x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാ​സ് മു​റി​ക​ളി​ൽ എ​ഐ​ക്ക് നിരോധനം! എ​ട്ടാം ക്ലാ​സ് വ​രെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മേ​യ​ർ സോ​ഹ്റാ​ൻ മം​ദാ​നി​

ടെക് ഡെസ്ക്
Published: September 5, 2026 12:02 PM IST | Updated: September 5, 2026 12:02 PM IST

മേ​യ​ർ സോ​ഹ്റാ​ൻ മം​ദാ​നി

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടൂ​ളു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. മേ​യ​ർ സോ​ഹ്റാ​ൻ മം​ദാ​നി​യാ​ണ് ത​ങ്ങ​ളു​ടെ പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ൽ നി​ർ​മ്മി​ത ബു​ദ്ധി​ക്ക് ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

കു​ട്ടി​ക​ൾ വ​ള​രു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യ​വും പ​ര​സ്പ​ര​മു​ള്ള മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളു​മാ​ണ് ആ​വ​ശ്യ​മെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ മേ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ ട്യൂ​ട്ട​റു​ക​ൾ, ചാ​റ്റ്ജി​പി​റ്റി, ക്ലോ​ഡ് തു​ട​ങ്ങി​യ ചാ​റ്റ്‌​ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 38ല​ധി​കം സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ​ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​കും. ഇ​ത് വ​ഴി ഏ​ക​ദേ​ശം ആ​റ് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കും.

എ​ങ്കി​ലും ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​മി​ത​മാ​യ തോ​തി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​രം ന​ൽ​കും. പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പൈ​ല​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ അ​ഞ്ച് ശ​ത​മാ​നം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഐ പ​ഠ​ന​വി​ധേ​യ​മാ​ക്കാം. കൂ​ടാ​തെ എ​ഐ​യു​ടെ ഗു​ണ​ദോ​ഷ​ങ്ങ​ളെ​യും ധാ​ർ​മ്മി​ക വ​ശ​ങ്ങ​ളെ​യും കു​റി​ച്ച് എ​ല്ലാ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കും.

സ്ക്രീ​ൻ ടൈം ​കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നും മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ദി​വ​സ​വും 30 മു​ത​ൽ 45 മി​നി​റ്റ് വ​രെ മാ​ത്രം സ്ക്രീ​ൻ ടൈം ​നി​ജ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Tags : technology mayormamdani artificialintelligence schools

Recent News

Corehub Up