x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ക്രീ​ൻ ഓ​ഫാ​യാ​ലും സം​ഭാ​ഷ​ണ​ങ്ങ​ൾ ചോ​ർ​ത്താം; വീ​ട്ടി​ലെ വൈ​ഫൈ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്കാ​ൻ ചെ​യ്യു​ന്ന എ​ൽ​ജി സ്മാ​ർ​ട്ട് ടി​വി​യി​ലെ സു​ര​ക്ഷാ​വീ​ഴ്ച

ടെക് ഡെസ്ക്
Published: September 8, 2026 02:45 PM IST | Updated: September 8, 2026 02:45 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: എ​ൽ​ജി സ്മാ​ർ​ട്ട് ടി​വി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലെ സ്വ​കാ​ര്യ വൈ​ഫൈ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ നി​രീ​ക്ഷി​ച്ച് മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യും, ടി​വി ഓ​ഫ് ആ​യി​രി​ക്കു​മ്പോ​ൾ പോ​ലും ശ​ബ്ദം റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ഇ​തി​ലു​ണ്ടെ​ന്നും പു​തി​യ റി​പ്പോ​ർ​ട്ട്

'ഗെ​യ്മേ​ഴ്‌​സ് നെ​ക്സ​സ്' , 'ലെ​വ​ൽ1​ടെ​ക്സ്' എ​ന്നീ സൈ​ബ​ർ സു​ര​ക്ഷാ ഗ​വേ​ഷ​ക​രു​ടെ പു​തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്.

വീ​ട്ടി​ലെ വൈ​ഫൈ നെ​റ്റ്‌​വ​ർ​ക്കി​ൽ ക​ണ​ക്റ്റ് ചെ​യ്തി​ട്ടു​ള്ള ഫോ​ണു​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, പ്രി​ന്റ​റു​ക​ൾ, സ്മാ​ർ​ട്ട് ഹോം ​ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ടി​വി ശേ​ഖ​രി​ക്കു​ന്നു.

ടി​വി ഓ​ഫാ​യ നി​ല​യി​ലോ സ്റ്റാ​ൻ​ഡ്‌​ബൈ മോ​ഡി​ലോ ആ​യി​രി​ക്കു​മ്പോ​ൾ പോ​ലും മാ​ൽ​വെ​യ​ർ ബാ​ധി​ച്ച ഒ​രു എ​ൽ​ജി ടി​വി​ക്ക് മൈ​ക്രോ​ഫോ​ണി​ലൂ​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ തെ​ളി​യി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പോ​ലും ശ​ബ്ദം സേ​വ് ചെ​യ്യാ​നും, പി​ന്നീ​ട് ക​ണ​ക്ഷ​ൻ വ​രു​മ്പോ​ൾ വി​വ​ര​ങ്ങ​ൾ അ​യ​ക്കാ​നും ഇ​തി​ന് സാ​ധി​ക്കും.

ആ​ളു​ക​ൾ ഏ​തെ​ല്ലാം പ്രോ​ഗ്രാ​മു​ക​ളും പ​ര​സ്യ​ങ്ങ​ളു​മാ​ണ് കാ​ണു​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന 'ഓ​ട്ടോ​മേ​റ്റ​ഡ് ക​ണ്ട​ന്‍റ് റെ​ക്ക​ഗ്നി​ഷ​ൻ' സ​വി​ശേ​ഷ​ത വ​ഴി ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക​ൾ ചോ​ർ​ത്ത​പ്പെ​ടു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

1. ടി​വി​യു​ടെ privacy settings പ​രി​ശോ​ധി​ച്ച് എ​സി​ആ​ർ, വോ​യി​സ് റെ​ക്ക​ഗ്നി​ഷ​ൻ, പേ​ർ​സ​ണ​ലൈ​സ്ഡ് അ​ഡ്വേ​ർ​ട്ടൈ​സിം​ഗ് എ​ന്നി​വ ഓ​ഫ് ചെ​യ്യു​ക.

2. സ്മാ​ർ​ട്ട് ടി​വി​ക​ൾ​ക്കാ​യി റൂ​ട്ട​റി​ൽ ഒ​രു പ്ര​ത്യേ​ക ഗെ​സ്റ്റ് നെ​റ്റ്‌​വ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ, ഐ​ഒ‌​ടി നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ക.

Tags : technology Lgsmartphone smarttv

Recent News

Corehub Up