Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief Camp

Alappuzha

ദുരിതാശ്വാസക്യാ​മ്പി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ന്ത്രി ലി​ജു​വും കെ.​സി. വേ​ണു​ഗോ​പാ​ലും

ഹ​രി​പ്പാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക്യാ​മ്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ​ക്കി​ട​യി​ലേ​ക്ക് ആ​ശ്വാ​സ​വു​മാ​യെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ടു​വ​ട്ട​ത്ത് അ​ന്തേ​വാ​സി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എ​ക്സൈ​സ് മ​ന്ത്രി എം.​ലി​ജു​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​മാ​ണ് ന​ടു​വ​ട്ടം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ത്.

231 കു​ടും​ബ​ങ്ങ​ളി​ലെ 585 പേ​ർ ക​ഴി​യു​ന്ന ന​ടു​വ​ട്ടം വി​എ​ച്ച്എ​സ്എ​സി​ലെ ക്യാ​മ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് നേ​താ​ക്ക​ളെ​ത്തി​യ​ത്. വീ​ടു​ക​ളി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​യ​തി​നു ശേ​ഷം മാ​ത്ര​മേ ത​ങ്ങ​ളെ ക്യാ​മ്പി​ൽ നി​ന്ന് മാ​റ്റാ​വൂ എ​ന്ന് അ​ന്തേ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി​യും എം​പി​യും അ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മേ മ​ട​ങ്ങാ​വൂ എ​ന്ന് അ​ന്തേ​വാ​സി​ക​ൾ സ്നേ​ഹ​പൂ​ർ​വം അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് വ​ഴ​ങ്ങി​യ നേ​താ​ക്ക​ൾ​ക്കാ​യി ക്യാ​മ്പി​ൽ ത​യാ​റാ​ക്കി​യ ചോ​റും സാ​മ്പാ​റും മോ​രു​ക​റി​യും തോ​ര​നും അ​ച്ചാ​റും വി​ള​മ്പി.

മ​ന്ത്രി​യും എം​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​ക​ളെ​ടു​ത്ത് സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ആ​യാ​പ​റ​മ്പി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

District News

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു

കടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പും തു​റ​ന്നു. ശ​ക്ത​മാ​യ മ​ഴ​യെത്തുടർന്ന തോ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കി​ഴ​ക്ക​ന്‍ വെ​ള്ളം പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​ച്ച​തോ​ടെ​യാ​ണ് എ​ഴു​മാ​ന്തു​രു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ മൂ​ന്നാ​മ​ത്തെ ക്യാ​മ്പ് തു​റ​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ് അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യ​തോ​ടെ എ​ഴു​മാ​ന്തു​രു​ത്തി​ലെ ക്യാ​മ്പി​ല്‍ 30 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ഇ​നി​യും കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ള്‍ ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തു​മെ​ന്നാ​ണ് വാ​ര്‍​ഡ് മെം​ബ​ര്‍ പി.​ഡി. ബാ​ബു പ​റ​യു​ന്ന​ത്. 70 ഓ​ളം ആ​ളു​ക​ള്‍ ക്യാ​മ്പി​ലു​ണ്ട്. ഇ​ങ്ങോ​ട്ടേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജി​ന്‍റെ​യും മെം​ബ​ര്‍ ടോ​മി പ്രാ​ല​ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ള്ള​ത്തി​ല്‍ എ​ത്തി​ച്ചു കൊ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​രു​ന്നു. ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, ആ​യാം​കു​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മ​റ്റു ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി​യി​ല്‍ 18 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 37 പേ​രും ആ​യാം​കു​ടി​യി​ല്‍ ക്യാ​മ്പി​ല്‍ ഉ​ള്‍​കൊ​ള്ളി​ക്കാ​വു​ന്ന പ​ര​മാ​വ​ധി 50 പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്. പാ​ലി​യ​പ്പാ​ടം, ഇ​ട​മ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ക​ടു​ത്തു​രു​ത്തി​യി​ലെ ക്യാ​മ്പി​ലെ​ത്തി​യി​ട്ടു​ള്ള​ത്.

