വിവോ T5e
വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ വിവോ T5e, ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഈ 4ജി സ്മാർട്ട്ഫോണിൽ 90Hz റീഫ്രഷ് റേറ്റ് നൽകുന്ന 6.74 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണുള്ളത്. മികച്ച പ്രവർത്തനക്ഷമതയ്ക്കായി യൂണിസോക് ടി 7225 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഇതിൽ 4 ജിബി വിർച്വൽ റാമിനുള്ള സൗകര്യവും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാനുള്ള സവിശേഷതയുമുണ്ട്. കൂടാതെ, പൊടിയും വെള്ളത്തുള്ളികളും വീണാൽ കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ ഐപി64 റേറ്റിംഗോടെയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീണ്ട ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന 5,500 mAh ബാറ്ററിയും ബോക്സിനൊപ്പം 15W ചാർജറും റിവേഴ്സ് ചാർജിംഗ് സൗകര്യവും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ക്യാമറ വിഭാഗത്തിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാഡോ ഗ്രേ, എയറോ ബ്ലൂ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ വിവോ ടി5ഇ യുടെ 4ജീബി/64ജീബി വേരിയന്റിന് ₹13,999 ആണ് വില. ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും.
Tags : technology budget vivo smartphone unisocchip