വിജയ് ദേവരക്കൊണ്ടയുടയെും രശ്മിക മന്ദാനയുടെയും വിവാഹം എന്നു നടക്കുമെന്നതാണ് ഇപ്പോൾ സിനിമലോകത്തെ പ്രധാനചർച്ചാവിഷയങ്ങളിലൊന്ന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ വിവാഹത്തെസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന. "വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോള്‍ അതിനെക്കുറിച്ച് പറയാം', നടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
രശ്മിക വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രശ്മിക ഉദയ്പുരിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളുയര്‍ന്നത്. വലിയ ആഘോഷമായി നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന്റെ വേദി തേടിയാണ് താരം ഉദയ്പുരിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.