ആ​പ്പു​ഴ, എ​രു​മ​ത്തു​രു​ത്ത്, പ​ത്തു​പ്പ​റ, ഈ​രേ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് ആ​യാം​കു​ടി​യി​ലു​ള്ള​ത്. ഇ​ങ്ങോ​ട്ടേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​യാ​ല്‍ മ​റ്റു സ്ഥ​ല​ത്ത് കൂ​ടി സൗ​ക​ര്യം ഒ​രു​ക്കേ​ണ്ടിവ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​ച​ന ന​ല്‍​കി. കൂ​ടാ​തെ വെ​ള്ളാ​ശേരി മാ​ന്നാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളപ്പൊ​ക്ക ഭീ​ഷി​ണി​യു​ള്ള​തി​നാ​ല്‍ മാ​ന്നാ​ര്‍ ഗ​വ​ണ്‍​മെന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലും ക്യാ​മ്പ് തു​ട​ങ്ങേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

ആ​വ​ശ്യം വ​ന്നാ​ല്‍ ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി ഭാ​ഗ​ത്തെ വെ​ള്ളം ഇ​റ​ങ്ങി ത്തുട​ങ്ങി​യ​തി​നാ​ല്‍ ഇ​വി​ടു​ത്തെ ക്യാ​മ്പി​ല്‍നി​ന്നും ആ​ളു​ക​ള്‍ രാ​ത്രി​യോ​ടെ മ​ട​ങ്ങു​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

District News

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കി വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ൾ​

തലയോ​ല​പ്പറ​മ്പ്: എ​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ 80 അം​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി മാ​തൃ​ക​യാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ൾ.
തി​ങ്ക​ളാ​ഴ്ച ക്യാ​മ്പ് ആ​രം​ഭി​ച്ച​തു മു​ത​ൽ വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. 36 കു​ടും​ബ​ങ്ങ​ളി​ലാ​യി 80 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. രാ​വി​ലെ ചാ​യ​യ്ക്കൊ​പ്പം ഉ​പ്പു​മാ​വും പ​പ്പ​ട​വും പ​ഴ​വും ഉ​ച്ച​യ്ക്ക് ചോ​റും സാ​മ്പാ​റും അ​ച്ചാ​റും ഒ​രു​ക്കി ദു​രി​തബാ​ധി​ത​ർ​ക്ക് വി​ള​മ്പി ന​ൽ​കി​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ​സു​ബാ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി ​ബെ​ന്നി, അ​മ്പി​ളി​ മാ​യാ​ത്‌​മ​ജ​ൻ, സ​ലി​ല​ ബാ​ബു​രാ​ജ്, നി​ർ​മല ​മാ​ർ​ട്ടി​ൻ, നി​ഷ വി. ​നാ​യ​ർ, ഫ​ബി​ന​ നി​സാ​ർ, ശി​ല്പ സാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

സാ​ധാ​ര​ണ ക്യാ​മ്പു​ക​ളി​ൽ ദു​രി​ത ബാ​ധി​ത​രോ അ​ധി​കൃ​ത​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പാ​ച​ക​ക്കാ​രോ ഭ​ക്ഷ​ണ​മൊ​രു​ക്കു​മ്പോ​ഴാ​ണ് ത​ല​യോ​ല​പ്പറ​മ്പി​ൽ ക​ല​വ​റ​യു​ടെ ചു​മ​ത​ല ത​ങ്ങ​ൾ ഏ​റ്റോ​ളാ​മെ​ന്ന് പ​റ​ഞ്ഞ് വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്ത് വ​ന്ന​ത്. ഇ​തി​നി​ട​യി​ൽ ത​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ലെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ അ​സു​ഖ​ബാ​ധി​ത​രെ വാ​ഹ​ന​ത്തി​ലെ​ത്തി വെ​ള്ളം നീ​ന്തി​ച്ചെന്ന് എടുത്തു ക്യാ​മ്പി​ലെ​ത്തി​ച്ച് വൈ​ദ്യസ​ഹാ​യം ഉ​റ​പ്പാ​ക്കി​യും ഇ​വ​ർ ഒ​രു​പ​ടി മു​ന്നി​ലാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്.

