Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srilanka

കോ​ട്ട​കെ​ട്ടി ദി​നു​ഷ; കൊ​ളം​ബോ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ, പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് സ​മ​നി​ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഫോ​ളോ ഓ​ൺ ചെ​യ്ത ല​ങ്ക അ​വ​സാ​ന ദി​വ​സം ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 429 റ​ൺ​സെ​ടു​ത്തു​നി​ൽ​ക്കെ ഇ​രു​ടീ​മു​ക​ളും സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ഇ​ന്ത്യ ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 1-0ന് ​സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത് ശ്രീ​ല​ങ്ക​ൻ മ​ധ്യ​നി​ര താ​രം സോ​ന​ൽ ദി​നു​ഷ​യു​ടെ ഉ​ജ്ജ്വ​ല ചെ​റു​ത്തു​നി​ൽ​പ്പാ​ണ്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യ ദി​നു​ഷ 264 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റു​മ​ട​ക്കം 133 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

നാ​ലാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 229 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ശ്രീ​ല​ങ്ക. ഏ​ഴ് റ​ൺ​സു​മാ​യി സോ​ന​ൽ ദി​നു​ഷ​യും മൂ​ന്ന് റ​ൺ​സു​മാ​യി കേ​ഷാ​ര നു​വാ​ന്ത​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. അ​ഞ്ചാം ദി​വ​സം ഇ​രു​വ​രും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ പ്ര​തി​രോ​ധി​ച്ച​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റി.

സ്കോ​ർ 330ൽ ​നി​ൽ​ക്കെ 46 റ​ൺ​സെ​ടു​ത്ത കേ​ഷാ​ര നു​വാ​ന്ത​യെ പു​റ​ത്താ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് എ​ത്തി​യ ബാ​റ്റ​ർ​മാ​രെ​യും കൂ​ട്ടു​പി​ടി​ച്ച് ദി​നു​ഷ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് തു​ട​ർ​ന്നു. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും പ​ല ത​ന്ത്ര​ങ്ങ​ളും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ദി​നു​ഷ​യെ പു​റ​ത്താ​ക്കാ​നാ​യി​ല്ല. ​വാ​ല​റ്റ​ത്ത് ലാ​ഹി​രു കു​മാ​ര​യു​ടെ (90 പ​ന്തി​ല്‍ 2) പ്ര​ക​ട​നം നി​ര്‍​ണാ​യ​ക​മാ​യി. 

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലും ദി​നു​ഷ (103) സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ക്ക് വേ​ണ്ടി പ്ര​സി​ദ്ധ് കൃ​ഷ്ണ, മാ​ന​വ് സു​ത​ര്‍ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 503നെ​തി​രെ ശ്രീ​ല​ങ്ക 290ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. 

Sports

ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു; ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഗോ​ൾ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 193 റ​ൺ​സി​ന് പു​റ​ത്താ​യി. 66 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ്സ്കോ​റ​ർ. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 462 റ​ൺ​സി​നെ​തി​രെ ശ്രീ​ല​ങ്ക 284 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ഇ​തോ​ടെ 178 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ (പൂ​ജ്യം) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ 65 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ 35 റ​ൺ​സി​ന് പു​റ​ത്താ​യി.

പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും മ​ട​ങ്ങി. എ​ട്ട് റ​ൺ​സാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം. നാ​ലാം വി​ക്ക​റ്റി​ൽ പ​ടി​ക്ക​ലും ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് ഇ​ന്ത്യ​യെ നൂ​റ് ക​ട​ത്തി. എ​ന്നാ​ൽ 111 റ​ൺ​സി​ൽ പ​ടി​ക്ക​ലി​ന്‍റെ വി​ക്ക​റ്റ് വീ​ണ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. 44 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ ധ്രു​വ് ജു​റെ​ലും ഏ​ഴ് റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 120-5 എ​ന്ന നി​ല​യി​ലാ​യി. ആ​റാം വി​ക്ക​റ്റി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്‌​ക്കൊ​പ്പം ചേ​ർ​ന്ന് ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി. ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ട പ​ന്ത് അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. ജ​ഡേ​ജ​യ്‌​ക്കൊ​പ്പം 54 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ പ​ന്ത് 66 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.

