Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student

വ​യ​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; അ​പ​ക​ട​കാ​ര​ണം സൈ​ക്കി​ൾ മ​ര​ത്തി​ലി​ടി​ച്ച​തെ​ന്ന് സ്ഥി​രീ​ക​ര​ണം

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം സൈ​ക്കി​ൾ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സൈ​ക്കി​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പു​ൻ​കു​ഴി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ ബി​നു-​ചി​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​നു ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​നു​വി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ട്ടി​യെ മ​റ്റേ​തെ​ങ്കി​ലും വാ​ഹ​ന​മോ വ്യ​ക്തി​യോ ഇ​ടി​ച്ചി​ട്ട​താ​കാ​മെ​ന്ന രീ​തി​യി​ൽ ചി​ല സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സൈ​ക്കി​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

District News

വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ക​ട്ട​പ്പ​ന: ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. അ​ണ​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ളി​യാ​ക്കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യ അ​ധ്യാ​പ​ക​ന്‍ ചൂ​ര​ല്‍ പ്ര​യോ​ഗ​ത്തി​നു​പു​റ​മേ മ​ര്‍​ദി​ച്ച​താ​യാ​ണ് വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി. നെ​ഞ്ച​ത്തും കാ​ലി​ലും ചെ​കി​ട്ട​ത്തും മ​ര്‍​ദ​ന​മേ​റ്റ​താ​യി മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.
കു​ട്ടി​യെ വ​ണ്ട​ന്‍​മേ​ട് സി​എ​ച്ച്സി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കി.

അ​തേ​സ​മ​യം ചൂ​ര​ല്‍​കൊ​ണ്ട് അ​ടി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

Kerala

സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ടെ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. തൃ​ക്കാ​ക്ക​ര മാ​വേ​ലി​പു​ര​ത്തെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന റോ​ഗ​ൺ ആ​ൻ​ഡ്രൂ​സി​ന്‍റെ​യും ടെ​സി കെ. ​മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റി​ഹാ​ന കാ​ത​റി​ൻ ആ​ൻ​ഡ്രൂ​സ് (12) ആ​ണ് മ​രി​ച്ച​ത്.

സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്ന് 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ആ​ണ് അ​പ​ക​ടം. കൊ​ല്ലം​കു​ടി​മു​ക​ൾ വി​ദ്യാ​ജ്യോ​തി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

 

District News

വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മ​മെ​ന്ന്

മൂ​ല​മ​റ്റം: ല​ഹ​രി​മി​ഠാ​യി ന​ല്‍​കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മ​മെ​ന്ന് പ​രാ​തി. മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ള്‍​വി​ട്ടു വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ര​ക്ഷി​താ​വ് കാ​ഞ്ഞാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

കു​ട​യ​ത്തു​ര്‍ വ​യ​ന​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു യു​വാ​ക്ക​ള്‍ ബൈ​ക്കി​ല്‍ എ​ത്തി കു​ട്ടി​ക്കു മി​ഠാ​യി കൊ​ടു​ത്തു. കു​ട്ടി വാ​ങ്ങാ​തി​രു​ന്ന​പ്പോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഈ ​മി​ഠാ​യി വേ​ണ്ടെ​ങ്കി​ല്‍ വ​ണ്ടി​യി​ല്‍ ക​യ​റി​ക്കോ വേ​റേ മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞു. ഇ​തോ​ടെ കു​ട്ടി ഇ​വ​രു​ടെ കൈ ​ത​ട്ടി​മാ​റ്റി മു​മ്പോ​ട്ടു നീ​ങ്ങി.

ഇ​തോ​ടെ യു​വാ​ക്ക​ള്‍ ബൈ​ക്കു​മാ​യി കു​ട്ടി​യു​ടെ മു​ന്നി​ലെ​ത്തി ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. ഫോ​ട്ടോ എ​ടു​ക്കേ​ണ്ട എ​ന്നു പ​റ​ഞ്ഞ് കു​ട്ടി വീ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ടാ​ണ് കു​ട്ടി വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ വിദ്യാർഥി മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

കരമന നീറമണ്‍കരയിൽ വച്ച് കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാർഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്.

ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പോലീസെത്തി രണ്ട് വിദ്യാർഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

Kerala

പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് ( 17 ) ആണ് മരിച്ചത്.

മോഡൽ പരീക്ഷയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവ സമയം കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ അപർണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നതായി പറയുന്നു.

തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ജീവനൊടുക്കിയത്. തിരുവല്ല പോലീസ് മേൽനടപടികൾക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kerala

അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച സം​ഭ​വം; വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കോ​ട്ട​യം: അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷി​നെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചോ​ദ്യം ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ൻ ഇ​ടി​ക്കു​ക​യും കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഈ​രാ​റ്റു​പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​ച്ച​തി​നു ശേ​ഷം ക്ലാ​സി​ന് പു​റ​ത്ത് പോ​കാ​ൻ അ​ധ്യാ​പ​ക​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്നും കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ മ​ർ​ദി​ച്ചെ​ന്നും നി​യ​മ​പ​ര​മാ​യി എ​ടു​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

