Tech
ന്യൂഡൽഹി: ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മടക്കാവുന്ന ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) ചൈനയിൽ പുറത്തിറക്കി. വിപണിയിലെ മറ്റ് മുൻനിര മടക്കാവുന്ന ഫോണുകളോട് കിടപിടിക്കുന്ന വീതിയേറിയതും ഒതുക്കമുള്ളതുമായ ഡിസൈനിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ഷവോമിയുടെ സ്വന്തം 3nm 'Xring O3' എഐ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്, ലൈക്കയുമായി സഹകരിച്ച് തയ്യാറാക്കിയ 200MP ട്രിപ്പിൾ ക്യാമറ, വലിയ 6,000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
5.38 ഇഞ്ച് അമോലെഡ് കവർ ഡിസ്പ്ലേയും ഉള്ളിലായി 7.58 ഇഞ്ച് അമോലെഡ് മടക്കാവുന്ന ഡിസ്പ്ലേയും. രണ്ടിലും 120Hz റിഫ്രഷ് റേറ്റും 4,000 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഷവോമിയുടെ ഇൻ-ഹൗസ് 3nm ഡെക്കാ-കോർ Xring O3 പ്രൊസസ്സർ. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള HyperOS 4 ൽ പ്രവർത്തിക്കുന്നു.
ലൈക്കയുടെ പിന്തുണയുള്ള മൂന്ന് പിൻ ക്യാമറകൾ. ഒഐഎസ് ഉള്ള 200MP പ്രധാന ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂമും ഒഐഎസ് ഉള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. സെൽഫികൾക്കായി അകത്തെയും പുറത്തെയും സ്ക്രീനുകളിൽ 16MP ക്യാമറകളുമുണ്ട്.
6,000mAh ബാറ്ററി. 67W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. തുറക്കുമ്പോൾ 5.02 മില്ലീമീറ്ററും മടക്കുമ്പോൾ 10.68 മില്ലീമീറ്ററും മാത്രം കനമുള്ള ഫോണിന് 219 ഗ്രാം മാത്രമാണ് ഭാരം. ഐപി58, ഐപി59 (IP58/IP59) വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.
ചൈനയിലെ വിപണിയിൽ 12ജിബി റാം, 256ജിബി സ്റ്റോറേജ് മോഡലിന് 10,999 യുവാൻ ആണ് തുടക്കവില. സെറാമിക് സ്പെഷ്യൽ എഡിഷന്റെ (16GB RAM + 1TB) മോഡലിന് 15,999 യുവാന്നുമാണ് (ഏകദേശം ₹2,25,400) വിപണിയിലെ വില.
ബ്ലാക്ക്, നിഷിനോ റെഡ്, വാം ഗോൾഡ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിലവിൽ ചൈനയിൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും ഫോൺ എപ്പോൾ ലഭ്യമാകുമെന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല.
Business
ബെയ്ജിംഗ്: ആപ്പിൾ, ഷവോമി തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക ഭീമന്മാരിൽനിന്നുള്ള കടുത്ത വെല്ലുവിളിക്കിടെ ചൈനീസ് പ്രീമിയം ഫോൺ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ നീക്കങ്ങളുമായി ഹുവായ്.
രണ്ടു മടക്കുകളുള്ള അത്യാധുനിക ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘മേറ്റ് എക്സ്.ടി 2’ ഹുവായ് ടെക്നോളജീസ് വിപണിയിൽ അവതരിപ്പിച്ചു. ഒരു സാധാരണ സ്മാർട്ട്ഫോണിന്റെയും വലിയ ടാബ്ലെറ്റിന്റെയും സവിശേഷതകൾ സമന്വയിപ്പിച്ചാണ് ഈ ഫോൺ രൂപകല്പന ചെയ്തിരിക്കുന്നത്.
ഹുവായുടെ ഏറ്റവും പുതിയ ‘കിരിൻ 9050 പ്രോ’ ചിപ്പാണ് മേറ്റ് എക്സ്.ടി 2ൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രീമിയം ഹാൻഡ്സെറ്റിന്റെ വില വിപണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. 19,999 യുവാൻ (ഏകദേശം 2.5 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്ന ഫോണുകളുടെ ഏറ്റവും ഉയർന്ന പതിപ്പിന് 24,999 യുവാനു (ഏകദേശം 3.12 ലക്ഷം രൂപ) മുകളിലാണു വില. ഈമാസം 12 മുതലാണ് വിപണിയിൽ വില്പന ആരംഭിക്കുന്നത്.
മെമ്മറി ഘടകങ്ങളുടെ നിർമാണച്ചെലവ് കുത്തനെ ഉയർന്നതാണ് ഉയർന്ന വിലയ്ക്കു കാരണമെന്ന് ഹുവായ് എക്സിക്യൂട്ടീവ് ഡയറക്ടർ റിചാർഡ് യു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ധാരാളം പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതിനാൽ ഉത്പാദനച്ചെലവിൽ വലിയ സമ്മർദമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം കടുപ്പിച്ച് ഷവോമി;ആപ്പിളും സജ്ജം
ഹുവായ് പുതിയ മോഡൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, ആപ്പിളിന് വെല്ലുവിളിയുമായി മറ്റൊരു ചൈനീസ് ബ്രാൻഡായ ഷവോമിയും രംഗത്തെത്തി. തങ്ങളുടെ പുതിയ ‘ഷവോമി 18 ഫോൾഡ്’ കമ്പനി പുറത്തിറക്കി. പാസ്പോർട്ട് മാതൃകയിലുള്ള ഈ ഉപകരണത്തിൽ ഷവോമി സ്വന്തമായി വികസിപ്പിച്ച എക്സ്റിംഗ് 03 പ്രൊസസറും ചൈനീസ് കമ്പനിയായ സിഎക്സ്എംടി നിർമിച്ച മെമ്മറിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യകളിലും സപ്ലൈ ചെയിനിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ പുതിയ മോഡലുകൾ. ആപ്പിളിന്റെ പുതിയ ഐഫോൺ സീരീസ് പ്രഖ്യാപനം നാളെ നടക്കാനിരിക്കേയാണ് എതിരാളികളുടെ ഈ മിന്നൽ നീക്കം. ആപ്പിളും ഇത്തവണ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.
Tech
ന്യൂഡൽഹി: വിവോയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് സെപ്റ്റംബർ 16ന് നടക്കുമെന്നും, അതിൽ പുതിയ ആൻഡ്രോയിഡ് 17 അധിഷ്ഠിത 'ഓർജിൻ ഒഎസ് 7' (OriginOS 7) അവതരിപ്പിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ, സ്മാർട്ട്വാച്ചുകൾക്കും ഐഒടി ഉപകരണങ്ങൾക്കുമായി 'ബ്ലൂ ഒഎസ് 4' (BlueOS 4) എന്ന സിസ്റ്റവും ഈ ചടങ്ങിൽ അവതരിപ്പിക്കും.
ട്രാൻസ്ലൂസെന്റ് ഗ്ലാസ് ടെക്സ്ചറുകൾ, ഡൈനാമിക് ലൈറ്റിംഗ്, ദ്രാവക രൂപത്തിന് സമാനമായ ആനിമേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന 'ലിക്വിഡ് ഗ്ലാസ്' ഡിസൈനിലാണ് പുതിയ ഒഎസ് എത്തുന്നത്. ലോക്ക്സ്ക്രീനിനായി 'ലിക്വിഡ് തീമുകൾ', സിസ്റ്റം വൈഡ് സ്റ്റിക്കർ ഹബ്ബ് എന്നിവ ഇതിലുണ്ട്. സാധാരണ സ്മാർട്ട്ഫോണുകളിൽ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാനായി 'അറ്റോമിക് വർക്ക്ബെഞ്ച്' എന്ന പ്രത്യേക ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിഷ്കരിച്ച 'ബ്ലൂ റിവർ സ്മൂത്ത് എഞ്ചിൻ' വഴി ഫോണിന്റെ പെർഫോമൻസ് ഗണ്യമായി വർധിക്കും
. ഗ്രാഫിക്സ് റെൻഡറിംഗിൽ 14 ശതമാനവും, പേജ് സ്വിച്ചിംഗിൽ 19 ശതമാനവും വേഗത കൂടും. ആപ്പുകൾ തുറക്കുന്ന വേഗതയിൽ 12 ശതമാനം വർദ്ധനവുണ്ടാകും. ഹെവി ആനിമേഷനുകൾ പ്രവർത്തിക്കുമ്പോഴും പ്രൊസസ്സറിന്റെ ഊർജ്ജ ഉപഭോഗം 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
'സ്റ്റോറേജ് കംപ്രഷൻ 2.0' (Storage Compression 2.0) ആണ് മറ്റൊരു പ്രധാന ആ ആകർഷണം. മെമ്മറി കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ, 256GB സ്റ്റോറേജുള്ള ഒരു ഫോണിൽ 20GB വരെ അധിക സ്റ്റോറേജ് ഉപയോക്താക്കൾക്ക് സൗജന്യമായി വീണ്ടെടുക്കാൻ സാധിക്കും.