ത​ല​യോ​ല​പ്പറ​മ്പി​ൽ 10 വ​നി​താ മെംബർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ ര​ണ്ടുപേ​ർ പ​രി​ശീ​ല​ന​ത്തി​ന് പോ​യി​രി​ക്കു​ക​യാ​ണ്. ബാ​ക്കി എ​ട്ടു​പേ​ർ ഒ​രേ​ മ​ന​സോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ട​ക്ക​മു​ള്ള അ​ഞ്ച് പു​രു​ഷ കേ​സ​രി​ക​ളും വ​നി​താ അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തെയും സം​ഘാ​ട​ക മി​ക​വി​നെയും ക​ല​വ​റ​യി​ല്ലാ​തെ ​പ്രോ​ത്സാ​ഹി​പ്പി​ച്ച് ഒ​പ്പ​മു​ണ്ട്.

District News

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ഏ​ജ​ൻ​സി ന​ൽ​കി​യി​ല്ല ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ

ത​ല​യോ​ല​പ്പ​റ​മ്പ്: ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ന​ൽ​കാ​ൻ നി​ശ്ചി​ത തു​ക അ​ട​യ്ക്ക​ണ​മെ​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്ന് ക്യാ​മ്പി​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി.

വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ല​ഭി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നാ​യി ക​രു​തി​യ പാ​ച​കവാ​ത​ക സി​ലി​ണ്ട​റാ​ണ് ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​റ് സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​ശ്ചി​ത​ തു​ക മു​ൻ​കൂ​റാ​യി ഒ​ടു​ക്കാ​തെ സി​ലി​ണ്ട​ർ ന​ൽ​കി​ല്ലെ​ന്നാ​ണ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

30 കു​ടും​ബ​ങ്ങ​ളി​ൽനി​ന്നാ​യി 53 അം​ഗ​ങ്ങ​ളാ​ണ് ഈ ​ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​ത്. ഇവിടേക്ക് ആ​വ​ശ്യ​മാ​യ ഗ്യാ​സ് സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

​ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യി സം​ഘ​ട​ന​ക​ള്‍

പാ​ലാ: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.

ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, താ​മ​സം, ചി​കി​ത്സ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് അ​ന്തേ​വാ​സി​ക​ള്‍​ക്ക് തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ർ​ക്കു തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​റോ​സ് മേ​രി ഫി​ലി​പ്പ്, സു​നി​ത സ​ന്താ​ന്‍, ല​ക്ഷ്മി, ഷ​ര്‍​മി​ള എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

നി​ല​വി​ല്‍ 25 പേ​രാ​ണ് ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്. മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ ക്യാ​മ്പി​ലു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ വീ​ടു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ജി​ത പ്ര​കാ​ശ്, പൊ​തു മ​രാ​മ​ത്ത് ചെ​യ​ര്‍​മാ​ന്‍ ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, ലി​സി കു​ട്ടി മാ​ത്യു എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​എ​ന്‍.​ഇ​ന്ദു, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ എം. ​കെ.​അ​ഷ​റ​ഫ് , മു​നി​സി​പ്പ​ല്‍ ജീ​വ​ന​ക്കാ​രാ​യ ബി​നീ​ഷ്, ഇ.​എ. വീ​ര്‍ (സി​പി) എ​ന്നി​വ​രാ​ണ് ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

സേ​വ​ന​വു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യും

പാ​ലാ: മ​ഴ​ക്കാ​ല ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. അ​യ​ര്‍​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​എ​ത്തി സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ട​ത്തി. ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക് മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്

