പെരിന്തൽമണ്ണ എൽഐസി ബ്രാഞ്ച് ഓഫിസിൽ നടന്ന വാർഷികാഘോഷം
പെരിന്തൽമണ്ണ: എൽഐസിയുടെ 70-ാം വാർഷികവും വാരാചരണവും തുടങ്ങി. പെരിന്തൽമണ്ണ ബ്രാഞ്ച് ഓഫിസിൽ നടന്ന ആഘോഷം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് മാനേജർ സൽമാൻ ബാവ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഐഡിബിഐ ബാങ്ക് മാനേജർ സുനീഷ് വിശിഷ്ടാതിഥിയായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുഹമ്മദ് ഹാരിസ്, സ്റ്റാഫ് പ്രതിനിധി കെ. ശൈലജ, ഡവലപ്മെന്റ് ഓഫിസർ ഉണ്ണികൃഷ്ണൻ, റിട്ടയേർഡ് ജീവനക്കാരൻ ജമാലുദീൻ, ഇൻഷ്വറൻസ് ഏജന്റുമാരായ ടി. പ്രേമ, പി. റിതേഷ്, എ. ശിവദാസൻ, ഹുസൈൻ പനാങ്ങങ്ങര എന്നിവർ പ്രസംഗിച്ചു. എൽഐസി ചെയർമാൻ വിഡിയോ സന്ദേശം നൽകി.
Tags : Nattuvishesham Districtnews Deepikanews LIC Platinum