അടുത്തിടെ വിവോ ഇന്ത്യയിൽ പുറത്തിറക്കിയ 'വിവോ T5' (Vivo T5) സ്മാർട്ട്ഫോണിന് 3 ആൻഡ്രോയിഡ് അപ്ഗ്രേഡുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 7,050mAh ബാറ്ററിയും 144Hz കേർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിലായിരിക്കും പുതിയ OriginOS 7 അപ്ഡേറ്റ് ആദ്യമായി ലഭ്യമാകാൻ സാധ്യത.
Tech
ഐക്യൂ Z11xa 5G ഇന്ത്യയിൽ പുറത്തിറക്കി; 7200mAh ബാറ്ററിയും ഡൈമൻസിറ്റി 7400 ടർബോ ചിപ്സെറ്റും 28,999 രൂപയ്ക്ക് സ്വന്തമാക്കാം
ന്യൂഡൽഹി: ഐക്യൂ (iQOO) തങ്ങളുടെ പുതിയ Z11xa 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റ്, 50 മെഗാപിക്സൽ സോണി ക്യാമറ, 7,200mAh കൂറ്റൻ ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
6.76 ഇഞ്ച് എഫ്എച്ച്ഡി+എൽസിഡി ഡിസ്പ്ലേയിലാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്നസും ഇതിലുണ്ട്. കണ്ണുകളുടെ സുരക്ഷയ്ക്കായി 'ടിവി റെയ്ൻലാൻഡ്' സർട്ടിഫിക്കേഷനും, സ്ലീപ്പ് കംഫർട്ട്, ആന്റി-മോഷൻ സിക്നസ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
4nm പ്രോസസ്സിൽ നിർമിച്ച മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 8ജിബി എൽപിഡിഡിആർ4എക്സ് റാമും 128ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ലഭിക്കും.
കൂടാതെ 8ജിബി വരെ വെർച്വൽ റാം പിന്തുണയുമുണ്ട്. ഫോണിന്റെ ആന്റൂട്ടൂ സ്കോർ (AnTuTu) 8,90,000ന് മുകളിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിൽ നിന്നും പൊടിപടലങ്ങളും വെള്ളവും പുറന്തള്ളാനുള്ള 'വൺ-ടാപ്പ് വാട്ടർ ആൻഡ് ഡസ്റ്റ് ഇജക്ഷൻ' ഫീച്ചറും ഇതിലുണ്ട്.
7,200mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 44W ഫ്ലാഷ് ചാർജ് പിന്തുണയോടെ വരുന്ന ഫോൺ, 43 മിനിറ്റിനുള്ളിൽ 1 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. 10 മിനിറ്റ് ചാർജ് ചെയ്താൽ 6 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കുമെന്നും ഐക്യൂ വ്യക്തമാക്കുന്നു.
ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ സോണി IMX852 പ്രധാന ക്യാമറയും 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും പിന്നിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറകളിൽ 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓർജിൻ ഒഎസ് 6-ലാണ് (OriginOS 6) ഫോൺ പ്രവർത്തിക്കുന്നത്. സൈനിക തലത്തിലുള്ള തകർച്ചാ പ്രതിരോധ ശേഷിയും IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഫോണിനുണ്ട്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾക്ക് ശേഷം 27,499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 'ടൈറ്റൻ ബ്ലാക്ക്', 'പ്രിസ്മാറ്റിക് ഗ്രീൻ' എന്നീ രണ്ട് നിറങ്ങളിൽ എത്തുന്ന ഫോൺ ആമസോൺ, ഐക്യൂ ഒഫീഷ്യൽ വെബ്സൈറ്റ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി സെപ്റ്റംബർ 14 മുതൽ ലഭ്യമാകും.
Tech
ന്യൂഡൽഹി: ഷവോമിയുടെ ഏറ്റവും പുതിയ മടക്കാവുന്ന സ്മാർട്ട്ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) സെപ്റ്റംബർ 7ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. നിലവിലുള്ള 'മിക്സ് ഫോൾഡ്' സീരീസിന് പകരം, പുതിയ 'മിഡ്-ഫോൾഡ്' ഡിസൈനിലാണ് കമ്പനി ഈ ഫോൺ വിപണിയിലെത്തിക്കുന്നത്. ഫോണിന്റെ ഔദ്യോഗിക ചിത്രം ഷവോമി പുറത്തുവിട്ടിട്ടുണ്ട്.
പാസ്പോർട്ടിന്റെ വലിപ്പത്തിൽ കൈയിലൊതുങ്ങുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. 5.38 ഇഞ്ച് കവർ ഡിസ്പ്ലേയും, നിവർത്തുമ്പോൾ 7.58 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമാണ് ഇതിനുള്ളത്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ഡീപ് റെഡ് നിറത്തിൽ തിരശ്ചീനമായ ക്യാമറ മൊഡ്യൂളോടെയാണ് ഫോൺ എത്തുന്നത്.
മുൻ മോഡലുകളിലെ സ്നാപ്ഡ്രാഗൺ ചിപ്പുകൾക്ക് പകരം ഷവോമിയുടെ സ്വന്തം 'Xring O3' ഫ്ലാഗ്ഷിപ്പ് പ്രോസസർ. ലെയ്ക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനം. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 6,000mAh ബാറ്ററിയും 67W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയും.
മെച്ചപ്പെട്ട ഈടിനായി 'ഡ്രാഗൺ ബോൺ' ഹിഞ്ച്, എൽപിഡിഡിആർ6 റാം സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
സെപ്റ്റംബർ 7ന് നടക്കുന്ന ചടങ്ങിൽ ഷവോമി 18 ഫോൾഡിനൊപ്പം ഷവോമി N70 പ്രോ, N70 മാക്സ്, N90 മാക്സ് എന്നീ ഫോണുകളും ഷവോമി പാഡ് 9 പ്രോ മാക്സ് ടാബ്ലെറ്റും പുറത്തിറക്കും.
Business
ന്യൂഡൽഹി: ആഗോള സ്മാർട്ട് ഫോൺ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. മെമ്മറി ചിപ്പുകളുടെ ക്ഷാമവും വിലക്കയറ്റവും മൂലം 2026ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 16.7 ശതമാനത്തിന്റെ റിക്കാർഡ് ഇടിവുണ്ടാകുമെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി വ്യക്തമാക്കി. സ്മാർട്ട് ഫോൺ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ഇടിവാണിത്.
കയറ്റുമതി ഏകദേശം 100 കോടി യൂണിറ്റുകളിലേക്കു ചുരുങ്ങുമെങ്കിലും, ഫോണുകളുടെ ശരാശരി വില കുത്തനെ ഉയർന്നതോടെ ആകെ വിപണിമൂല്യം 6.3 ശതമാനം വർധിച്ച് 61,300 കോടി ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്.
വിലക്കയറ്റത്തിനു കാരണം ചിപ്പ് ക്ഷാമം
2025 അവസാനത്തോടെ ആരംഭിച്ച മെമ്മറി ചിപ്പ് ക്ഷാമം 2026ന്റെ രണ്ടാം പകുതിയോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. നാൻഡ് (NAND), ഡിറാം (DRAM) ചിപ്പുകളുടെ വിലയിൽ 300 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിർമാണച്ചെലവു കുതിച്ചുയർന്നതോടെ കമ്പനികൾ ഇതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്കു മാറ്റാൻ തുടങ്ങി. ചിപ്പ് വിലക്കയറ്റം 2028 വരെയെങ്കിലും തുടരാനാണു സാധ്യത.
ഇതോടെ 2026ൽ ഒരു സ്മാർട്ട്ഫോണിന്റെ ശരാശരി വില 27.6 ശതമാനം ഉയർന്ന് 581 ഡോളറിലെത്തും (ഏകദേശം 48,000 ത്തിലധികം). മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 147 ഡോളറിലധികമാണ് ഫോൺ വിലയിൽ വന്നിരിക്കുന്ന വർധന.