കോ​ട്ട​യം: ക​ഴി​ഞ്ഞ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും ജ​ല​പ്ര​ള​യ​ത്തി​ലു​മാ​യി ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്‌​ടം നേ​രി​ട്ട​താ​യും സം​രം​ഭ​ക​ര്‍​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള ചെ​റു​കി​ട വ്യ​വ​സാ​യി അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ദി​ലീ​പ് കു​മാ​ര്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ തോ​മ​സ് കൊ​ണ്ടോ​ടി, സെ​ക്ര​ട്ട​റി ജോ​സ് ഞാ​വ​ള്ളി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ സു​നി​ല്‍ ത​ടി​ക്ക​ലി​ന്‍റെ ത​നി നാ​ട​ന്‍ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ന് ഉ​ത്പ​ന്ന​ങ്ങ​ളും മെ​ഷീ​ന​റി​ക​ളും അ​ട​ക്കം ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ടം നേ​രി​ട്ടു. കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ നി​ര്‍​മാ​ണ ശാ​ല​യാ​യ വി​ജ​യ​കു​മാ​റി​ന്‍റെ ഫാ​ക്ട​റി​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല​വ​രു​ന്ന മോ​ട്ടോ​റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചി​ട്ടു​ള്ള​താ​ണ്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ്യ​വ​സാ​യ ശാ​ല​ക​ള്‍​ക്ക് ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്തു​ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

District News

എം​എ​ൽഎയും ക​ള​ക്ട​റും ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു

കൊ​ട​ക​ര: കു​റു​മാ​ലി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് പ​റ​പ്പൂ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളു​ൾ​പ്പെ​ടു​ന്ന പ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് 13 കു​ടും​ബ​ങ്ങ​ളെ പ​ന്ത​ല്ലൂ​ർ ജ​ന​ത സ്‌​കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. 36 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ, ​ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.
പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബീ​നാ സു​രേ​ന്ദ്ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​ധാ​ക​ര​ൻ, അ​ജി​താ ര​മേ​ശ​ൻ, മു​കു​ന്ദ​പു​രം ഭൂ​രേ​ഖ ​ത​ഹ​സീ​ൽ​ദാ​ർ ആന്‍റോ ജേ​ക്ക​ബ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു

ചെ​റു​വ​ള്ളി: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​നാ​നി​യി​ൽ പ്ര​ള​യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ മു​ൻ എം​എ​ൽ​എ ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ്-​എം പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ചു. ചെ​റു​വ​ള്ളി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​സ്‌​കൂ​ളി​ലാ​ണ് ക്യാ​മ്പ്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, രാ​ഹു​ൽ ബി. ​പി​ള്ള, ര​മേ​ഷ് ആ​ർ. നാ​യ​ർ, ഷാ​ജി ന​ഗ​രൂ​ർ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

District News

ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് തുറന്നു

ഫോ​ര്‍​ട്ടു​കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​ത്തെ​യും തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് വീ​ടു​ക​ളി​ല്‍ ക​ട​ല്‍ വെ​ള്ളം ക​യ​റി. ഇ​തേ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​ത്തെ ദു​രി​താ​ശ്വാ​സ ക്യാന്പ് തു​റ​ന്നു. ചെ​റി​യ ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റി​ല്‍ ആ​രം​ഭി​ച്ച ക്യാ​ന്പി​ല്‍ ആ​റു വീ​ട്ടു​കാ​രാ​ണ് അ​ഭ​യം തേ​ടി​യി​ടു​ള്ള​ത്.

ക​ണ്ണ​മാ​ലി, ചെ​ല്ലാ​നം റോ​ഡി​ലേ​ക്ക് ക​ട​ല്‍ വെ​ള്ളം എ​ത്തി​യ​തോ​ടെ തീ​ര​ദേ​ശ റോ​ഡു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ന​ടു​റോ​ഡി​ല്‍ കു​ടു​ങ്ങി. വീ​ടു​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള മ​ര​ങ്ങ​ള്‍ പ​ല​തും ക​ട​പു​ഴ​കി​യ നി​ല​യി​ലാ​ണ്. പു​ത്ത​ന്‍​തോ​ട് ഭാ​ഗ​ത്ത് ക​ട​ല്‍ തീ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ളും, വ​ല​ക​ളും ക​ട​ല്‍ ഒ​ഴു​ക്കി​യെ​ടു​ത്ത​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന ഇ​ട തോ​ടു​ക​ള്‍ മ​ണ​ല്‍ നി​റ​ഞ്ഞ് അ​ട​ഞ്ഞു പോ​യ​തോ​ടെ ക​ട​ല്‍​വെ​ള്ളം ഒ​ഴു​കി പോ​കാ​ന്‍ ഇ​ട​മി​ല്ലാ​താ​യി.

