x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ര​സ്‌​കാ​ര നി​റ​വി​ല്‍ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: September 1, 2026 10:52 PM IST | Updated: September 1, 2026 10:52 PM IST

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.

ചെ​റു​തോ​ണി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഈ ​വ​ര്‍​ഷം ന​ട​പ്പാ​ക്കി​യ ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്‌​കാ​ര​ത്തി​ന്‍റെ മൂ​ന്നാം സ്ഥാ​നം നേ​ടി വാ​ഴ​ത്തോ​പ്പ് സെന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി. സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ വാ​ഴ​ത്തോ​പ്പ് സ്‌​കൂ​ള്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. പാ​ഠ്യപാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് ഈ ​അ​വാ​ര്‍​ഡ്.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ലെ മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം, ക​ല, കാ​യി​ക, പ്ര​വൃ​ത്തി​പ​രി​ച​യ, ശാ​സ്ത്ര ഗ​ണി​ത മേ​ള​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്തം എ​ന്നി​വ​യും ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.

ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ള്‍ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷോ​ര്‍​ട്ട് ഫി​ലിം, ഫ്‌​ളാ​ഷ് മോ​ബ്, കൂ​ട്ട​യോ​ട്ടം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, എ​യ​ര്‍​ഫോ​ഴ്‌​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, പ​വ​ര്‍ ബ്രി​ഗേ​ഡ്, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്‍റ് സെ​ല്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ സ്‌​കൂ​ളി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യദി​ന, റി​പ്പ​ബ്ലി​ക് പ​രേ​ഡു​ക​ളി​ല്‍ കാ​ല​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ്ല​സ്ടു ​ബാ​ച്ചു​ക​ളു​ള്ള ഈ ​സ്‌​കൂ​ളി​ല്‍ ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി ഉ​ള്‍​പ്പെ​ടെ​യു​ള​ള മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​ടു​ക്കി രൂ​പ​ത കോ​ര്‍​പറേ​റ്റ് ഏ​ജ​ന്‍​സി​ക്ക് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ബെ​സ്റ്റ് സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ് തു​ട​ര്‍​ച്ച​യാ​യി ഏ​ഴ് വ​ര്‍​ഷം ക​ര​സ്ഥ​മാ​ക്കി​യ ച​രി​ത്ര​വും സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​ണ്.

സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റിന്‍റെ​യും പി​ടി​എ​യു​ടെ​യും നി​ര്‍​ലോ​ഭ​മാ​യ പി​ന്തു​ണ​യും പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​യി. അ​ധ്യാ​പ​ക​ ദി​ന​മാ​യ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍നി​ന്ന് പു​ര​സ്‌​കാരം ഏ​റ്റു​വാ​ങ്ങും.

Tags : Nattuvishesham Districtnews Deepikanews Vazhathoppu

Recent News

Corehub Up