ബജറ്റ് ഫോണുകൾ അപ്രത്യക്ഷമാകുന്നു
100 ഡോളറിന് (ഏകദേശം 8,500 രൂപ) താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളുടെ ഉത്പാദനം കമ്പനികൾ കൂട്ടത്തോടെ നിർത്തലാക്കുകയാണ്. ലാഭവിഹിതം തീരെ കുറഞ്ഞ ഈ വിഭാഗത്തിൽ രണ്ടാം പാദത്തിൽ മാത്രം 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽ സ്മാർട്ട്ഫോൺ വിൽപന 20 ശതമാനത്തിലധികം കുറയാൻ ഇതു കാരണമാകും. വിലക്കയറ്റം മൂലം ഉപയോക്താക്കൾ പുതിയ ഫോണുകൾ വാങ്ങുന്നത് നീട്ടിവയ്ക്കാനും പഴയവ കൂടുതൽ കാലം ഉപയോഗിക്കാനും നിർബന്ധിതരാകും.
ആൻഡ്രോയിഡിന് തിരിച്ചടി; നേട്ടമുണ്ടാക്കി ആപ്പിളും ഹുവാവേയും
►ആൻഡ്രോയിഡ്:
വിലകുറഞ്ഞ ഫോണുകളുടെ വിൽപന നിലച്ചതോടെ ആൻഡ്രോയിഡ് ഫോൺ കയറ്റുമതിയിൽ 24.3 ശതമാനത്തിന്റെ കനത്ത ഇടിവുണ്ടായി. വിപണിവിഹിതത്തിൽ ഏഴ് ശതമാനത്തിന്റെ നഷ്ടമാണ് ഒറ്റ വർഷംകൊണ്ടുണ്ടായത്.
►ആപ്പിൾ:
പ്രീമിയം വിഭാഗത്തിൽ ആപ്പിൾ തങ്ങളുടെ മേധാവിത്വം നിലനിർത്തി. കയറ്റുമതിയിൽ 1.3 ശതമാനത്തിന്റെ നേരിയ കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. വിപണിവിഹിതം സർവകാല റിക്കാർഡായ 23.6 ശതമാനത്തിലേക്ക് ഉയർന്നു.
►ഹുവാവേ:
ചൈനീസ് വിപണിയിലെ നേട്ടത്തോടെ ഹുവാവേയുടെ വിഹിതം മൂന്നിരട്ടിയോളം വർധിച്ച് 5.1 കോടി യൂണിറ്റുകളിലെത്തി.
ഫോൾഡബിൾ ഫോണുകൾക്ക് മുന്നേറ്റം
വിപണി പൊതുവെ മാന്ദ്യത്തിലാണെങ്കിലും മടക്കാവുന്ന (Foldable) ഫോണുകളുടെ വിൽപനയിൽ വൻ വളർച്ചയാണ് പ്രവചിക്കുന്നത്.
അടുത്തമാസത്തോടെ വിപണിയിലവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺകൂടി എത്തുന്നതോടെ ഈ വിഭാഗം 12.6 ശതമാനം വളർച്ച കൈവരിക്കും.
ചുരുക്കത്തിൽ, കുറഞ്ഞ നിരക്കിലുള്ള ഫോണുകളുടെ കാലഘട്ടം അവസാനിക്കുകയാണെന്നും വരും വർഷങ്ങളിൽ ആപ്പിൾ, സാംസംഗ്, ഹുവാവേ തുടങ്ങിയ വൻകിട കമ്പനികൾ മാത്രമായിരിക്കും വിപണി അടക്കിവാഴുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Tech
ന്യൂഡൽഹി: സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോണായ 'ഗാലക്സി F70 പ്രോ' ഓഗസ്റ്റ് 3ന് ഇന്ത്യയിൽ പുറത്തിറക്കും. ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക ഓൺ ലൈൻ സ്റ്റോർ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റിന്റെ കരുത്തിൽ എത്തുന്ന ഫോണിൽ 8ജീബി വരെ റാപ്പും 256ജീബി വരെ ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് സംരക്ഷണം എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ. 50MP പ്രൈമറി ക്യാമറ , 5MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ വൺ യുഐ 8.5 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഈ മോഡലിന് 6 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓറ ഗ്രീൻ, ആൽഫ ബ്ലാക്ക് എന്നീ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ 6ജീബി/128ജീബി പതിപ്പിന് 25,999 രൂപയും, 8ജീബി/128ജീബി പതിപ്പിന് 29,999 രൂപയും, ഉയർന്ന 8ജീബി/256ജീബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്.
Tech
വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ വിവോ T5e, ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഈ 4ജി സ്മാർട്ട്ഫോണിൽ 90Hz റീഫ്രഷ് റേറ്റ് നൽകുന്ന 6.74 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണുള്ളത്. മികച്ച പ്രവർത്തനക്ഷമതയ്ക്കായി യൂണിസോക് ടി 7225 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഇതിൽ 4 ജിബി വിർച്വൽ റാമിനുള്ള സൗകര്യവും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാനുള്ള സവിശേഷതയുമുണ്ട്. കൂടാതെ, പൊടിയും വെള്ളത്തുള്ളികളും വീണാൽ കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ ഐപി64 റേറ്റിംഗോടെയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീണ്ട ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന 5,500 mAh ബാറ്ററിയും ബോക്സിനൊപ്പം 15W ചാർജറും റിവേഴ്സ് ചാർജിംഗ് സൗകര്യവും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ക്യാമറ വിഭാഗത്തിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാഡോ ഗ്രേ, എയറോ ബ്ലൂ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ വിവോ ടി5ഇ യുടെ 4ജീബി/64ജീബി വേരിയന്റിന് ₹13,999 ആണ് വില. ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും തങ്ങളുടെ വിപണി പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. മാതൃ കമ്പനിയായ ഓപ്പോ നടത്തുന്ന ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഈ ആഴ്ച തന്നെ വൺപ്ലസ് തങ്ങളുടെ യുഎസ്, യൂറോപ്പ് പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തുടങ്ങിയേക്കും. ചൈനയ്ക്ക് പുറത്തുള്ള വൺപ്ലസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ഈ പുനഃസംഘടന ബാധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആഗോള സ്മാർട്ട്ഫോൺ വിപണിയിലുണ്ടായ വൻ ഇടിവും വർധിച്ചുവരുന്ന നിർമാണച്ചെലവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ കടുത്ത ദൗർലഭ്യം കാരണം 2026ൽ ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 13 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് ഐഡിസി , കൗണ്ടർപോയിന്റ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾ പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നതും പുതിയ ഫോണുകളുടെ വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. 2026ന്റെ രണ്ടാം പാദത്തിൽ ഓപ്പോയുടെ ആഗോള കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനീസ് ആഭ്യന്തര വിപണിയിൽ വൺപ്ലസ് ബ്രാൻഡ് നിലനിർത്താനാണ് ഓപ്പോയുടെ തീരുമാനം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വൺപ്ലസിന് പകരം തങ്ങളുടെ മറ്റൊരു സബ് ബ്രാൻഡായ റിയൽമിക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ റിയൽമി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ റിപ്പോർട്ടുകളോട് വൺപ്ലസോ ഓപ്പോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിസിനസ് നിർത്തലാക്കിയാലും, നിലവിൽ വൺപ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിപണിയിലുള്ള നിലവിലെ ഡിവൈസുകൾക്ക് കൃത്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ആഫ്റ്റർ സെയിൽസ് സർവീസുകളും കമ്പനി തുടർന്നും നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ ഇതിന്റെ ഔദ്യോഗിക ടൈംലൈൻ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Tech
ന്യൂയോർക്ക്: സ്മാർട്ട്ഫോൺ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ അടുത്ത തലമുറ പിക്സൽ ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് ന്യൂയോർക്ക് നഗരത്തിൽ വെച്ച് നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിൾ' പരിപാടിയിൽ വെച്ചായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്തുകൾ ഗൂഗിൾ മാധ്യമങ്ങൾക്കും മറ്റ് പങ്കാളികൾക്കും അയച്ചുതുടങ്ങി.
ഇത്തവണത്തെ പരിപാടിയിൽ നാല് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ് എൽ , പിക്സൽ 11 പ്രോ ഫോൾഡ് . സ്മാർട്ട്ഫോണുകൾക്ക് പുറമെ ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ പിക്സൽ വാച്ച് 5 ഈ ചടങ്ങിൽ അരങ്ങേറും.