പ​ന്ത് മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യും ത​ക​ർ​ന്നു. ജ​ഡേ​ജ (ഒ​മ്പ​ത്), മാ​ന​വ് സു​താ​ർ (ഒ​മ്പ​ത്), കു​ൽ​ദീ​പ് യാ​ദ​വ് (അ​ഞ്ച്), പ്ര​സി​ദ്ധ് കൃ​ഷ്ണ (ര​ണ്ട്) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ന്നൊ​ള്ളൂ.

Sports

ഗാ​ലെ ടെ​സ്റ്റ്; ഇ​ന്ത്യ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്

ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 92 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടെ 270 റ​ൺ​സി​ന്‍റെ ലീ​ഡാ​യി. നാ​ലാം​ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ് സ്വാ​ളി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട‌​മാ​യി.

ജ​യ്‌​സ്വാ​ൾ ഡ​ക്കാ​യി മ​ട​ങ്ങി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച കെ.​എ​ൽ. രാ​ഹു​ലും ദേ​വ്‌​ദ​ത്ത് പ​ടി​ക്ക​ലും സ്കോ​ർ ഉ​യ​ർ​ത്തി. ഇ​തി​നി​ടെ (35) രാ​ഹു​ലും പു​റ​ത്താ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ (8) മ​ട​ങ്ങി. 43 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ആ​റു റ​ൺ​സു​മാ​യി പ​ന്തു​മാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തേ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 462 റ​ൺ​സി​നെ​തി​രേ ശ്രീ​ല​ങ്ക 284 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ 178 റ​ൺ​സ് ലീ​ഡോ​ടെ​യാ​ണ് ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. സെ​ഞ്ചു​റി നേ​ടി​യ സൊ​നാ​ൽ ദി​നു​ഷ​യു​ടെ (100) പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യെ ഫോ​ളോ ഓ​ൺ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

 

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി പ​ടി​ക്ക​ൽ; ല​ങ്ക​യെ വെ​ള്ളം​കു​ടി​പ്പി​ച്ച് ഇ​ന്ത്യ

ഗാ​ലെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ക​ളി അ​വ​സാ​നിപ്പി​ക്കു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ക​രി​യ​റി​ലെ ക​ന്നി സെ​ഞ്ചു​റി​യു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 131 റ​ൺ​സു​മാ​യി ക്രീ​സി​ൽ തു​ട​രു​മ്പോ​ൾ റി​ഷ​ഭ് പ​ന്ത് 27 റ​ൺ​സു​മാ​യി ഒ​പ്പ​മു​ണ്ട്.

ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ 32 റ​ൺ​സെ​ടു​ത്ത് റ​ൺ​ഔ​ട്ടാ​യ​പ്പോ​ൾ, കെ.​എ​ൽ. രാ​ഹു​ൽ 77 റ​ൺ​സെ​ടു​ത്ത് പ​രു​ക്കി​നെ തു​ട​ർ​ന്ന് റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. 162 പ​ന്തു​ക​ൾ നേ​രി​ട്ട രാ​ഹു​ൽ 77 റ​ൺ​സാ​ണ് നേ​ടി​യ​ത്. 47 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ജ​യ്സ്വാ​ളും രാ​ഹു​ലും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് തു​ട​ക്ക​മി​ട്ട​ത്. 

