി​​ട്ടു​​ണ്ടോ​​യെ​​ന്നും നി​​ക്ഷേ​​പി​​ച്ച തു​​ക​​യ്ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യ പ​​ലി​​ശ ല​​ഭി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്നും സ​​മി​​തി പ​​രി​​ശോ​​ധി​​ക്കും. കി​​ഫ്ബി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ബ​​ജ​​റ്റി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​ര​​മി​​ച്ച ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ​​ഗ്ധ സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച​​ത്. സ​​മി​​തി റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും കി​​ഫ്ബി​​യു​​ടെ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക.

Kerala

കി​ഫ്ബി എ​ടു​ത്ത് ക​ള​യു​ന്ന​ത് ബു​ദ്ധി​യ​ല്ല: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കി​ഫ്ബി എ​ടു​ത്ത് ക​ള​യു​ന്ന​ത് ബു​ദ്ധി​യ​ല്ലെ​ന്നും സാ​മാ​ന്ത​ര സ​ർ​ക്കാ​ർ ആ​ക്കി​മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ച​പ്പോ​ളാ​ണ് വി​മ​ർ​ശ​നം വ​ന്ന​തെ​ന്നും ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. സം​സ്ഥാ​ന​ത്ത് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത് കി​ഫ്ബി വ​ഴി​യാ​ണ്.

കി​ഫ്‌​ബി ഇ​ന്ന​ത്തെ കാ​ല​ത്തി​നനു​സ​രി​ച്ച് പു​ന​രാ​വി​ഷ്ക​രി​ക്ക​ണം. താ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ വ​ൻ​കി​ട നി​ർ​മാ​ണ​ത്തി​ലെ 90 ശ​ത​മാ​ന​വും കി​ഫ്ബി വ​ഴി​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. കി​ഫ്‌​ബി സ​ർ​ക്കാ​രി​ന്‍റെ ക​ൺ​ട്രോ​ളി​ലും ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

റി​ട്ട​യേ​ഡ് ഐ​എ​എ​സു​കാ​ര​നെ ഇ​തി​ൽ നി​യ​മി​ച്ച​ത് തെ​റ്റാ​യ കാ​ര്യ​മാ​ണ്. കി​ഫ്ബി​യെ സ​മാ​ന്ത​ര സ​ർ​ക്കാ​രാ​യി മാ​റ്റാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു​വെ​ന്നും അ​തി​ന് അ​നു​മ​തി കൊ​ടു​ക്ക​രു​തെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കി​ഫ്ബി പ​രി​ഷ്ക​രി​ക്കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കും.

സം​സ്ഥാ​നം നേ​രി​ടു​ന്ന​ത് ക​ടു​ത്ത സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​ക​ൾ വ​ലു​താ​ണ്. കി​ഫ്ബി​യി​ൽ അ​ട​ക്കം വ​ൻ തി​രി​ച്ച​ട​വു​ണ്ട്.

കേ​ന്ദ്ര വി​ഹി​ത​ത്തി​ല്‍ 20,500 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ​യും വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും കൃ​ത്യ​മാ​യ ച​ട്ട​ക്കൂ​ടാ​ണ് ഈ ​ബ​ജ​റ്റി​ലൂ​ടെ മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

കി​ഫ്ബി​യി​ല്‍ വി​വേ​ച​നം; 19 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ വി​​​വേ​​​ച​​​നം ന​​​ട​​​ന്ന​​​താ​​​യും കി​​​ഫ്ബി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഫ​​​ണ്ടി​​​ന്‍റെ 19 ശ​​​ത​​​മാ​​​ന​​​വും കി​​​ട്ടി​​​യ​​​ത് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യ്ക്കാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു പ്ര​​​കാ​​​രം കി​​​ഫ്ബി​​​യു​​​ടെ ആ​​​കെ വ​​​ര​​​വ് 74,171 രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ല്‍ 26,497 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​തം. മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ സെ​​​സ് ഇ​​​ന​​​ത്തി​​​ല്‍ പി​​​രി​​​ച്ച 17,593 രു​​​പ​​​യും ഇ​​​ന്ധ​​​ന സെ​​​സ് വ​​​ഴി ല​​​ഭി​​​ച്ച 4929 കോ​​​ടി രൂ​​​പ​​​യും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.