ലോഞ്ച് ചടങ്ങിന് പിന്നാലെ തന്നെ ഫോണുകളുടെ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഫോൾഡബിൾ മോഡലായ പ്രോ ഫോൾഡ് ഉപഭോക്താക്കളുടെ കൈകളിൽ എത്താൻ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ വരെ സമയമെടുത്തേക്കാം.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ പിക്സൽ ഫോണുകൾക്ക് കഴിഞ്ഞ വർഷത്തെ മോഡലുകളേക്കാൾ ഏകദേശം 100 ഡോളർ (ഏകദേശം 8,000 രൂപയിലധികം) വരെ വിലക്കൂടുതൽ ഉണ്ടായേക്കും. കൂടാതെ, ഗൂഗിൾ അയച്ച ക്ഷണക്കത്തിൽ കാണിച്ചിരിക്കുന്ന ആകർഷകമായ കോപ്പർ ബ്രോൺസ് ഷെയ്ഡ്, ഫോണുകളുടെ പുതിയൊരു കളർ ഓപ്ഷനെ സൂചിപ്പിക്കുന്നതാണോ അതോ വെറുമൊരു ഡിസൈൻ ഭംഗി മാത്രമാണോ എന്നറിയാനുള്ള ആകാംഷയിലാണ് ടെക് ലോകം.
Business
കൊച്ചി: ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ഐക്യു ഇസഡ് 11 എക്സ് അവതരിപ്പിച്ചു. മീഡിയടെക് ഡിമെൻസിറ്റി 7400 ടർബോ പ്രോസസറാണു പ്രധാന സവിശേഷത.
7200എംഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 44 വാട്സ് ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മെഗാപിക്സൽ സോണി എഐ അധിഷ്ഠിത കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 17,499 മുതലാണു വില.
Business
കൊച്ചി: വിവോ പുതിയ വൈ51 പ്രൊ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 7200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 44 വാട്ട് വേഗ ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ, ഗെയിമിംഗ്, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കു ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. ഉപകരണത്തിനു ശക്തി നൽകുന്നത് മീഡിയ ടെക് ഡിമെൻസിറ്റി 7360 ടർബോ പ്രോസസറാണ്.
ഫോണിൽ 8 ജിബി റാം ലഭ്യമാകുന്നതോടൊപ്പം എക്സ്റ്റെൻഡഡ് റാം സൗകര്യവും നൽകിയിട്ടുണ്ട്. 24,999 രൂപ മുതലാണ് വില.
Business
കോട്ടയം: ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര്ട്ടിന്റെ കോട്ടയം ഷോറൂമില് സാംസംഗിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്ട്ട്ഫോണ് സീരീസായ സാംസംഗ് ഗാലക്സി എസ് 26 പുറത്തിറക്കി പ്രശസ്ത പരസ്യകലാചിത്ര സംവിധായകന് പ്രകാശ് വര്മ.
ഓക്സിജന് ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, നടന് പ്രേം പ്രകാശ്, സാംസംഗ് കീ അക്കൗണ്ട്സ് മാനേജര് സിയാം മൊയ്ദീന്, ഓക്സിജന് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പ്രവീണ് പ്രകാശ്, ജിബിന് കെ. തോമസ്, മാര്ക്കറ്റിംഗ് ഡിവിഷന് മേധാവി അമല്ദേവ്, മൊബൈല്സ് ഡിവിഷന് മേധാവി സി.ആര്. ഗീവര്ഗീസ്, റീജണല് ബിസിനസ് മേധാവി ഷാജഹാന് സിറാജുദ്ദീന് എന്നിവര് പങ്കെടുത്തു.
ആര്ട്ടിഫിഷല് ഇന്റലിജന്സിന്റെ കരുത്തില് വിപ്ലവകരമായ മാറ്റങ്ങളുമായി എത്തുന്ന സാംസംഗ് ഗാലക്സി എസ് 26 സീരീസ്, മികച്ച കാമറ പെര്ഫോമന്സും കരുത്തുറ്റ പ്രോസസറുമാണ് വാഗ്ദാനം ചെയ്യുന്നത്. 10 വരെ എസ് 26 ബുക്ക് ചെയ്യുന്നവര്ക്ക് 20,000 രൂപ വിലമതിക്കുന്ന എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളാണ് ഓക്സിജന് വാഗ്ദാനം ചെയ്യുന്നത്. 256 ജിബി മോഡലിന്റെ വിലയില് 512 ജിബി സ്റ്റോറേജ് വേരിയന്റ് .
കൂടുതൽ വിവരങ്ങൾക്ക്: 9020100100
Business
കോട്ടയം: ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര്ട്ട് സ്മാര്ട്ട്ഫോണ് പ്രേമികള്ക്കായി ഒരുക്കുന്ന വലിയ വില്പനമേളയായ ഓക്സിജന് മൊബൈല് ഉത്സവത്തിനു തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള ഓക്സിജന്റെ 45 ഷോറൂമുകളിലും മേള ആരംഭിച്ചു. ലോകോത്തര ബ്രാന്ഡുകളുടെ വിപുലമായ ശേഖരം മേളയിലുണ്ട്.
കഴിഞ്ഞ 25 വര്ഷമായി കേരളത്തിലെ മൊബൈല് റീടെയ്ല് രംഗത്തെ ട്രസ്റ്റഡ് ബ്രാന്ഡ് എന്ന നിലയിലുള്ള അത്യാധുനിക ഫീച്ചറുകളുള്ള പ്രീമിയം ഫോണുകള് മുതല് ബജറ്റ് ഫ്രണ്ട്ലി മോഡലുകള് വരെ ഒരുക്കിയിരിക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും മൊബൈല് ഫോണ് എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഓക്സിജന് മുന്നോട്ടുവയ്ക്കുന്നത്.
ഏതൊരു സാധാരണക്കാരനും തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന സ്മാര്ട്ട്ഫോണുകള് ഏറ്റവും ആകര്ഷകമായ വിലയില് സ്വന്തമാക്കാമെന്നതാണ് മേളയുടെ പ്രത്യേകത.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്ക്കൊപ്പം കുറഞ്ഞ ഡൗണ്പേയ്മെന്റ്, ലളിതമായ തവണ വ്യവസ്ഥകള്, മികച്ച എക്സ്ചേഞ്ച് ബോണസുകള് എന്നിവയും ഉപഭോക്താക്കള്ക്കായി ഒരുക്കിയിട്ടുണ്ട്. പര്ച്ചേസുകള് കൂടുതല് ലളിതമാക്കാന് മുന്നിര ധനകാര്യസ്ഥാപനങ്ങളുടെ ആകര്ഷകമായ ഇഎംഐ സൗകര്യങ്ങളും ഓക്സിജന് ഷോറൂമുകളില് ലഭ്യമാണ്.
പര്ച്ചേസുകള്ക്കുശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാന് വിദഗ്ധരായ സാങ്കേതിക പ്രവര്ത്തകര് അടങ്ങുന്ന എക്സ്പേര്ട്ട് സര്വീസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മൊബൈല് ഫോണുകളുടെ ഏതു തകരാറുകളും കൃത്യതയോടെയും വേഗത്തിലും പരിഹരിക്കുവാനുള്ള വിപുലമായ സര്വീസ് സൗകര്യങ്ങളും പ്രത്യേക സുരക്ഷാ പദ്ധതികളും ഉത്സവത്തിന്റെ ഭാഗമായി ലഭ്യമാണ്.
National
ന്യൂഡൽഹി: ഫോണുകളും ആപ്പുകളും പ്രവർത്തിക്കാനായി ഫോണ് ഡെവലപ്പർമാർ സ്മാർട്ട്ഫോണുകളിൽ എഴുതുന്ന പ്രോഗ്രാമിംഗ് ഇൻസ്ട്രക്ഷൻസായ ‘സോഴ്സ് കോഡുകൾ’ പങ്കുവയ്ക്കണമെന്ന് സ്മാർട്ഫോണ് നിർമാതാക്കൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ ആപ് നിർബന്ധമായും ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന വിവാദ നിർദേശത്തിനു പിന്നാലെയാണ് വിവാദസ്വഭാവമുള്ള ഈ നിർദേശം.
