x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലാ​മ​റ​സാ​യി ര​ശ്മി​ക​യും കൃ​തി​യും, ഒ​പ്പം ഷാ​ഹി​ദും; കോ​ക്ക്ടെ​യ്‌​ൽ 2 ട്രെ​യി​ല​ർ


Published: June 3, 2026 08:25 AM IST | Updated: June 3, 2026 08:25 AM IST

ര​ശ്മി​ക മ​ന്ദാ​ന, കൃ​തി സ​നോ​ൺ, ഷാ​ഹി​ദ് ക​പൂ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഹോ​മി അ​ദ​ജാ​നി​യ സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് എ​ന്‍റ​ർ​ടെ​യ്ന​ർ ‘കോ​ക്ക്ടെ​യ്ൽ 2’ ട്രെ​യി​ല​ർ എ​ത്തി.

ത്രി​കോ​ണ പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

പ്രീ​തം ആ​ണ് സം​ഗീ​തം. ശാ​ന്ത​ന കൃ​ഷ്ണ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. ജൂ​ൺ 19-നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

 

2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ കോ​ക്ക്‌​ടെ​യി​ലി​ന്‍റെ സ്പി​രി​ച്വ​ൽ സീ​ക്വ​ൽ ആ​ണ് ഈ ​സി​നി​മ. ഹോ​മി അ​ദ​ജാ​നി​യ ത​ന്നെ​യാ​ണ് ആ​ദ്യ ഭാ​ഗ​വും സം​വി​ധാ​നം ചെ​യ്ത​ത്.

സെ​യ്ഫ് അ​ലി ഖാ​ൻ, ദീ​പി​കാ പ​ദു​ക്കോ​ൺ, ഡ​യാ​നാ പെ​ന്റി എ​ന്നി​വ​രാ​യി​രു​ന്നു കോ​ക്ക്ടെ​യ്ൽ ആ​ദ്യ ഭാ​ഗ​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്.

Tags : Cocktail 2 Shahid Kapoor Rashmika Mandanna Kriti Sanon

Recent News

Corehub Up