ന​​​ബാ​​​ര്‍​ഡ്, ഹ​​​ഡ്‌​​​കോ പോ​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വാ​​​യ്പ​​​യാ​​​യി 42,053 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക് ലോ​​​ണു​​​ക​​​ള്‍ വ​​​ഴി 9200 കോ​​​ടി രൂ​​​പ​​​യും മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ നി​​​ന്നും 2150 കോ​​​ടി​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ തി​​​രി​​​ച്ച​​​ട​​​വ് ഇ​​​ന​​​ത്തി​​​ല്‍ 3700 കോ​​​ടി രൂ​​​പ​​​യും വ​​​രു​​​മാ​​​ന​​​മാ​​​യി 1920 കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ച്ച​​​താ​​​യും കാ​​​ണു​​​ന്നു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ള്‍​ക്ക് പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ല്‍ വി​​​വേ​​​ച​​​നം കാ​​​ട്ടി​​​യ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കി​​​ഫ്ബി അം​​​ഗീ​​​ക​​​രി​​​ച്ച തു​​​ക​​​യു​​​ടെ പ​​​കു​​​തി​​​യും മൂ​​​ന്നു ജി​​​ല്ല​​​ക​​​ള്‍​ക്കാ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു. അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം തു​​​ക ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യ്ക്കും 17 ശ​​​ത​​​മാ​​​നം തു​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്കും 11 ശ​​​ത​​​മാ​​​നം തു​​​ക എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, കാ​​​സ​​​ര്‍​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ള്‍​ക്ക് ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്രം തു​​​ക​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യ്ക്ക് 24,406.54 കോ​​​ടി രൂ​​​പ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്ക് 19,982.70 കോ​​​ടി രൂ​​​പ​​​യും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യ്ക്ക് 13,563.30 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വ​​​യ​​​നാ​​​ടി​​​ന് 1,699.5 9 കോ​​​ടി​​​യും കാ​​​സ​​​ര്‍​ഗോ​​​ഡി​​​ന് 5,326.91 കോ​​​ടി​​​യും ഇ​​​ടു​​​ക്കി​​​ക്ക് 2,385.51 കോ​​​ടി​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

കൊ​​​ല്ലം 4,715.50 കോ​​​ടി, ആ​​​ല​​​പ്പു​​​ഴ 6,589.84 കോ​​​ടി, കോ​​​ട്ട​​​യം 4,046.13 കോ​​​ടി, തൃ​​​ശൂ​​​ര്‍ 5,384.24 കോ​​​ടി, പാ​​​ല​​​ക്കാ​​​ട് 17,893.34 കോ​​​ടി, മ​​​ല​​​പ്പു​​​റം 4,979.62 കോ​​​ടി, കോ​​​ഴി​​​ക്കോ​​​ട് 5,545.18 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​ക​​​ള്‍.

Kerala

കി​ഫ്ബി വ​ഴി സ​ർ​ക്കാ​രി​ന് 56,000 കോ​ടി​യു​ടെ ബാ​ധ്യ​ത; ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ധ​വ​ള​പ​ത്രം,

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​വ​ള​പ​ത്ര​ത്തി​ൽ കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​തു​ണ്ടാ​ക്കി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് ക​ടു​ത്ത വി​മ​ർ​ശ​നം. കി​ഫ്ബി വ​ഴി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ആ​കെ 56,000 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടാ​യ​താ​യാ​ണ് ധ​വ​ള​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 21,000 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ട് ത​ന്നെ തി​രി​ച്ച​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള കി​ഫ്ബി സി​ഇ​ഒ​യ്ക്ക് വ​ൻ​തോ​തി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യു​ടെ പ​കു​തി​യും പെ​ട്രോ​ളി​യം സെ​സും പൂ​ർ​ണ​മാ​യി കി​ഫ്ബി​ക്ക് മാ​റ്റി​വെ​ച്ച​ത് ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ടെ​ടു​ക്കു​ന്ന വാ​യ്പ​ക​ളേ​ക്കാ​ൾ 1% മു​ത​ൽ 1.5% വ​രെ ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കി​ലാ​ണ് കി​ഫ്ബി വാ​യ്പ​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ വ​ക​യി​ൽ മാ​ത്രം 11 കോ​ടി രൂ​പ​യു​ടെ അ​മി​ത ചെ​ല​വ് വ​ന്നി​ട്ടു​ണ്ടെ​ന്നും, കി​ഫ്ബി പ​ല രേ​ഖ​ക​ളും സി​എ​ജി ഓ​ഡി​റ്റി​ന് ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റി​യ​താ​യും ധ​വ​ള​പ​ത്ര​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​ദ്ധ​തി വി​ത​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​ച്ച​താ​യും ക​ണ്ണൂ​ർ ജി​ല്ല​ക്ക് മാ​ത്രം ആ​കെ തു​ക​യു​ടെ 20 ശ​ത​മാ​ന​ത്തി​ല​ധി​കം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​മു​ണ്ട്. കി​ഫ്ബി​യു​ടെ ഘ​ട​ന പൂ​ർ​ണ​മാ​യും പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്നാ​ണ് ധ​വ​ള​പ​ത്ര​ത്തി​ലെ പ്ര​ധാ​ന ശി​പാ​ർ​ശ.

