കനകപ്പലം മാർത്തോമ്മാ എൽപി സ്കൂൾ.
എരുമേലി: 73 വർഷത്തെ അധ്യയനചരിത്രം പേറുന്ന കനകപ്പലം മാർത്തോമ്മാ എൽപി സ്കൂളിന്റെ സ്ഥാപക ദിനാഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മലയോര മേഖലയിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1953 ജൂൺ ഒന്നിനാണ് സ്കൂൾ സ്ഥാപിതമായത്. മലങ്കര മാർത്തോമ്മാ സിറിയൻ ചർച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ എയ്ഡഡ് സ്കൂൾ. കനകപ്പലം ജെറുസലേം മാർത്തോമ്മാ ഇടവകയുടെയും സ്കൂൾ ലോക്കൽ ബോർഡിന്റെയും മേൽനോട്ടത്തിലാണ് ദൈനംദിന പ്രവർത്തനങ്ങൾ.
Tags : Nattuvishesham DistrictNews