എ​ന്നാ​ൽ 11-ാം ഓ​വ​റി​ൽ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം ജ​യ്സ്വാ​ളി​ന്‍റെ റ​ൺ​ഔ​ട്ടി​ൽ ക​ലാ​ശി​ച്ചു. സിം​ഗി​ളി​നാ​യി രാ​ഹു​ൽ ഓ​ടി​യെ​ങ്കി​ലും മി​ഡ് ഓ​ണി​ലേ​ക്ക് പ​ന്ത് പാ​യി​ച്ച ശേ​ഷം പ​ന്ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബൗ​ള​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ജ​യ്സ്വാ​ൾ വീ​ണു. എ​ഴു​ന്നേ​റ്റ് ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും രാ​ഹു​ൽ നോ​ൺ-​സ്ട്രൈ​ക്കേ​ഴ്സ് എ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക വി​ക്ക​റ്റ് വീ​ഴ്ത്തി.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ൽ 28 പ​ന്തി​ൽ 16 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. സ്കോ​ർ 236ൽ ​നി​ൽ​ക്കെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ൽ ല​ഹി​രു പി​ടി​ച്ചാ​ണ് ഗി​ൽ മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് പ​ടി​ക്ക​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക് കു​തി​ച്ചു. 

Sports

സാ​യ് സു​ദ​ർ​ശ​ൻ പു​റ​ത്ത്; സ​ർ​ഫ​റാ​സ് ഖാ​ൻ ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ സ​ർ​ഫ​റാ​സ് ഖാ​നെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കി​നെ തു​ട​ർ​ന്ന് സാ​യ് സു​ദ​ർ​ശ​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് മും​ബൈ താ​ര​ത്തി​ന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.

സു​ദ​ർ​ശ​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. 15ന് ​ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യാ​ണ് ടീ​മി​ൽ മാ​റ്റം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച​ത്. ആ​റ് ഇ​ന്നിം​ഗ്സു​ക​ളി​ൽ നി​ന്ന് 171 റ​ൺ​സ് നേ​ടി​യി​രു​ന്നു.

ടീം ​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് സാ​യ് സു​ദ​ർ​ശ​ൻ. നേ​ര​ത്തെ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബും​റ​യ്ക്കും സു​ദ​ർ​ശ​നും ശാ​രീ​രി​ക​ക്ഷ​മ​ത തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന സെ​ല​ക്ട​ർ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

Sports

പ​രി​ക്ക് ഭേ​ദ​മാ​യി​ല്ല; ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ​നി​ന്ന് ബും​റ പു​റ​ത്ത്

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ടീ​മി​ന് ക​ന​ത്ത തി​രി​ച്ച​ടി. കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്റ്റാ​ർ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ പ​ര​മ്പ​ര​യി​ൽ​നി​ന്ന് പു​റ​ത്താ​യി.

പ്രാ​ഥ​മി​ക ഫി​റ്റ്ന​സ് ടെ​സ്റ്റു​ക​ൾ വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ര​ത്തി​നെ ആ​ദ്യം ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ ഇ​ട​ത് കാ​ൽ​മു​ട്ടി​ൽ വീ​ണ്ടും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബി​സി​സി​ഐ മെ​ഡി​ക്ക​ൽ ടീം ​താ​ര​ത്തെ ക​ളി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​അ​വ​സ്ഥ​യി​ൽ ക​ളി​പ്പി​ച്ചാ​ൽ പ​രി​ക്ക് കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ കാ​ർ​ഡി​ഫ് ഏ​ക​ദി​ന​ത്തി​ൽ ഫീ​ൽ​ഡി​ങ്ങി​നി​ട​യി​ലാ​ണ് ബും​റ​യു​ടെ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ലോ​ർ​ഡ്‌​സി​ലെ മ​ത്സ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ഹ​ർ​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ആ​കാ​ശ്‌​ദീ​പ് എ​ന്നി​വ​ർ നേ​ര​ത്തെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്നു.

കൂ​ടാ​തെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​നും ആ​ദ്യ ടെ​സ്റ്റ് ന​ഷ്ട​മാ​കും. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റ് 15 ന് ​ഗാ​ലെ​യി​ലും, ര​ണ്ടാം ടെ​സ്റ്റ് 23 ന് ​കൊ​ളം​ബോ​യി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. ബും​റ​യു​ടെ അ​ഭാ​വം ഇ​ന്ത്യ​ൻ പേ​സ് നി​ര​യു​ടെ ക​രു​ത്തി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Sports

ബ്രി​ട്ടീ​ഷ് സ​ർ​വാ​ധി​പ​ത്യം; ശ്രീ​ല​ങ്ക​യ്ക്ക് വ​മ്പ​ൻ തോ​ൽ​വി

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. പ​ല്ലേ​ക്ക​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 51 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക 16.4 ഓ​വ​റി​ൽ 95 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഷാ​ന​ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സ് മൂ​ന്നും ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ:  ഇം​ഗ്ല​ണ്ട് 146/9 ശ്രീ​ല​ങ്ക 95 (16.4).