എ​ന്നാ​ൽ ധ​വ​ള​പ​ത്ര​ത്തി​ലെ ഈ ​ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു. കി​ഫ്ബി വ​ഴി വ​ലി​യ ബാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ലും അ​തി​ലൂ​ടെ ല​ക്ഷം കോ​ടി​യു​ടെ ആ​സ്തി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് നി​ർ​മ്മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ്ര​തി​ക​രി​ച്ചു. സ്കൂ​ളു​ക​ളും റോ​ഡു​ക​ളും ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ ​വി​ക​സ​ന ആ​സ്തി​ക​ൾ വ​രും​ത​ല​മു​റ​യ്ക്ക് കൂ​ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

കി​ഫ്ബി​: സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചുവ​​​​രു​​​​ന്ന​​​​താ​​​​യും കൂ​​​​ടു​​​​ത​​​​ൽ പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കി​​​​ഫ്ബി ബോ​​​​ർ​​​​ഡ് യോ​​​​ഗം ചേ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്. സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​ക. ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ കി​​​​ഫ്ബി​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മി​​​​ല്ലെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ്ലു ​​​​ഇ​​​​ക്ക​​​​ണ​​​​മി​​​​യ​​​​ല്ല കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര പ​​​​ദ്ധ​​​​തി. ഇ​​​​പ്പോ​​​​ൽ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലും വെ​​​​സ​​​​ലു​​​​ക​​​​ളി​​​​ലും ഉ​​​​ല്ലാ​​​​സ യാ​​​​ത്ര ന​​​​ട​​​​ത്താ​​​​ൻ വി​​​​ദേ​​​​ശ​​​​ത്തു പോ​​​​ക​​​​ണം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​പ്പ​​​​ൽ യാ​​​​ത്ര ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ​ടി​യി​റ​ക്കം; കി​ഫ്ബി സി​ഇ​ഒ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കി​ഫ്‌​ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം രാ​ജി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ ​മാ​റി. കി​ഫ്‌​ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി​ക്കാ​ണ് ചു​മ​ത​ല.

സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പ് ബി ​അ​ശോ​ക് ഐ​എ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കി​ഫ്‌​ബി​യെ​യും കെ.​എം. എ​ബ്ര​ഹാ​മി​നെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യി കി​ഫ്ബി ക​ട​മെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച​ത് കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി​യാ​യി​രു​ന്നു.

അ​തി​ന് കൂ​ട്ട് നി​ൽ​ക്കാ​ത്ത​വ​രെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

98,800 കോ​ടി​യു​ടെ 1230ല​ധി​കം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ കി​ഫ്ബി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 38,000 കോ​ടി രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​ട്ട​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

Kerala

ശ​ബ​രി​പാ​ത: ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 1,900 കോ​ടി

കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കി​​​ഫ്ബി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ക.