ഓൺലൈൻ തട്ടിപ്പും ഡാറ്റാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഡാറ്റാ സുരക്ഷ വർധിപ്പിക്കാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രധാന സോഫ്റ്റ്വേർ അപ്ഡേറ്റുകൾ സർക്കാരിനെ അറിയിക്കണമെന്നതടക്കമുള്ള 83 സുരക്ഷാ മാനദണ്ഡങ്ങളുടെ പാക്കേജ് സ്മാർട്ഫോണ് നിർമാതാക്കൾ തള്ളിയിട്ടുണ്ടെന്ന്, വാർത്ത പുറത്തുകൊണ്ടുവന്ന രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തില് ഒരു രാജ്യവും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള് നിര്ബന്ധമാക്കിയിട്ടില്ലെന്ന് ആപ്പിൾ, സാംസംഗ് പോലുള്ള വമ്പൻ കമ്പനികൾ ചൂണ്ടിക്കാട്ടി. സ്മാർട്ട് ഫോൺ നിർമാതാക്കൾ അവരുടെ സോഴ്സ് കോഡ് സൂക്ഷ്മമായി സംരക്ഷിക്കുകയാണു ചെയ്യാറുള്ളത്. 2014 നും 2016 നുമിടയിൽ സോഴ്സ് കോഡുമായി ബന്ധപ്പെട്ട ചൈനയുടെ ആവശ്യവും ആപ്പിൾ നിരസിച്ചിരുന്നു. യുഎസ് ഏജൻസികളും സമാനമായ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.
Business
ന്യൂയോർക്ക്: 2025ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ് നിർമാതാക്കളെന്ന പദവി ആപ്പിൾ തിരിച്ചുപിടിക്കുമെന്ന് ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ തങ്ങളുടെ പ്രധാന എതിരാളികളായ സാംസംഗിനെ മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
14 വർഷത്തിനുശേഷം ആദ്യമായാണ് ആപ്പിൾ സാംസംഗിനെ മറികടക്കാനൊരുങ്ങുന്നത്. പുതിയ ഐഫോണ് സീരീസുകൾക്കു ലഭിക്കുന്ന വന്പിച്ച സ്വീകാര്യതയും ഉപഭോക്താക്കൾ ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നതുമാണ് ഈ കുതിപ്പിനു കാരണമാകുന്നത്.
ആപ്പിൾ ആഗോള വിഹിതം ഉയർത്തും
ഈ വർഷം 24.3 കോടി സ്മാർട്ട്ഫോണുകൾ ആപ്പിൾ വിപണിയിലെത്തിത്തിക്കുന്പോൾ സാംസംഗിന്റേത് 23.5 കോടിയായിരിക്കും. ഈ വർഷം ഐഫോണിന്റെ ഷിപ്മെന്റ് 10 ശതമാനം ഉയരുന്പോൾ സാംസംഗിന്റേത് 4.6 ശതമാനമായിരിക്കും. ആഗോള സ്മാർട്ട്ഫോണ് വിപണിയിൽ ആപ്പിളിന് ഈ വർഷം 19.4 ശതമാനം വിഹിതം ലഭിച്ചേക്കും. ഇത് 2011നു ശേഷം ആദ്യമായി ആപ്പിളിനെ ഒന്നാം സ്ഥാനത്തെത്തിക്കും. സാംസംഗിന്് 18.7 ശതമാനവുമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
കുതിപ്പിനു കാരണം
2025ൽ ആഗോള സ്മോർട്ട്ഫോണ് വിൽപ്പനയിൽ 3.3 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായി കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു.
സെപ്റ്റംബറിൽ വിപണിയിലെത്തിച്ച ഐഫോണ് 17 സീരീസ് ഫോണുകളാണ് ആപ്പിളിന്റെ വിജയക്കുതിപ്പിനു കാരണമെന്നും അവധിക്കാല വിൽപ്പന സീസണിൽ ഐഫോണ് 17 സീരീസുകൾ മികച്ച പ്രകടമാണ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്റെ പ്രധാന വിപണികളായ യുഎസിലും ചൈനയിലും ഐഫോണ് 17 സീരീസ് ഫോണുകൾക്ക് വലിയ ഡിമാൻഡാണ് ലഭിച്ചത്.
യുഎസിൽ ഐഫോണ് 17 സീരീസിന്റെയും ഐഫോണ് എയറിന്റെയും ഉൾപ്പെടെ വിൽപ്പന പുറത്തിറങ്ങി ആദ്യ നാല് ആഴ്ചകളിൽ ഐഫോണ് 16 സീരീസുകളെക്കാൾ (ഐഫോണ് 16ഇ ഒഴികെ) 12 ശതമാനം കൂടുതലായിരുന്നു. ചൈനയിൽ ഐഫോണ് 17 സീരീസിന്റെ വിൽപ്പന മുൻ മോഡലിനേക്കാൾ 18 ശതമാനം കൂടുതലായിരുന്നു.
കുറെക്കാലത്തിന് ശേഷം ഐഫോണുകളുടെ ഡിസൈൻ പരിഷ്കരിച്ചതും കോവിഡ് കാലത്ത് സ്മാർട്ട്ഫോണ് വാങ്ങിയവർ ഇപ്പോൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചതുമാണ് ആപ്പിളിന് നേട്ടമായത്.
2029വരെ മുന്നിൽ
2029 വരെ സ്മാർട്ട്ഫോണ് വിപണിയിലെ ഒന്നാം സ്ഥാനം ആപ്പിൾ നിലനിർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള കാരണങ്ങളും വിദഗ്ധർ പറയുന്നുണ്ട്. 2023നും 2025ലെ രണ്ടാംപാദത്തിനുമിടയിൽ 35.8 കോടി സെക്കൻഡ് ഹാൻഡ് ഐഫോണുകളാണ് വിറ്റത്.
ഈ ഉപയോക്താക്കൾ വരും വർഷങ്ങളിൽ തങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാൻഡ് വർധിപ്പിക്കും. യുഎസ്-ചൈന വ്യാപാര തർക്കം ആപ്പിളിനെ ബാധിച്ചിട്ടില്ലെന്നും കൗണ്ടർപോയിന്റ് പറയുന്നു. ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും പുതിയ വിപണികളിലേക്ക് വളരാൻ കഴിഞ്ഞതും ആപ്പിളിന് ഗുണകരമാണ്.
ആപ്പിളിന്റെ ബജറ്റ് വിലയിലുള്ള മോഡലായ ഐഫോണ് 17ഇ, ഫോൾഡബിൾ ഫോണ് എന്നിവ അടുത്ത വർഷം വിപണിയിലെത്തുമെന്നും കൗണ്ടർപോയിന്റ് പ്രവചിക്കുന്നു. ആപ്പിളിന്റെ വിർച്വൽ അസിസ്റ്റന്റായ സിരിയുടെ അപ്ഗ്രേഡും അടുത്ത വർഷം ഡിസൈനിൽ വലിയ മാറ്റം വരുത്തുന്നതും നിർണായകമാകും.
Tech
മോട്ടോ ജി96 5ജി അവതരിപ്പിച്ച് മോട്ടോറോള. മികച്ച കാമറ റിക്കാര്ഡിംഗ് സൗകര്യമാണ് ഫോണിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്.
പ്രത്യേകതകള്
ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3 ജി, 4 ജി, 5 ജി, ആക്സിലറോമീറ്റര്, പ്രോക്സിമിറ്റി സെന്സര്, ഫിംഗര്പ്രിന്റ് സെന്സര്, ഫേസ് ലോക്ക് തുടങ്ങിയ പ്രത്യേകതകളും ഫോണില് ഉള്ക്കൊള്ളിച്ചിരിക്കുന്നു.
പാന്റോണ്-ക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനര് പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓര്ക്കിഡ്, ഡ്രെസ്ഡന് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില് ഫോണ് ലഭ്യമാണ്.
8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില് മോട്ടോ ജി96 5ജി വിപണിയില് ലഭ്യമാകും.
യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ് മോഡലുകളുടെ വിലകള്.
Tech
50 എംപി കാമറകളുമായി നത്തിംഗ് ഫോണ് 3 ഇന്ത്യയില് ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ് 8എസ് ജെന് 4 പ്രോസസറിലാണ് ഫോണിന്റെ കരുത്ത്. ആന്ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5ലാണ് ഈ ഫോണ് പ്രവര്ത്തിക്കുന്നത്.
6.67 ഇഞ്ച് ഫ്ലെക്സിബിള് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോര്ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നല്കിയിട്ടുണ്ട്. 4500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും 120 ഹെഡസ് റിഫ്രഷ് റേറ്റും ലഭിക്കും.