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ദ​സു​ൻ ഷാ​ന​ക ഇം​ഗ്ല​ണ്ടി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ത​ക​ർ​ച്ച​നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റി​യ​ത് ഫി​ലി​പ് സാ​ൾ​ട്ടി​ന്‍റെ (62) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. 68 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യി​രു​ന്നു. വി​ൽ ജാ​ക്ക്സ് 21 റ​ൺ​സും ഹാ​രി ബ്രൂ​ക്ക് 14 റ​ൺ​സു​മെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ദു​നി​ത് വെ​ല്ലാ​ല​ഗെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദി​ൽ​ഷ​ൻ മ​ധു​ശ​ന​ക​യും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ദു​ശ്മാ​ന്ത ച​മീ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. വി​ൽ ജാ​ക്ക്സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റേ​ത്. ഗ്രൂ​പ്പി​ലെ ന്യൂ​സീ​ല​ൻ​ഡും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ആ​ദ്യ മ​ത്സ​രം മ​ഴ മു​ട​ക്കി​യി​രു​ന്നു.

Sports

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നീ​ട് അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

വി​ൻ​ഡ്ഹോ​ക്ക്: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക 18.5 ഓ​വ​റി​ൽ വെ​റും 58 റ​ൺ​സി​ന് എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സ് 12 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സ്കോ​ർ: ശ്രീ​ല​ങ്ക 58/10 (18.5) ഓ​സ്ട്രേ​ലി​യ 62/1 (12). ഓ​സീ​സി​നാ​യി നി​തേ​ഷ് സാ​മു​വേ​ൽ (19) സ്റ്റീ​വ​ൻ ഹോ​ഗ​ൻ (28) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. നാ​ലു റ​ൺ​സ് നേ​ടി​യ വി​ൽ മ​ലാ​ജ്ചു​കി​ന്‍റെ വി​ക്ക​റ്റാ​ണ് അ​വ​ർ​ക്ക് ന​ഷ്‌​ട​മാ​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ക​ർ​ച്ച നേ​രി​ട്ടു.

മൂ​ന്നു റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണ ല​ങ്ക​യ്ക്ക് ഒ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​യി​ല്ല. 14 റ​ൺ​സ് നേ​ടി​യ ചാ​മി​ക ഹീ​ന​തി​ഗ​ലാ​ണ് ടോ​പ് സ്കോ​റ​ർ. ചാ​മി​ക​യ്ക്കു പു​റ​മെ ക​വി​ജ ഗ​മാ​ഗെ​യ്ക്കു (10) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​സീ​സ് താ​രം വി​ൽ ബൈ​റോ​മി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

Sports

ല​ങ്ക പൊ​രു​തി വീ​ണു; പ​ര​മ്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​ത​ക​ളു​ടെ ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ 15 റ​ൺ​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.

ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​നാ​കാ​തെ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ മ​ട​ക്കം. സ്കോ​ർ: ഇ​ന്ത്യ 175/7 ശ്രീ​ല​ങ്ക 160/7. ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ശ്രീ​ല​ങ്ക​യ്ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട‌​ത്തി​ൽ 160 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

42 പ​ന്തി​ൽ 65 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ഹാ​സി​നി പെ​രേ​ര​യാ​ണ് അ​വ​രു​ടെ ടോ​പ്പ് സ്കോ​റ​ർ. വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ഇ​മേ​ഷ ദു​ല​നി​യും (39 പ​ന്തി​ൽ 50) അ​ർ​ധ സെ​ഞ്ച​റി നേ​ടി തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. മ​ധ്യ​നി​ര​യി​ൽ ആ​ർ​ക്കും ​തി​ള​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്