പ​​​ദ്ധ​​​തി​​​ക്കാ​​​യി നി​​​ർ​​​ദി​​ഷ്‌​​ട അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് അ​​​നു​​​സ​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​ത​​​തു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ആ​​​ലു​​​വ, കു​​​ന്ന​​​ത്തു​​​നാ​​​ട്, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 152.05 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മീ​​​ന​​​ച്ചി​​​ൽ, കാ​​​ഞ്ഞി​​​ര​​​പ്പള്ളി താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 119.89 ഹെ​​​ക്ട​​​റും, ഇ​​​ടു​​​ക്കി​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ താ​​​ലൂ​​​ക്കി​​​ൽ 33.77 ഹെ​​​ക്ട​​​റും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​വും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ എ​​​രു​​​മേ​​​ലി​​വ​​​രെ നി​​​ർ​​​മി​​​ക്കു​​​ന്ന ശ​​​ബ​​​രി​​​ പാ​​​ത​​​യു​​​ടെ ആ​​​കെ ദൂ​​​രം 111 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. 1997ലെ ​​​കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ർ​​​മി​​​ച്ച​​​ത് അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ കാ​​​ല​​​ടി വ​​​രെ റെ​​​യി​​​ൽ​​​പാ​​​ത​​​യും കാ​​​ല​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും പെ​​​രി​​​യാ​​​റി​​​നു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ല​​​വു​​​മാ​​​ണ്. പാ​​​ത​​​യ്ക്കാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് സ​​​ർ​​​വേ ന​​​ട​​​ത്തി അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഭൂ​​​വു​​​ട​​​മ​​​ക​​​ൾ പ​​​ദ്ധ​​​തി ഇ​​​ഴ​​​ഞ്ഞുനീ​​​ങ്ങു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ് വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ർ​​​ക്ക​​​മാ​​​ണ് പാ​​​ത നി​​​ർ​​​മാ​​​ണ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടു​​​പോ​​​കാ​​​ൻ കാ​​​ര​​​ണം. ചെ​​​ല​​​വി​​​ൽ പ​​​കു​​​തി വ​​​ഹി​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം സ​​​ന്ന​​​ദ്ധ​​​ത​​​യ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഇ​​​നി കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് ഭൂ​​​വു​​​ട​​​മ​​​ക​​​ളു​​​ടെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ.

District News

തീ​ര​സം​ര​ക്ഷ​ണം: കി​ഫ്ബി 9.77കോ​ടി രൂ​പ അനുവദിച്ചു

കൊ​ല്ലം: മു​ണ്ട​ക്ക​ൽ പാ​പ​നാ​ശം മു​ത​ൽ കൊ​ല്ലം ബീ​ച്ച്‌​വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കി​ഫ്ബി 9.77കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്‌.

തീ​ര​ത്ത് നി​ശ്ചി​ത​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പു​തി​യ പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്‌. നി​ല​വി​ലു​ള്ള പു​ലി​മു​ട്ടു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ക​യും ചെ​യ്യും. 50 മു​ത​ൽ 100 മീ​റ്റ​ർ വ​രെ​യാ​ണ് ഓ​രോ പു​ലി​മു​ട്ടി​ന്‍റെ​യും നീ​ളം. ര​ണ്ടു​മു​ത​ൽ മൂ​ന്നു​ട​ൺ വ​രെ ഭാ​ര​മു​ള്ള ഭീ​മ​ൻ​പാ​റ​ക​ൾ അ​ടു​ക്കി​യാ​ണ് പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്‌. പു​ലി​മു​ട്ടി​ന്‍റെ അ​ഗ്ര​ഭാ​ഗ​ത്ത് ര​ണ്ടു​ട​ൺ ഭാ​ര​മു​ള്ള ടെ​ട്രാ​പ്പോ​ഡു​ക​ളാ​യി​രി​ക്കും അ​ടു​ക്കു​ക. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി.

തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​ന്നൈ ഐ​ഐ​ടി​യി​ലെ ഓ​ഷ്യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യും അ​ട​ങ്ക​ലും ത​യാ​റാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന വെ​ടി​ക്കു​ന്ന്‌ മേ​ഖ​ല​യി​ലെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

പു​തി​യ​താ​യി ആ​റു പു​ലി​മു​ട്ടാ​ണ് നി​ർ​മി​ക്കു​ക. 60മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ടു പു​ലി​മു​ട്ടും 30മീ​റ്റ​ർ നീ​ള​മു​ള്ള നാ​ലു പു​ലി​മു​ട്ടും. ടെ​ട്രാ​പോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ലി​മു​ട്ടു​ക​ൾ​ക്ക് ആ​വ​ര​ണ​ക​വ​ചം നി​ർ​മി​ക്കും.

ടെ​ട്രാ​പോ​ഡു​ക​ളു​ടെ ആ​വ​ര​ണ​മു​ള്ള​തി​നാ​ൽ പു​ലി​മു​ട്ടു​ക​ൾ​ക്ക് എ​ത്ര ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നാ​കും. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി.