സെല്ഫിയിലും ട്രിപ്പിള് റീയര് കാമറയിലും ഉള്പ്പടെ 50 എംപി സെന്സറുകളാണ്. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ് 3യ്ക്കുള്ളത്. ഇത് 65 വാട്സ് വയര്ഡ്, 15 വാട്സ് വയര്ലെസ് ചാര്ജിംഗിനെ പിന്തുണയ്ക്കും. 54 മിനിറ്റിനുള്ളില് 100 ശതമാനം ബാറ്ററിയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോണ് 3 അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് നത്തിംഗ് ഫോണ് 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്റുകള്.
79,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയിന്റിന്റെ വില. 16 ജിബി റാം + 512 ജിബി വേരിയിന്റിന് 89,999 രൂപയും. ജൂലൈ നാല് മുതല് ഫ്ലിപ്കാര്ട്ടില് നിന്ന് ഈ ഫോണ് ഓര്ഡര് ചെയ്യാം.
Tech
ഷവോമിയുടെ ഏറ്റവും പുതിയ ഫോള്ഡബിള് ഫോൺ ഷവോമി മിക്സ് ഫ്ലിപ്പ് 2 ചൈനയില് ഇറങ്ങി. 5,165 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്ഷണം.
പ്രത്യേകതകള്
6.86 ഇഞ്ച് അമോലെഡ് മെയിന് ഡിസ്പ്ലേയും 4.01 ഇഞ്ച് വലിപ്പമുള്ള പുറം ഡിസ്പ്ലേയും, ബാഹ്യ പുറത്തെ ഡിസ്പ്ലേയ്ക്ക് ഷവോമിയുടെ ഡ്രാഗണ് ക്രിസ്റ്റല് ഗ്ലാസ് 2.0 സംരക്ഷണം, 3,200 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 120 ഹെര്ട്സ് വരെ റിഫ്രഷ് റേറ്റ്,
സ്നാപ്ഡ്രാഗണ് 8 എലൈറ്റ് ചിപ്സെറ്റ്, 16 ജിബി വരെ റാമും 1ടിബി സ്റ്റോറേജും, ഡ്യുവല് സിം, ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സല് കാമറ, 32 മെഗാപിക്സല് സെല്ഫി കാമറ, 67 വാട്സ് വയര്ഡ് ഫാസ്റ്റ് ചാര്ജിംഗ് സപ്പോര്ട്ടും 50 വാട്സ് വയര്ലെസ് ചാര്ജിംഗ് സപ്പോര്ട്ടും, ഡോള്ബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ ഡ്യുവല് സ്പീക്കറുകള്,
5 ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, നാവിക്, എന്എഫ്സി, ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോര്ട്ട് എന്നീ കണക്ടിവിറ്റകളും ആക്സിലറോമീറ്റര്, ആംബിയന്റ് ലൈറ്റ് സെന്സര്, ബാരോമീറ്റര്,
ഡിസ്റ്റന്സ് സെന്സര്, ഇ-കോമ്പസ്, ഫ്ലിക്കര് സെന്സര്, ഹാള് സെന്സര്, പ്രോക്സിമിറ്റി സെന്സര്, ലീനിയര് മോട്ടോര്, ഐആര് കണ്ട്രോള്, എക്സ്-ആക്സിസ് ലീനിയര് മോട്ടോര് എന്നീ സെന്സറുകളും ഉള്പ്പെടുന്നു.
നെബുല പര്പ്പിള്, ലാറ്റിസ് ഗോള്ഡ്, പ്ലം ഗ്രീന്, ഷെല് വൈറ്റ് എന്നീ നിറങ്ങളില് ഫോണ് ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് ഏകദേശം 71,500 രൂപയും 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി മോഡലുകള്ക്ക് യഥാക്രമം ഏകദേശം 77,000 രൂപ, ഏകദേശം 81,000 രൂപ എന്നിങ്ങനെയാണ് വില.
Tech
പുതിയ റേസര് 60 ഫോള്ഡബിള് സ്മാര്ട്ട്ഫോണ് ഇന്ത്യയില് പുറത്തിറക്കി മോട്ടറോള. എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റിക്കാര്ഡിംഗ് സൗകര്യമാണ് ഫോണിന്റെ സവിശേഷത.
ആംഗ്യത്തിലൂടെ ഉപഭോക്താക്കള്ക്ക് സ്ക്രീനില് തൊടാതെ തന്നെ വീഡിയോ റിക്കാര്ഡ് ചെയ്യാനും ചിത്രങ്ങള് പകര്ത്താനും സാധിക്കും. ആന്ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹെലോ യുഐ ആണ് ഫോണില്.
മൂന്ന് വര്ഷത്തെ ആന്ഡ്രോയിഡ് അപ്ഡേറ്റും നാല് വര്ഷത്തെ സുരക്ഷാ പാച്ചും ഫോണില് ലഭിക്കും. മീഡിയടെക് ഡൈമന്സിറ്റി 7400 എക്സ് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്ത്തനം.
മോട്ടോ റേസര് 60യില് 6.9 ഇഞ്ച് എല്ടിപിഒ എല്ഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണല് ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി കാമറ, 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് കാമറ, 4500 എംഎഎച്ച് ബാറ്ററി, 30 വാട്സ് വയേര്ഡ് ചാര്ജിംഗ്, 15 വാട്സ് വയര്ലസ് ചാര്ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്പ്രിന്റ് സ്കാന് എന്നിവയാണ് മറ്റ് പ്രത്യേകതകള്.
ലൈറ്റെസ്റ്റ് സ്കൈ, ജിബ്രാള്ട്ടര് സീ, സ്പ്രിംഗ് ബഡ് എന്നീ കളര് വേരിയന്റുകളാണ് ഫോണിനുള്ളത്. 8 ജിബി+256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില.
Tech
ലാവ പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാര്ട്ട്ഫോണ് ഇന്ത്യയില് അവതരിപ്പിച്ചു. ലാവ യുവ സ്റ്റാര് 2 എന്ന് വിളിക്കപ്പെടുന്ന ഈ സ്മാര്ട്ട്ഫോണിന് പിന്നില് രണ്ട് കാമറകളുണ്ട്. ഒക്ടാ-കോര് യുണിസോക് പ്രൊസസറാണ് ഫോണിനുള്ളത്.
ആന്ഡ്രോയ്ഡ് 14 "ഗോ' ഓപ്പറേറ്റിംഗ് സിസ്റ്റത്തില് ആണ് എത്തുന്നത്. 6.75 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സൈഡ്-ഫിംഗര്പ്രിന്റ് സെന്സര്, ഫേസ് അണ്ലോക്ക്, അനോണിമസ് കോള് റിക്കാര്ഡിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്.
13 എംപി എഐ ഡ്യുവല് റിയര് കാമറ, സെല്ഫികള്ക്കും വീഡിയോ കോളിംഗിനുമായി 5 എംപി മുന് കാമറ നല്കിയിരിക്കുന്നു. 5000 എംഎഎച്ചിന്റെ ബാറ്ററിക്ക് 10 വാട്സ് ചാര്ജിംഗ് സപ്പോര്ട്ടും ടൈപ്പ്-സി പോര്ട്ടും നല്കിയിരിക്കുന്നു.
ഫോണിന്റെ പിന് പാനല് ഐഫോണ് 16ന്റേതിന് സമാനമാണ്. ലാവ യുവ സ്റ്റാര് 2 4 ജിബി റാമും 64 ജിബി സ്റ്റോറേജും നല്കിയിരിക്കുന്നു. റേഡിയന്റ് ബ്ലാക്ക്, സ്പാര്ക്കിംഗ് ഐവറി എന്നിങ്ങനെ രണ്ട് നിറങ്ങളില് ഫോണ് ലഭ്യമാണ്. വില വെറും 6,499 രൂപ മാത്രമാണ്.
Tech
വിവോയുടെ പുതിയ സ്മാര്ട്ട്ഫോണായ വൈ400 പ്രോ 5ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 27 മുതല് ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണ്, ഫ്ലിപ്കാര്ട്ട്, വിവോ ഇന്ത്യ ഓണ്ലൈന് സ്റ്റോര്, ഓഫ്ലൈന് സ്റ്റോറുകള് എന്നിവയില് ഫോണ് ലഭ്യമാകും.