ഇ​ന്ത്യ​യ്ക്കാ​യി ബോ​ൾ എ​ടു​ത്ത എ​ല്ലാ​വ​രും വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സ് നേ​ടി​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (68) നി​ർ​ണാ​യ​ക ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

പ​ര​മ്പ​ര​യി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഷെ​ഫാ​ലി വ​ർ​മ​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

Sports

ഹ​ർ​മ​ൻ​പ്രീ​തി​ന് അ​ർ​ധ​സെ​ഞ്ചു​റി; ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ടി20​യി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 175 റ​ൺ​സെ​ടു​ത്തു.

41-3 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത് അ​ർ​ധ സെ​ഞ്ച​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (68) പ്ര​ക​ട​ന​മാ​ണ്. 43 പ​ന്തി​ൽ നി​ന്ന് ഒ​മ്പ​തു ഫോ​റു​ക​ളും ഒ​രു സി​ക്‌​സ​റും ഉ​ൾ​പ്പ​ടെ​യാ​ണ് താ​രം 68 റ​ൺ​സ് നേ​ടി​യ​ത്.

18-ാം ഓ​വ​റി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്താ​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​രു​ന്ധ​തി റെ​ഡ്ഡി ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടു​കൂ​ടി​യാ​യ​തോ​ടെ സ്കോ​ർ 175ലെ​ത്തി. അ​രു​ന്ധ​തി 11 പ​ന്തി​ൽ നി​ന്ന് 27 റ​ൺ​സെ​ടു​ത്തു.

പ​ര​മ്പ​ര​യി​ലെ നാ​ലു​മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ​ ജ​യി​ച്ചി​രു​ന്നു. അ​വ​സാ​ന​മ​ത്സ​ര​വും ജ​യി​ച്ച് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Sports

ല​ങ്കാ​ദ​ഹ​നം; ജൈ​ത്രയാ​ത്ര തു​ട​ർ​ന്ന് ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ നാ​ലാം ടി20 ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 222 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ. ഇ​തോ‌​ടെ 30 റ​ൺ​സി​ന്‍റെ ജ​യം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇ​ന്ത്യ 221/2 ശ്രീ​ല​ങ്ക 191/6. കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഹാ​സി​നി പെ​രേ​ര​യും (20 പ​ന്തി​ൽ 33), ക്യാ​പ്റ്റ​ൻ ച​മ​രി അ​ട്ട​പ്പ​ട്ടു​വും (37 പ​ന്തി​ൽ 52) ചേ​ർ​ന്നു വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തോ​ടെ ടീം ​നാ​ലോ​വ​റി​ൽ ത​ന്നെ അ​മ്പ​ത് ക​ട​ന്നു.

എ​ന്നാ​ൽ പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ ഹാ​സി​നി​യെ വീ​ഴ്ത്തി അ​രു​ന്ധ​തി റെ​ഡ്‌​ഡി ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ൽ​കി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ 1ന് 60 ​എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ങ്ക. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ച​മ​രി അ​ട്ട​പ്പ​ട്ടു - ഇ​മേ​ഷ ദു​ലാ​നി സ​ഖ്യ​വും ല​ങ്ക​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി. അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി ച​മ​രി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ ഇ​മേ​ഷ (29) റ​ൺ​സെ​ടു​ത്തു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 13-ാം ഓ​വ​റി​ൽ അ​ട്ട​പ്പ​ട്ടു​വി​നെ പു​റ​ത്താ​ക്കി വൈ​ഷ്‌​ണ​വി ശ​ർ​മ​യാ​ണ് ക​ളി വീ​ണ്ടും ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. പി​ന്നീ​ട് ല​ങ്ക​യ്ക്കു തി​രി​ച്ച​വ​രാ​നാ​യി​ല്ല. വൈ​ഷ്‌​ണ​വി​യും അ​രു​ന്ധ​തി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി​യ​പ്പോ​ൾ ശ്രീ​ച​ര​ണി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 4-0 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ലീ​ഡു​യ​ർ​ത്തി. അ​വ​സാ​ന മ​ത്സ​രം 30ന് ​കാ​ര്യ​വ​ട്ട​ത്തു ത​ന്നെ ന​ട​ക്കും.

