പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവോയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് സെപ്റ്റംബർ 16ന് നടക്കുമെന്നും, അതിൽ പുതിയ ആൻഡ്രോയിഡ് 17 അധിഷ്ഠിത 'ഓർജിൻ ഒഎസ് 7' (OriginOS 7) അവതരിപ്പിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ, സ്മാർട്ട്വാച്ചുകൾക്കും ഐഒടി ഉപകരണങ്ങൾക്കുമായി 'ബ്ലൂ ഒഎസ് 4' (BlueOS 4) എന്ന സിസ്റ്റവും ഈ ചടങ്ങിൽ അവതരിപ്പിക്കും.
ട്രാൻസ്ലൂസെന്റ് ഗ്ലാസ് ടെക്സ്ചറുകൾ, ഡൈനാമിക് ലൈറ്റിംഗ്, ദ്രാവക രൂപത്തിന് സമാനമായ ആനിമേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന 'ലിക്വിഡ് ഗ്ലാസ്' ഡിസൈനിലാണ് പുതിയ ഒഎസ് എത്തുന്നത്. ലോക്ക്സ്ക്രീനിനായി 'ലിക്വിഡ് തീമുകൾ', സിസ്റ്റം വൈഡ് സ്റ്റിക്കർ ഹബ്ബ് എന്നിവ ഇതിലുണ്ട്. സാധാരണ സ്മാർട്ട്ഫോണുകളിൽ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാനായി 'അറ്റോമിക് വർക്ക്ബെഞ്ച്' എന്ന പ്രത്യേക ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിഷ്കരിച്ച 'ബ്ലൂ റിവർ സ്മൂത്ത് എഞ്ചിൻ' വഴി ഫോണിന്റെ പെർഫോമൻസ് ഗണ്യമായി വർധിക്കും
. ഗ്രാഫിക്സ് റെൻഡറിംഗിൽ 14 ശതമാനവും, പേജ് സ്വിച്ചിംഗിൽ 19 ശതമാനവും വേഗത കൂടും. ആപ്പുകൾ തുറക്കുന്ന വേഗതയിൽ 12 ശതമാനം വർദ്ധനവുണ്ടാകും. ഹെവി ആനിമേഷനുകൾ പ്രവർത്തിക്കുമ്പോഴും പ്രൊസസ്സറിന്റെ ഊർജ്ജ ഉപഭോഗം 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
'സ്റ്റോറേജ് കംപ്രഷൻ 2.0' (Storage Compression 2.0) ആണ് മറ്റൊരു പ്രധാന ആ ആകർഷണം. മെമ്മറി കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ, 256GB സ്റ്റോറേജുള്ള ഒരു ഫോണിൽ 20GB വരെ അധിക സ്റ്റോറേജ് ഉപയോക്താക്കൾക്ക് സൗജന്യമായി വീണ്ടെടുക്കാൻ സാധിക്കും.
അടുത്തിടെ വിവോ ഇന്ത്യയിൽ പുറത്തിറക്കിയ 'വിവോ T5' (Vivo T5) സ്മാർട്ട്ഫോണിന് 3 ആൻഡ്രോയിഡ് അപ്ഗ്രേഡുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 7,050mAh ബാറ്ററിയും 144Hz കേർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിലായിരിക്കും പുതിയ OriginOS 7 അപ്ഡേറ്റ് ആദ്യമായി ലഭ്യമാകാൻ സാധ്യത.
Tags : technology vivo android17 originos7 smartphone