ഫ്രീസ്റ്റൈല് വൈറ്റ്, ഫെസ്റ്റ് ഗോള്ഡ്, നെബുല പര്പ്പിള് നിറങ്ങളിലാണ് ഫോണ് വിപണിയിലെത്തുക. 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയുമാണ് വില.
വിവോ വൈ400 പ്രോ 5ജിയുടെ ഫീച്ചറുകള്
കൂടാതെ 5ജി, ഡ്യുവല് 4ജി വോള്ട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്ട്ട് എന്നിവ ഉള്പ്പെടുന്നു.
Tech
വണ്പ്ലസ് 13എസിന്റെ ആദ്യ ടീസര് കമ്പനി പുറത്തുവിട്ടു. സ്നാപ്ഡ്രാഗണ് 8 എലൈറ്റ് ചിപ്പ്സെറ്റ് സഹിതം വണ്പ്ലസ് 13എസ് ഇന്ത്യയില് ഉടന് എത്തും. ഇന്ത്യയില് എത്തുന്ന വിവരം എക്സിലൂടെയാണ് വണ്പ്ലസ് അധികൃതര് പുറത്തുവിട്ടത്
ആന്ഡ്രോയ്ഡ് 15 അടിസ്ഥാനത്തില് കളര്ഒഎസ് 15.0യിലാണ് വണ്പ്ലസ് 13ടിയുടെ പ്രവര്ത്തനം. 6.32 ഇഞ്ച് ഫുള് എച്ച്ഡിപ്ലസ് ഡിസ്പ്ലെ നല്കിയിരിക്കുന്നു. 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും 120 ഹെര്ട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്കുണ്ട്.
ഇന്-ഡിസ്പ്ലെ ഫിംഗര്പ്രിന്റ് സ്കാനറുണ്ട്. ഇരട്ട റീയര് കാമറകളാണ് വണ്പ്ലസ് 13ടിയുടെ മറ്റൊരു പ്രത്യേകത. 50 എംപിയുടെ രണ്ട് സെന്സറുകളാണ് ഇതില് ഉള്പ്പെടുന്നത്. 16 എംപിയുടേതാണ് സെല്ഫി കാമറ.
12 ജിബി റാമും 256 ജിബി സ്റ്റോറേജും തുടങ്ങി 1 ടിബി വരെ സ്റ്റോറേജുള്ള വേരിയന്റുകള് ഇന്ത്യയില് പ്രതീക്ഷിക്കുന്നു. 6,260 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ഫാസ്റ്റ് ചാര്ജറുമുണ്ട്.
കറുപ്പ്, പിങ്ക് എന്നീ നിറങ്ങളിലുള്ള വണ്പ്ലസ് 13എസ് ആണ് ഇന്ത്യയില് വരുന്നതെന്നാണ് സൂചന. ചൈനയില് ഏകദേശം 39,000 രൂപയാണ് വണ്പ്ലസ് 13ടിയുടെ ആരംഭ വില.
ആമസോണ് വഴിയാവും വണ്പ്ലസ് 13എസിന്റെ വില്പന ഇന്ത്യയില് നടക്കുക.
Tech
മോട്ടറോള റേസര് 60, റേസര് 60 അള്ട്രാ എന്നീ ഫോള്ഡബിള് സ്മാര്ട്ഫോണുകള് ആഗോള വിപണിയില് അവതരിപ്പിച്ചു.
മോട്ടറോള റേസര് 60 അള്ട്രാ
സ്നാപ്ഡ്രാഗണ് 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുന്നത്. ആന്ഡ്രോയിഡ് 15ന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫോണില് പ്രവര്ത്തിക്കുന്നത്.
7 ഇഞ്ച് എല്ടിപിഒ പി-ഒഎല്ഇഡി പ്രധാന ഡിസ്പ്ലേ 165ഹെഡ്സ് റിഫ്രഷ് റേറ്റും 4,000 നിറ്റ്സ് ബ്രൈറ്റ്നെസും നല്കുന്നു. 4 ഇഞ്ച് പിഒഎല്ഇഡി കവര് ഡിസ്പ്ലേ 3,000 നിറ്റ്സ് ബ്രൈറ്റ്നെസും ഗൊറില്ല ഗ്ലാസ് സെറാമിക് സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു.
16ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. 50 എംപി പ്രധാന കാമറ, 50 എംപി 122ഡിഗ്രി അള്ട്രാ-വൈഡ്/മാക്രോ കാമറ, 50 എംപി സെല്ഫി കാമറ എന്നിവ ഉള്പ്പെടുന്നു.
അധിക ഫീച്ചറുകള്: ഡിജിറ്റല് കാര് കീ, ഡോള്ബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകള്, എന്എഫ്സി, അള്ട്രാ വൈഡ് ബാന്ഡ് എന്നിവ പിന്തുണയ്ക്കുന്നു. 4,700 എംഎച്ച് ബാറ്ററി 68 വാട്ട് വയര്ഡ്, 30വാട്ട് വയര്ലെസ് ചാര്ജിംഗ് പിന്തുണയ്ക്കും.
36 മണിക്കൂറിലധികം ബാറ്ററി ലൈഫ് മോട്ടറോള ഉറപ്പ് നല്കുന്നു. റിയോ റെഡ്, സ്കാരാബ്, മൗണ്ടന് ട്രെയില്, കാബറേ എന്നീ നിറങ്ങളില് ലഭ്യമാണ്. റേസര് 60 അള്ട്രാ 89,990 രൂപയില് ലഭ്യമാണ്.
മോട്ടറോള റേസര് 60
6.9 ഇഞ്ച് പിഒഎല്ഇഡി പ്രധാന ഡിസ്പ്ലേ, 3.6 ഇഞ്ച് കവര് ഡിസ്പ്ലേ, 50എംപി പ്രധാന കാമറ, 13 എംപി അള്ട്രാ-വൈഡ്/മാക്രോ, 32 എംപി സെല്ഫി കാമറ, മീഡിയാടെക്ക് ഡൈമെന്സിറ്റി 7400എക്സ് ചിപ്സെറ്റ്, 8ജിബി/16ജിബി റാം, 128 ജിബി/512 ജിബി സ്റ്റോറേജ്,
4,500 എംഎഎച്ച് ബാറ്ററി, 30 വാട്ട് വയര്ഡ്, 15 വാട്ട് വയര്ലെസ് ചാര്ജിംഗ് എന്നിവയാണ് മോട്ടറോള റേസര് 60 പ്രത്യേകതകള്. റേസര് 60ന്റെ വില 69,990 രൂപയില് ആരംഭിക്കുന്നു.
Tech
സ്മാര്ട്ട് ഫോണ് പ്രേമികളെ നിരാശപ്പെടുത്താതെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്ട്ട്ഫോണായ വിവോ ടി4എക്സ് 5ജി വിപണിയിലെത്തി. പ്രതീക്ഷിച്ചപോലെ 15,000 രൂപയില് താഴെ രണ്ട് മോഡലുകള് അവതരിപ്പിച്ചിട്ടുണ്ട് വിവോ.
മീഡിയടെക് ഡൈമന്സിറ്റി 7300 പ്രൊസസര് കരുത്തിലാണ് വിവോ ടി4എക്സ് 5ജി വരുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നല്കുന്നു. 6.72 ഇഞ്ച് ഫുള് എച്ച്ഡി + ഡിസ്പ്ലെ 120ഹെഡ്സ് റിഫ്രഷ് റേറ്റും 1050 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും നല്കുന്നു.
ഫോട്ടോഗ്രാഫിക്കായി 50 എംപി പ്രധാന കാമറയും 2 എംപി ഡെപ്ത് സെന്സറുമാണ് റീയര് കാമറ മൊഡ്യൂളിലുള്ളത്. 8 മെഗാപിക്സലിന്റേതാണ് സെല്ഫി കാമറ. എഐ ഫീച്ചറുകളായ എഐ ഇറേസ്, എഐ ഫോട്ടോ എന്ഹാന്സ്, എഐ ഡോക്യുമെന്റ് മോഡ്, പ്രത്യേക നൈറ്റ് മോഡ് എന്നീ എഐ റീച്ചറുകള് വിവോ ടി4എക്സ് 5ജി ഹാന്ഡ്സെറ്റില് ലഭ്യമാണ്.