പ​ഞ്ചാ​യ​ത്തി​നന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി മ​ണ​ല്‍ വാ​ട​ക​ള്‍ തീ​ര്‍​ക്കു​ന്ന ജോ​ലി​ക​ള്‍ മു​ട​ങ്ങി​യ​തോ​ടെ ക​ട​ല്‍​വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ന്‍റെ ശ​ക്തി വ​ര്‍​ധി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.തെ​ക്കേ ചെ​ല്ലാ​നം മു​ത​ല്‍ പു​ത്ത​ന്‍ തോ​ട് ഭാ​ഗം വ​രെ ടെ​ട്രോ പോ​ഡ് ക​ട​ല്‍ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണ്. പ്ര​ദേ​ശ​ത്ത് കൊ​ച്ചി ത​ഹ​സി​ല്‍​ദാ​ര്‍ നി​ഷാ​ന്ത് മോ​ഹ​ന്‍, ചെ​ല്ലാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സോ​ണി ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ സം​ഘം ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ഒ​ക്ക​ൽ തു​രു​ത്ത് മു​ങ്ങി

പെ​രു​മ്പാ​വൂ​ർ:​ ഒ​ക്ക​ൽ തു​രു​ത്ത് ച​പ്പാ​ത്ത് മു​ങ്ങി. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് മൂ​ലം തു​രു​ത്തി​ലേ​ക്കു​ള്ള ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗം ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​ഞ്ചി​യി​ലൂ​ടെ ക​ട​ക്കാ​നു​ള്ള വ​ഴി​യി​ൽ വ​ഴി​മു​ട​ക്കി ഇ​ല്ലി പ​ട്ട​ക​ൾ മ​റി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

District News

കൊ​ട​ക​ര​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളംക​യ​റി, അ​ഞ്ചുകു​ടും​ബ​ങ്ങ​ള്‍ ദു​രി​താ​ശ്വാ​സക്യാ​മ്പി​ല്‍

കൊ​ട​ക​ര: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കൊ​ട​ക​ര​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. കൊ​ട​ക​ര വ​ല്ല​പ്പാ​ടി​യി​ല്‍ അ​ഞ്ചു വീ​ടു​ക​ളി​ലേ​ക്കാ​ണു വെ​ള്ളം ക​യ​റി​യ​ത്. വ​ല്ല​പ്പാ​ടി കാ​വ​നാ​ട് റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യി. ത​യ്യി​ല്‍ കു​മാ​രി, കു​ഴു​പ്പു​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കു​ഴു​പ്പു​ള്ളി സി​ജി​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ഈ ​വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ കൊ​ട​ക​ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി. കൊ​ട​ക​ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ത്തു​പേ​രാ​ണ് ക്യാ​മ്പി​ല്‍ ഉ​ള്ള​ത്. മ​ഴ ഇ​നി​യും ക​ന​ക്കു​ക​യാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ക്യാ​മ്പി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ക​പ്പ​ത്തോ​ട് ക​വി​ഞ്ഞൊ​ഴു​കി;
റോ​ഡ് വെ​ള്ള​ത്തി​ൽ

കു​റ്റി​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​പ്പ​ത്തോ​ട് ക​വി​ഞ്ഞൊ​ഴു​കി റോ​ഡി​ലേ​ക്കു വെ​ള്ളം ക​യ​റി. കു​ണ്ടു​കു​ഴി​പ്പാ​ടം - കു​റ്റി​ക്കാ​ട് റോ​ഡി​ൽ കൂ​ർ​ക്ക​മ​റ്റം സെ​മി​നാ​രി ഭാ​ഗ​ത്ത് ക​പ്പ​ത്തോ​ടി​ൽ​നി​ന്നു വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി. താ​ഴൂ​ർ പോ​ത്തോ​ടി റോ​ഡി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