Kerala

മസാല ബോണ്ട്: ഇഡി നോട്ടീസിലെ നടപടി തത്കാലം തുടരാം

കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​രോ​​​പി​​​ച്ച് കി​​​ഫ്ബി​​​ക്കെ​​​തി​​​രേ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ ​​​ഡി) അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ത്കാ​​​ലം തു​​​ട​​​രാം.

അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അ​​​യ​​​ച്ച കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗിള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ലി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും. ഇ ​​​ഡി​​​യു​​​ടെ അ​​​പ്പീ​​​ല്‍ മാ​​​ര്‍ച്ച് ഒ​​​മ്പ​​​തി​​​ലേ​​​ക്കു മാ​​​റ്റി. അ​​​തു​​​വ​​​രെ നോ​​​ട്ടീ​​​സി​​​ലെ സ്റ്റേ ​​​നീ​​​ക്കി​​​യ​​​തി​​​ലു​​​ള്ള വി​​​ല​​​ക്ക് തു​​​ട​​​രും.

മ​​​സാ​​​ല ബോ​​​ണ്ടി​​​ലൂ​​​ടെ കി​​​ഫ്ബി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം ഭൂ​​​മി വാ​​​ങ്ങാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍കി​​​യ​​​ത് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സാ​​​ണെ​​​ന്നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ വാ​​​ദം.

കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ല്‍ ത​​​ര്‍ക്കമുന്ന​​​യി​​​ക്കാ​​​ന്‍ ഫെ​​​മ നി​​​യ​​​മപ്ര​​​കാ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പ​​​ല​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​ത്.

വ​​​സ്തു​​​താ​​​പ​​​ര​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യു​​​മു​​​ള്ള ത​​​ര്‍ക്കം ഇ​​​വി​​​ടെ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നും അ​​​തു തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യം.

District News

വൈ​ക്കം-​വെ​ച്ചൂ​ര്‍ റോ​ഡ് വീ​തി കൂ​ട്ട​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി കി​ഫ്ബി​ക്ക് കൈ​മാ​റു​ന്നു

വൈ​ക്കം:​ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​കനി​ല​വാ​ര​ത്തി​ല്‍ വീ​തി​കൂ​ട്ടി നി​ര്‍​മി​ക്കു​ന്ന വൈ​ക്കം-​വെ​ച്ചൂ​ര്‍ റോ​ഡി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ആ​ദ്യഘ​ട്ട​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. തോ​ട്ട​കം മു​ത​ൽ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള ആ​ദ്യ റീ​ച്ചി​ൽപ്പെ​ട്ട 42 ഭൂ​വു​ട​മ​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല കൈ​മാ​റി​യി​രു​ന്നു.

ത​ല​യാ​ഴം ശി​വ​ര​ഞ്ജി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഭൂ​വു​ട​മ​ക​ളി​ൽനി​ന്നു വ​സ്തു ഏ​റ്റെ​ടു​ത്ത് റോ​ഡ് നി​ർ​മാണ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് (കെആർഎഫ്ബി) ഇ​ന്നു കൈ​മാ​റും. വ​സ്തു കൈ​മാ​റി​ക്കി​ട്ടി​യാ​ലു​ട​ൻ ഈ ​വ​സ്തു​ക്ക​ളി​ലു​ള്ള സ്ഥാ​വ​ര നി​ർ​മി​ത​ക​ൾ പൊ​ളി​ച്ചുനീ​ക്കാ​ൻ ടെ​ൻ​ഡ​ർ ന​ൽ​കി തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ത​ല​യാ​ഴം, വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മിതി അം​ഗ​ങ്ങ​ൾ, വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡ് വി​ക​സ​നസ​മി​തി അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