Sports

സ്മൃ​തി​ക്കും ഷെ​ഫാ​ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ല​ങ്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്.

ഒ​ന്നാം വി​ക്ക​റ്റി​ൽ‌ 162 റ​ൺ​സാ​ണ് മ​ന്ദാ​ന - ഷെ​ഫാ​ലി സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണി​ത്. 46 പ​ന്തു​ക​ളി​ൽ 79 റ​ൺ​സ് നേ​ടി ഷെ​ഫാ​ലി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ 48 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി സ്മൃ​തി​യും മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ റി​ച്ച ഘോ​ഷും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി. 16 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 10 പ​ന്തി​ൽ 16 റ​ൺ​സ് നേ​ടി ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന ര​ണ്ട്ഓ​വ​റി​ൽ 37 റ​ൺ​സാ​ണ് ഇ​ന്ത്യ അ​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സെ​ന്ന നാ​ഴി​ക​ക്ക​ല്ലും സ​മൃ​തി മ​ന്ദാ​ന പി​ന്നി​ട്ടു. 280 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​ണ് സ്മൃ​തി​യു​ടെ നേ​ട്ടം. ഇ​തോ​ടെ 291 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 10,000 റ​ൺ​സ് തി​ക​ച്ച മി​താ​ലി രാ​ജി​ന്‍റെ റി​ക്കാ​ർ​ഡും സ്‌​മൃ​തി ത​ക​ർ​ത്തു.

 

 

Sports

കാ​ര്യ​വ​ട്ടം ടി20; ​ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും അ​നാ​യാ​സം ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ആ​ശ്വാ​സ​ജ​യ ജ​യം തേ​ടി​യാ​ണ് ല​ങ്ക​ൻ വ​നി​ത​ക​ൾ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യും ല​ങ്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ ജ​മീ​മ റോ​ഡ്രീ​ഗ്‌​സ്, ക്രാ​ന്തി ഗൗ​ഡ് എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ​നി​ന്നു പു​റ​ത്താ​യ​പ്പോ​ൾ ഹ​ർ​ലീ​ൻ ഡി​യോ​ൾ, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ഇ​നോ​ക, മ​ൽ​കി എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ര​ശ്‌​മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി എ​ന്നി​വ​ർ ല​ങ്ക​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ഇ​ന്ത്യ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​ൻ: ഷ​ഫാ​ലി വ​ർ​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ന്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ശ്രീ ​ച​ര​ണി.

ശ്രീ​ല​ങ്ക പ്ലെ​യിം​ഗ് ഇ​ല​വ​ൻ: എ.​ഹാ​സി​നി , ച​മാ​രി അ​ത്ത​പ്പ​ത്തു (ക്യാ​പ്റ്റ​ന്‍), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വി​ഷ ദി​ൽ​ഹാ​രി, ഇ​മേ​ഷ ദു​ലാ​നി, നി​ലാ​ക്ഷി​ക സി​ൽ​വ, കൗ​ഷാ​നി നു​ത്യം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ര​ശ്മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി, നി​മി​ഷ മ​ദു​ഷാ​നി.

 

Sports

വെ​ടി​ക്കെ​ട്ടു​മാ​യി ഷെ​ഫാ​ലി; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടി20 ​ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 129 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം 11. 5 ഓ​വ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഷെ​ഫാ​ലി വ​ർ​മ​യു​ടെ (69) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഗം​ഭീ​ര വി​ജ​യം സ​മ്മാ​നി​ച്ച​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് (26) സ്‌​മൃ​തി മ​ന്ദാ​ന (14) ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (10) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 128 റ​ൺ​സാ​ണ് നേ​ടി​യ​ത്. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി സ​മ​ര വി​ക്ര​മ (33), ച​മാ​രി അ​ട്ടാ​പു​ട്ടു (31), ഹ​സി​നി പെ​രേ​ര (22) എ​ന്നി​വ​ർ തി​ള​ങ്ങി.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വൈ​ഷ്ണ​വി ശ​ർ​മ, ച​ര​ണി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0 മു​ന്നി​ലെ​ത്തി.