Kerala

കള്ളാടി ദുരന്തം; ദുരിതാശ്വാസ ക്യാമ്പില്‍ 142 പേര്‍

ക​ല്‍പ്പ​റ്റ: മേ​പ്പാ​ടി പോ​ളി​ടെ​ക്‌​നി​ക്കി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ പ്ര​ദേ​ശ​ത്തു​ള്ള 42 കു​ടും​ബ​ങ്ങ​ളി​ലെ 142 പേ​രെ മാ​റ്റി പാ​ര്‍പ്പി​ച്ചു. മേ​പ്പാ​ടി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​നം ഇ​വി​ടെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

രാ​ത്രി ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ചാ​ലും ആം​ബു​ല​ന്‍സും മെ​ഡി​ക്ക​ല്‍ ടീ​മും ക്യാ​മ്പ് ചെ​യ്യും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും സ്ഥ​ല​ത്ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വ​യ​നാ​ട് ഡി​എം​ഒ ഡോ. ​മൊ​യ്തീ​ന്‍ ഷാ, ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​വി.​ആ​ര്‍. ഷീ​ജ, മേ​പ്പാ​ടി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

എസ്ഐക്കു പരിക്ക്

ക​ൽ​പ്പ​റ്റ: രാ​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നി​​​ടെ ത​​​ല​​​യി​​​ല്‍ ക​​​മ്പി​​​വീ​​​ണ് മേ​​​പ്പാ​​​ടി എ​​​സ്‌​​​ഐ സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​റി​നു നി​സാ​ര പ​രി​ക്കേ​റ്റു. ഡോ. ​​​മൂ​​​പ്പ​​​ന്‍​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടു. ഒ​​​മ്പ​​​ത് പേ​​​രെ​​​യാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ഡോ. ​​​മൂ​​​പ്പ​​​ന്‍​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ മൂ​​​ന്നു പേ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്. മീ​​​നാ​​​ക്ഷി​​​യി​​​ല്‍ ക​​​ള്ളാ​​​ടി-​​​ആ​​​ന​​​ക്കാം​​​പൊ​​​യി​​​ല്‍ തു​​​ര​​​ങ്ക​​​പാ​​​ത സൈ​​​റ്റി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന ആ​​​റു പേ​​​ര്‍. ഇ​​​തി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്.

പരിക്കേറ്റവർ

മേ​​​​പ്പാ​​​​ടി: ക​​​​ള്ളാ​​​​ടി​​​​യി​​​​ലെ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ഒ​​​​ന്പ​​​​ത് പേ​​​​ർ മേ​​​​പ്പാ​​​​ടി വിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഹി​​​​ര കു​​​​മാ​​​​ർ (32), ദി​​​​ലീ​​​​പ് (19), സൂ​​​​ര​​​​ജ് യാ​​​​ദ​​​​വ് (25), സ​​​​ഞ്ജ​​​​യ് താ​​​​ക്കൂ​​​​ർ (35), ര​​​​ജ​​​​നീ​​​​ഷ് (27), ത​​​​യ് ഘോ​​​​ഷ് (28), ത​​​​മി​​​​ഴ്നാ​​​​ട് സ്വ​​​​ദേ​​​​ശി കൂ​​​​ട​​​​മ്മാ​​​​ൾ (ജ​​​​യ) (37), മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ കു​​​​ഞ്ചു (39), മേ​​​​പ്പാ​​​​ടി എ​​​​സ്ഐ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​ത്. ര​​​​ണ്ട് പേ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ഇ​​​​വ​​​​ർ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​വ​​​​രി​​​​ൽ കൂ​​​​ട​​​​മ്മാ​​​​ൾ (ജ​​​​യ 37), സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു.

Latest News

Corehub Up