ലൈവ് ടെക്സ്റ്റ്, സര്ക്കിള് ടു സെര്ച്ച്, എഐ സ്ക്രീന് ട്രാന്സ്ലേഷന് തുടങ്ങിയ നവീന ഫീച്ചറുകളും നല്കുന്നു. 44 വാട്സ് ഫാസ്റ്റ് ചാര്ജിംഗ് പിന്തുണയ്ക്കുന്നതാണ് 6,500 എംഎഎച്ച് ബാറ്ററി. 40 മിനിറ്റ് കൊണ്ട് ഈ ബാറ്ററി 50 ശതമാനം ചാര്ജാവും എന്നാണ് കമ്പനി അവകാശവാദം.
വിവോ ഈ ഫോണിന് വിവോ രണ്ട് വര്ഷത്തെ ആന്ഡ്രോയ്ഡ് അപ്ഡേറ്റും മൂന്ന് വര്ഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. ജലം, പൊടി എന്നിവയില് നിന്നുള്ള സുരക്ഷയ്ക്ക് ഐപി64 റേറ്റിംഗ്ഫാണിനുണ്ട്.
6ജിബി + 128ജിബി ബേസ് മോഡലിന് 13,999 രൂപയാണ് വില. 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകള്ക്ക് യഥാക്രമം 14,999 രൂപ, 16,999 രൂപ എന്നിങ്ങനെ വിലയാകും. ഫ്ളിപ്പ്കാര്ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്, മറ്റ് റീടെയ്ല് സ്റ്റോര് പാര്ട്ണര്മാര് എന്നിവ വഴിയാണ് വില്പന.
Tech
ബജറ്റ് ഫോണായ പോക്കോ എം7 5ജി സ്മാര്ട്ട്ഫോണ് ഇന്ത്യയില് പുറത്തിറക്കി. ഏറ്റവും വലിയ ഡിസ്പ്ലേയുള്ളതും ഏറ്റവും വേഗത്തില് പ്രവര്ത്തിക്കുന്ന 5ജി ഫോണുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഫോണിനൊപ്പം കമ്പനി രണ്ട് വര്ഷത്തെ ആന്ഡ്രോയ്ഡ് അപ്ഡേറ്റുകളും നാല് വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗണ് 4 ജെന് 2 ടീഇ പ്രോസസര് ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
120ഹെഡ്സ് റിഫ്രഷ് റേറ്റും ട്രിപ്പിള് ടിയുവി സര്ട്ടിഫിക്കേഷനുമുള്ള 6.88 ഇഞ്ച് എച്ച്ഡി+ സ്ക്രീന്, 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം, സൈഡ്-മൗണ്ടഡ് ഫിംഗര്പ്രിന്റ് സ്കാനര്, ഡ്യുവല് 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോര്ട്ട് തുടങ്ങിയ ഫീച്ചറുകള് ഉള്ക്കൊള്ളിച്ചിരിക്കുന്നു.
സോണി ഐഎംഎക്സ്852 സെന്സറുള്ള 50 എംപി പ്രധാന കാമറയും സെക്കന്ഡറി കാമറയും ഫോണിലുണ്ട്. സെല്ഫികള്ക്കായി 8 എംപി മുന് കാമറയുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാര്ജിംഗുള്ള 5160 എംഎഎച്ച് ബാറ്ററിയും 33 വാട്സ് ചാര്ജറും കമ്പനി നല്കുന്നു.
ഇന്ത്യയില് രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില.
സാറ്റിന് ബ്ലാക്ക്, മിന്റ് ഗ്രീന്, ഓഷ്യന് ബ്ലൂ കളര് ഓപ്ഷനുകളിലാണ് ഈ ഹാന്ഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. മാര്ച്ച് ഏഴിന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്കാര്ട്ട് വഴി ഫോണ് വില്പ്പനയ്ക്കെത്തും.
Tech
വിവോ എക്സ് 200 പ്രോ മിനി ഇന്ത്യന് വിപണിയിലേക്ക് എത്തിക്കുന്നു. ഏപ്രിലില് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്ട്ട്. എക്സ്200, എക്സ്200 പ്രോ എന്നിവയ്ക്ക് പിന്ഗാമി ആയാണ് ഫോണ് എത്തുക. ഈ സ്മാര്ട്ട്ഫോണ് ഇതിനകം ചൈനയില് ലോഞ്ച് ചെയ്തിട്ടുണ്ട്.
എന്നാല് ഇത് ഇതുവരെ ആഗോള വിപണിയില് അവതരിപ്പിച്ചിട്ടില്ല.120ഹെഡ്സ് റിഫ്രെഷ് റേറ്റില് 6.3 ഇഞ്ച് 1.5കെ ഒഎല്ഇഡി ഡിസ്പ്ലേ ആയിരിക്കും വിവോ എക്സ്200 പ്രോ മിനിയില് ഉണ്ടാവുക. മീഡിയാടെക്ക് ഡൈമന്സിറ്റി 9400 ചിപ്സെറ്റ് നല്കാന് സാധ്യതയുണ്ട്.
വിവോ എക്സ്200 പ്രോ മിനിയില് 50 എംപി സോണി എല്വൈറ്റി818 പ്രൈമറി കാമറയും 50 എംപി അള്ട്രാ വൈഡ് കാമറയും 50 എംപി പെരിസ്കോപ്പ് കാമറയും 32 എംപി ഫ്രണ്ട് കാമറയും പ്രതീക്ഷിക്കുന്നു.
5700 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. ഇത് 90 വാട്സ് വയര്ഡ്, 50 വാട്സ് വയര്ലെസ് ചാര്ജിംഗിനെ പിന്തുണയ്ക്കും. ലോഞ്ച് റിപ്പോര്ട്ട് അനുസരിച്ച് വിവോ എക്സ്200 പ്രോ മിനി 2025 പകുതിയോടെ ഇന്ത്യയില് അവതരിപ്പിക്കപ്പെടും. പ്രതീക്ഷിക്കുന്ന വില ഉടന് കമ്പനി പുറത്തുവിടും.
Tech
ഗൂഗിള് തങ്ങളുടെ പുതിയ പിക്സല് ഫോണായ "ഗൂഗിള് പിക്സല് 9എ'യുടെ അവസാന മിനുക്കുപണികളില്. പിക്സല് 9 സിരീസിലെ ഏറ്റവും "ബജറ്റ്' ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്ട്ട്
ഗൂഗിള് പിക്സല് 9എയ്ക്ക് 128 ജിബി മോഡലിന് അമേരിക്കയില് 499 ഡോളര് (ഏകദേശം 43,180 രൂപ) ആയിരിക്കും വിലയെന്നാണ് സൂചന. 256 ജിബി മോഡലിന് 599 ഡോളര് (ഏകദേശം 51,830 രൂപ) പ്രതീക്ഷിക്കുന്നു.
128 ജിബി മോഡലിന് 52,999 രൂപയിലും 256 മോഡലിന് 59,999 രൂപയ്ക്കുമാണ് പിക്സല് 8എ ഇന്ത്യയില് അവതരിപ്പിച്ചത്. പിക്സല് 9എയുടെ 256 ജിബി മോഡലിന് ഇന്ത്യയിലും കൂടുതല് വില നല്കേണ്ടിവരും. 128 ജിബി മോഡലിന്റെ വിലയും ഇതുതന്നെയായിരിക്കാം.
ഗൂഗിള് പിക്സല് 9 എ 120 ഹെഡ്സും 6.3ഇഞ്ച് എച്ച്ഡിആര് ഡിസ്പ്ലേയുമാണുണ്ടാകുക. ടെന്സര് ജി4 ചിപ്പ്, 48 എംപി ക്വാഡ് ഡ്യുവല് പിക്സല് കാമറ, പ്രൈമറി ലെന്സിനൊപ്പം 13 എംപി അള്ട്രാ വൈഡ് ആംഗിള് ലെന്സ്, 13 എംപി സെല്ഫി കാമറ, 8 ജിബി റാമും 256 ജിബി വരെ ഓണ്ബോര്ഡ് സ്റ്റോറേജും ഈ സ്മാര്ട്ട്ഫോണില് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
18 വാട്സ് വയര്ഡും 7.5 വാട്സ് വയര്ലെസ് ചാര്ജിംഗും ഉള്ള ഒരു വലിയ 5,060 എംഎഎച്ച് ബാറ്ററി ഈ പുതിയ ഫോണിന് ഉണ്ടാകാന് സാധ്യതയുണ്ട്. നാലു നിറങ്ങളില് ഫോണ് ലഭ്യമാകുമെന്നാണ് റിപ്പോര്ട്ട്. മാര്ച്ച് പകുതിയോടെ ഇന്ത്യയില് ഫോണ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്ട്ട്.