തോ​ട്ട​കം മു​ത​ല്‍ കൈ​പ്പു​ഴ​മു​ട്ട് വ​രെ​യു​ള്ള 12.5 കി​ലോമീ​റ്റ​ര്‍ റോ​ഡ് 13 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ 6.13 ഹെ​ക്ട​ര്‍ വ​സ്തു​വാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. 963 പേ​രു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. തോ​ട്ട​കം-​ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത്, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത്-​ഇ​ട​യാ​ഴം, ഇ​ട​യാ​ഴം-​കൈ​പ്പു​ഴ​മു​ട്ട് എ​ന്നി​ങ്ങ​നെ മൂ​ന്നു റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ര​ണ്ടാം റീ​ച്ചാ​യ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ ഇ​ട​യാ​ഴം ജംഗ്ഷ​ന്‍വ​രെ​യു​ള്ള കൈ​വ​ശ​ക്കാ​രെ നേ​രി​ല്‍ കേ​ട്ട് അ​വ​രു​ടെ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. ഭൂ​മിവി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ദ്രു​തഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ന്നും ര​ണ്ടും റീ​ച്ചു​ക​ളു​ടെ ഭൂ​മിവി​ല കൈ​മാ​റു​ന്ന മു​റ​യ്ക്ക് ഇ​ട​യാ​ഴം ജംഗ്ഷ​ന്‍ മു​ത​ല്‍ കൈ​പ്പു​ഴ​മു​ട്ട് വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​ന്‍റെ ഹി​യ​റിംഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടുപോ​വു​ന്ന​തെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍​എ അ​റി​യി​ച്ചു.

Kerala

കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിൽ തുടർനടപടികൾ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ​ഡി അ​ഡ്ജ്യൂ​ഡി​ക്കേ​റ്റിം​ഗ് ക​മ്മി​റ്റി​യു​ടെ നോ​ട്ടീ​സി​നെ​തി​രെ കി​ഫ്ബി ന​ല്‍​കി​യ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഇഡിക്ക് നോട്ടീസ് നൽകി.

കിഫ്ബിക്ക് വേണ്ടി അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.

മ​സാ​ല ബോ​ണ്ട് വ​ഴി വി​ദേ​ശ​ത്ത് നി​ന്ന് സ​മാ​ഹ​രി​ച്ച പ​ണം റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, കി​ഫ്ബി തു​ട​ങ്ങി​യ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് മ​റു​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്.

റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് സ​മാ​ഹ​രി​ച്ച തു​ക​യി​ലെ 450 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ് കി​ഫ്ബി​യു​ടെ നി​ല​പാ​ട്.

Kerala

മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ട്: കി​ഫ്ബി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യും

കൊ​ച്ചി : മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ ഇ​ഡി അ​ഡ്ജ്യൂ​ഡി​ക്കേ​റ്റിം​ഗ് ക​മ്മി​റ്റി​യു​ടെ നോ​ട്ടീ​സി​നെ​തി​രെ കി​ഫ്ബി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യും. നോ​ട്ടീ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ടി​യ​ന്ത​രാ​വ​ശ്യം.

മ​സാ​ല ബോ​ണ്ട് വ​ഴി വി​ദേ​ശ​ത്ത് നി​ന്ന് സ​മാ​ഹ​രി​ച്ച പ​ണം റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, കി​ഫ്ബി തു​ട​ങ്ങി​യ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് മ​റു​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്.

റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ള്‍​ക്ക​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് സ​മാ​ഹ​രി​ച്ച തു​ക​യി​ലെ 450 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ് കി​ഫ്ബി​യു​ടെ നി​ല​പാ​ട്.

Kerala

കി​​​ഫ്ബി​​​യു​​​ടെ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റി

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ഡി അ​​​ഡ്ജ്യൂ​​​ഡി​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ കി​​​ഫ്ബി ഹൈ​​​ക്കോ​​​ട​​​തി​​​ല്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റി. ഹ​​​ര്‍ജി​​​യി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​കും​​​വ​​​രെ നോ​​​ട്ടീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

മ​​​സാ​​​ല ബോ​​​ണ്ട് വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നാ​​​ണു കി​​​ഫ്ബി വാ​​​ദം. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​യെ​​​ന്ന ഇ​​​ഡി ക​​​ണ്ടെ​​​ത്ത​​​ല്‍ ശ​​​രി​​​യ​​​ല്ല. ഭൂ​​​മി വാ​​​ങ്ങു​​​ക​​​യ​​​ല്ല വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ല്‍ മ​​​സാ​​​ല ബോ​​​ണ്ടു​​​വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കാ​​​യി മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ​​​വെ​​​ന്ന് ഇ​​​ഡി അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് ഭൂ​​​മി വാ​​​ങ്ങി​​​യ​​​തു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ഡി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

മ​​​സാ​​​ല​​​ബോ​​​ണ്ടി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കു വി​​​നി​​​യോ​​​ഗി​​​ച്ച​​​ത് വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ​​​ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​ഡി നോ​​​ട്ടീ​​​സ്. വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഇ​​​ഡി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഹ​​​ര്‍ജി വീ​​​ണ്ടും അ​​​ടു​​​ത്ത ചൊ​​​വ്വാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Kerala

'ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി; കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി സ്വ​ന്ത​മാ​യി: മു​ഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നു കേ​ര​ള​ത്തി​ന് സാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ജ​ത ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ (കി​ഫ്ബി) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോൾ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ങ്ങ​നെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ആ ​അ​വ​സ​ര​ത്തി​ലാ​ണ് കി​ഫ്ബി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്. കി​ഫ്ബി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ന്ന് എ​ല്ലാ നി​യോ​ജ​ന​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള പ​വൃ​ത്തി​ക​ളാ​ണ് നാ​ടെ​ങ്ങും ന​ട​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു സാ​ധി​ച്ചു. ഉ​ന്ന​ത വി​ഭ്യാ​ഭ്യാ​സ രം​ഗ​വും മാ​റി. രാ​ജ്യ​ത്തെ 100 മി​ക​ച്ച കോ​ള​ജു​ക​ളി​ൽ 16 എ​ണ്ണ​വും ഇ​ന്നു കേ​ര​ള​ത്തി​ലാ​ണ്.

കി​ഫ്ബി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ നാ​ട്ടി​ലു​ണ്ടാ​യി. മു​ൻ​പ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ​ലി​യ മാ​റ്റം വ​ന്നു. ദേ​ശീ​യ പാ​ത​ക​ൾ മാ​ത്ര​മ​ല്ല, ഇ​ന്നു സാ​ധാ​ര​ണ റോ​ഡു​ക​ളും വ​ലി​യ രീ​തി​യി​ൽ മാ​റി. ന​മു​ക്കു നേ​രി​ട്ടു കാ​ണാ​നാ​കു​ന്ന മാ​റ്റ​മാ​ണ് കി​ഫ്ബി​യി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

’ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ൽ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കി​ഫ്ബി​യു​യു​ടെ പ്ര​സ​ക്തി ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും പ​ഴ​യ​കാ​ല കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം ഇ​ന്നു മാ​റി. ന​വോ​ത്ഥാ​ന​ത്തി​നു ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി. ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്ബി​യെ​ക്കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​സാ​ധ്യം എ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ രം​ഗ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഭാ​വി​ത​ല​മു​റ​യ്ക്ക് ന​മ്മെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത്. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ള്ള ഗു​ണം സ​മൂ​ഹ​ത്തി​നാ​ണ്. ഇ​ത് ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ഒ​രു ഗ​തി​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന 2,000 രൂ​പ​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ലി​യ സ​ഹാ​യ​മാ​ണ്. മു​ൻ​പ് ഇ​ത് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു

കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 95,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നു പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തി​ൽ നാ​ലി​ൽ ഒ​ന്നു പ​ദ്ധ​തി​ക​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നും നാ​ലി​ൽ മൂ​ന്നു ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ ര​ണ്ടാം പി​ണ​റാ​യി സ​ർക്കാരി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഫ്ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ കി​ഫ്ബി സ്മ​ര​ണി​ക​യു​ടെ​യും കി​ഫ്ബി മ​ല​യാ​ളം മാ​സി​ക​യു​ടെ​യും പ്ര​കാ​ശ​ന​വും മി​ക​ച്ച പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ, ക​രാ​റു​കാ​ർ, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ഫ്ബി​യെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം വി​ര​ൽ​തുമ്പിൽ ല​ഭ്യ​മാ​കു​ന്ന ബോ​ട്ട് സോ​ഫ്റ്റ്‌വെ​യ​ർ ലോ​ഞ്ചിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കി​ഫ്ബി സി​ഇ​ഒ ഡോ.​ കെ.​എം. ​ഏ​ബ്ര​ഹാം ’ന​വ​കേ​ര​ള ദ​ർ​ശ​ന​വും കി​ഫ്ബി​യും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, ജി.​ആ​ർ.​അ​നി​ൽ, ചിഞ്ചു​റാ​ണി, ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ സെ​മി​നാ​ർ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Kerala

അ​സാ​ധ്യ​മെ​ന്ന വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല; കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ല്‍ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം മാ​റി. ന​വോ​ത്ഥാ​ന​ത്തി​ന് ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി.

ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട. അ​സാ​ധ്യ​മെ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല.​ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 90,562 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Latest News

Corehub Up