 

Sports

ഇ​ന്ത്യ - ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; മ​ത്സ​രം 26ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ- ശ്രീ​ല​ങ്ക വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ടീ​മു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ 26, 28, 30 തീ​യ​തി​ക​ളി​ലാ​യി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്‌​സ് ഹ​ബ് ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

International

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്; ശ്രീ​ല​ങ്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കൊ​ളം​ബോ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 132 പേ​ർ മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണി​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

ഡി​സം​ബ​ർ 16 വ​രെ സ്‌​കൂ​ളു​ക​ൾ അ​ട​ച്ചി​ടും. പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും സ്‌​ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 43,995 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു സ​മീ​പ​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു.

National

ശ്രീലങ്കയിൽ നാശംവിതച്ച് 'ഡിറ്റ് വാ'; മരണസംഖ്യ 50 കടന്നു, ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

അതേസമയം, ലങ്കൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

അതേസമയം, ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ്‌ വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Kerala

'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമർദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30ന് രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Sports

പെ​ൺ​പു​ലി​ക​ൾ ഇ​ന്നി​റ​ങ്ങു​ന്നു; വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി20 ആ​വേ​ശം അ​വ​സാ​നി​ക്കും മു​ന്പേ വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2025ന് ​ഇ​ന്ന് തു​ട​ക്കം. ക​പ്പു​യ​ർ​ത്താ​ൻ സ​ർ​വ സ​ജ്ജ​മാ​യ ഇ​ന്ത്യ​ൻ സം​ഘം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടും. ഗു​വാ​ഹ​ത്തി ബ​ര്‍​സ​പാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്കു മൂ​ന്നി​നാ​ണ് മ​ത്സ​രം.

സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു വ​രെ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യാ​ണ് 13-ാം പ​തി​പ്പ് ന​ട​ക്കു​ന്ന​ത്. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഇ​ത്ത​വ​ണ ക​പ്പു​യ​ർ​ത്താ​ൻ വ​ലി​യ അ​വ​സ​ര​മാ​ണു​ള്ള​ത്.

ച​രി​ത്ര​ത്തി​ലെ​ത​ന്നെ മി​ക​ച്ച ടീ​മാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന നീ​ല​പ്പ​ട. ഏ​ത ടീ​മി​നെ​യും വീ​ഴ്ത്താ​ൻ കെ​ൽ​പ്പു​ള്ള​വ​ർ; മി​ക​ച്ച ഫോ​മി​ലും. ആ​തി​ഥേ​യ​രെ​ന്ന മു​ൻ​ഗ​ണ​ന​യും ഗു​ണം ചെ​യ്യും.

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ

പു​രു​ഷ ക്രി​ക്ക​റ്റി​ലേ​തി​ന് സ​മാ​ന​മാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​ലാ​യി​രി​ക്കും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ. പു​രു​ഷ ക്രി​ക്ക​റ്റ് നേ​ട്ട​ത്തി​നു പി​ന്നാ​ലെ വ​നി​ത ക്രി​ക്ക​റ്റി​ലും ജ​യ​മാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 12ന് ​ഓ​സ്ട്രേ​ലി​യ​യെ​യും 19ന് ​ഇം​ഗ്ല​ണ്ടി​നെ​യും നി​ർ​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ നേ​രി​ടും. റൗ​ണ്ട് റോ​ബി​ൻ ഫോ​ർ​മാ​റ്റ് അ​നു​സ​രി​ച്ച് ഓ​രോ മ​ത്സ​ര​വും പ്ര​ധാ​ന​മാ​ണ്. മി​ക​ച്ച നാ​ല് ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ ക​ട​ക്കും.

