x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരിതാശ്വാസക്യാ​മ്പി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ന്ത്രി ലി​ജു​വും കെ.​സി. വേ​ണു​ഗോ​പാ​ലും

വെബ് ഡെസ്ക്
Published: August 8, 2026 11:25 PM IST | Updated: August 8, 2026 11:25 PM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​യ മ​ന്ത്രി എം.​ ലി​ജു​വും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു.

ഹ​രി​പ്പാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക്യാ​മ്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ​ക്കി​ട​യി​ലേ​ക്ക് ആ​ശ്വാ​സ​വു​മാ​യെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ടു​വ​ട്ട​ത്ത് അ​ന്തേ​വാ​സി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എ​ക്സൈ​സ് മ​ന്ത്രി എം.​ലി​ജു​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​മാ​ണ് ന​ടു​വ​ട്ടം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ത്.

231 കു​ടും​ബ​ങ്ങ​ളി​ലെ 585 പേ​ർ ക​ഴി​യു​ന്ന ന​ടു​വ​ട്ടം വി​എ​ച്ച്എ​സ്എ​സി​ലെ ക്യാ​മ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് നേ​താ​ക്ക​ളെ​ത്തി​യ​ത്. വീ​ടു​ക​ളി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​യ​തി​നു ശേ​ഷം മാ​ത്ര​മേ ത​ങ്ങ​ളെ ക്യാ​മ്പി​ൽ നി​ന്ന് മാ​റ്റാ​വൂ എ​ന്ന് അ​ന്തേ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി​യും എം​പി​യും അ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മേ മ​ട​ങ്ങാ​വൂ എ​ന്ന് അ​ന്തേ​വാ​സി​ക​ൾ സ്നേ​ഹ​പൂ​ർ​വം അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് വ​ഴ​ങ്ങി​യ നേ​താ​ക്ക​ൾ​ക്കാ​യി ക്യാ​മ്പി​ൽ ത​യാ​റാ​ക്കി​യ ചോ​റും സാ​മ്പാ​റും മോ​രു​ക​റി​യും തോ​ര​നും അ​ച്ചാ​റും വി​ള​മ്പി.

മ​ന്ത്രി​യും എം​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​ക​ളെ​ടു​ത്ത് സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ആ​യാ​പ​റ​മ്പി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

Tags : Nattuvishesham Local News Minister Liju K.C. Venugopal relief camp

Recent News

Corehub Up