പാ​ക്കി​സ്ഥാ​ൻ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​ത്സ​രം ഒ​ക്ടോ​ബ​ർ 29ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കും. അ​ല്ലെ​ങ്കി​ൽ ഗു​വാ​ഹ​ത്തി ആ​ദ്യ സെ​മി​ഫൈ​ന​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഓ​സ്ട്രേ​ലി​യ ഏ​ഴും ഇം​ഗ്ല​ണ്ട് അ​ഞ്ചും കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ പെ​ണ്‍​പ​ട​യു​ടെ ല​ക്ഷ്യം.

ടീം ​ക​രു​ത്ത്

ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ദീ​പ്തി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, രാ​ധ യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​രി​ച​യ​സ​ന്പ​ന്ന​രും യു​വ​താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​രാ​ണ്.

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ത്തു​ന്ന ടീം ​വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

ബാ​റ്റ​ർ​ക്ക് അ​നു​കൂ​ലം

ഗു​വാ​ഹ​ത്തി​യി​ലെ ബ​ർ​സ​പാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​ണ്. പേ​സ​ർ​മാ​ർ​ക്ക് തു​ട​ക്ക​ത്തി​ൽ അ​നു​കൂ​ല​മെ​ങ്കി​ലും സ്പി​ന്ന​ർ​മാ​ർ ഒ​ടു​വി​ൽ ക​ളം വാ​ഴും. 10 പി​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഗ്രൗ​ണ്ടി​ൽ ഇ​തു​വ​രെ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ. ഇ​വ​യെ​ല്ലാം 2019ലാ​ണ്.

ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക് വ​ലി​യ മു​ൻ​തൂ​ക്ക​മാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ 33 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ മൂ​ന്ന് മ​ത്സ​ര​മാ​ണ് ശ്രീ​ല​ങ്ക ജ​യി​ച്ച​ത്. അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​ലും ഇ​ന്ത്യ ജ​യം നേ​ടി.

ഇ​ന്ത്യ​ൻ വ​നി​താ ടീം

​ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാപറ്റൻ), സ്മൃ​തി മ​ന്ദാ​ന, പ്ര​തീ​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ്, ഉ​മാ ചേ​ത്രി, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ദീ​പ്തി ശ​ർ​മ, സ്നേ​ഹ റാ​ണ, ശ്രീ ​ച​ര​ണി, രാ​ധ യാ​ദ​വ്, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഢി, ക്രാ​ന്തി ഗാ​ഡ്.
റി​സ​ർ​വ് താ​ര​ങ്ങ​ൾ: തേ​ജ​ൽ ഹ​സ​ബ്നി​സ്, പ്രേ​മ റാ​വ​ത്ത്, പ്രി​യ മി​ശ്ര, മി​ന്നു മ​ണി, സ​യാ​ലി സ​ത്ഘ​രെ.

ശ്രീ​ല​ങ്ക ടീം

​ച​മാ​രി അ​ട്ട​പ്പ​ട്ടു (ക്യാപ്റ്റൻ), ഹാ​സി​നി പെ​രേ​ര, വി​ഷ്മി ഗു​ണ​ര​ത്നെ, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വീ​ശ ദി​ൽ​ഹാ​രി, നീ​ല​ക്ഷി​ക സി​ൽ​വ, അ​നു​ഷ്ക സ​ഞ്ജീ​വ​നി, ഇ​മേ​ഷ ദു​ലാ​നി, ദേ​വ്മി വി​ഹാം​ഗ, പി​യൂ​മി വ​ത്സ​ല, ഇ​നോ​ക ര​ണ​വീ​ര, സു​ഗ​ന്ദി​ക ദ​സ​ന​യ​ക, ഉ​ദേ​ശി​ക പ്ര​ബോ​ധ​നി, മാ​ൽ​കി മ​ഡാ​ര, അ​ച്ചി​നി കു​ല​സൂ​ര്യ.

റി​സ​ർ​വ് താ​രം: ഇ​നോ​ഷി ഫെ​ർ​ണാ​ണ്ടോ.

Latest News

Corehub Up