NRI

12-ാം വയസിൽ യൂണിവേഴ്സിറ്റി വിദ്യാർഥി, വിസ്മയമായി ലി​ന ഹൈ​ഡർ

ബെ​ര്‍​ലി​ന്‍: ബോ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ദ്യാ​ർ​ഥി​യാ​യ ലി​ന ഹൈ​ഡ​റി​ന്‍റെ പ്രാ​യം കേ​ൾ​ക്കു​മ്പോ​ൾ ആ​രു​മൊ​ന്ന് ഞെ​ട്ടും. വെ​റും 12-ാം വ​യ​സ് മാ​ത്രം. ത​ന്‍റെ ഇ​ര​ട്ടി പ്രാ​യ​മു​ള്ള സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി പ​ഠി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഹൈ​സ്കൂ​ൾ ബി​രു​ദ​ധാ​രി എ​ന്ന നേ​ട്ടം ലി​ന 11-ാം വ​യ​സി​ൽ കെെ​വ​രി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന ഐ​ക്യു ഉ​ള്ള ലി​ന​യു​ടെ സ്കൂ​ൾ ജീ​വി​തം ഒ​ന്നാം ക്ലാ​സി​ൽ നി​ന്ന് നേ​രി​ട്ട് അ​ഞ്ചാം ക്ലാ​സി​ലേ​ക്കാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ട്ട്, പ​ത്ത്, 11, 12 ക്ലാ​സുകളിലേക്ക് പ്രവേശനം ല​ഭി​ച്ചു. ജ​ർ​മ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉയർന്ന ക്ലാ​സു​കളിലേക്ക് നേരിട്ട് പ്രവേശനം നൽകാറുണ്ട്.

ഈ ​സ​മ​യം താ​ൻ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും സ്കൂ​ൾ പ​ഠ​ന​ത്തി​നേ​ക്കാ​ള്‍ ര​സ​ക​ര​മാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​മെ​ന്ന് ലി​ന പ​റ‍​യു​ന്നു.

Kerala

ഹോം ​വ​ർ​ക്ക് ചെ​യ്തി​ല്ല; മൂ​ന്നാം ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

കൊ​ല്ലം: ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് മൂ​ന്നാം ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കൊ​ല്ലം ചാ​ത്ത​നാം​കു​ളം എം​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഡി​സം​ബ​ർ 11 ന് ​ഉ​ച്ച​യോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

ഡെ​സ്‌​കി​ന്‍റെ മു​ക​ളി​ല്‍ കൈ​വ​ച്ചി​ട്ട് നി​ര​വ​ധി ത​വ​ണ അ​ടി​ച്ചെ​ന്ന് മ​ക​ന്‍ പ​റ​ഞ്ഞ​താ​യി പി​താ​വ് പ​റ​ഞ്ഞു. സം​ഭ​വം ഒ​തു​ക്കി തീ​ര്‍​ക്കാ​നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

പോ​ലീ​സോ ചൈ​ൽ​ഡ് ലൈ​നോ വി​ഷ​യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, സ്‌​കൂ​ളി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

ട്യൂഷൻ ക്ലാസിൽനിന്നു മടങ്ങവേ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

പ​യ്യ​ന്നൂ​ര്‍: തെ​രു​വു നാ​യ്ക്ക​ളെ​ക്കൊ​ണ്ട് പൊ​റു​തി മു​ട്ടു​ന്ന കാ​നാ​യി മീ​ന്‍​കു​ഴി ഡാ​മി​ന് സ​മീ​പം വി​ദ്യാ​ര്‍​ഥി​നി​ക്ക്‌​നേ​രെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

ബുധനാഴ്ച വൈ​കു​ന്നേ​രം ആ​റേ​മു​ക്കാ​ലോ​ടെ​യാ​ണ് മീ​ന്‍​കു​ഴി ഡാ​മി​ന് സ​മീ​പം തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​മീ​പ​വാ​സി​യും ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ വേ​ദ സ​ജേ​ഷാ​ണ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു​വ​ന്ന​തി​ന് ശേ​ഷം ട്യൂ​ഷ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മ്പോ​ഴാ​ണ് അ​ഞ്ചോ​ളം നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി വി​ദ്യാ​ര്‍​ഥി​നി​യെ ആ​ക്ര​മി​ച്ച​ത്. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​തി​നാ​ലും ഒ​ച്ച​കേ​ട്ട​യു​ട​ന്‍ വീ​ട്ടു​കാ​രു​ള്‍​പ്പെ​ടെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ലു​മാ​ണ് വി​ദ്യാ​ര്‍​ഥി​നി ര​ക്ഷ​പ്പെ​ട്ട​ത്. എ​ങ്കി​ലും കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് കീ​റി​യി​രു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Kerala

ബൈ​ക്ക് ട്രാ​വ​ല​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്ക​ത്ത് ബൈ​ക്ക് ട്രാ​വ​ല​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വൈ​ക്കം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​നാ​ണ് (20)മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് വൈ​ക്ക​ത്തി​നു സ​മീ​പം ന​നാ​ട​ത്താ​ണ് അ​പ​ക​ടം.

വൈ​ക്ക​ത്തു നി​ന്നു പു​ത്തോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍റെ വാ​ഹ​നം ട്രാ​വ​ല​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ പോ​സ്റ്റി​ലി​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വൈ​ക്കം ഇ​ര്‍​ഫാ​ന്‍ മ​ന്‍​സി​ല്‍ നാ​സ​റി​ന്‍റെ മ​ക​നാ​ണ്.

ബി​എ​സ്‌സി സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ദ്യാ​ര്‍​ഥി​യാ​ണ്. ത​ല​യ്‌​ക്കേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി ​എം ശ്രീ ​കേ​ര​ളം അം​ഗീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് എ​ഐ​വൈ​എ​ഫും, എ​ഐ​എ​സ്എ​ഫും തീ​രു​മാ​നി​ച്ചു

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് സി​പി​ഐ​യു​ടെ യു​വ​ജ​ന - വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​ൻ നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് നേ​ര​ത്തെ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​അ​ധി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

NRI

അ​ൽ​വാ​രാ​ഡോ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

അ​ൽ​വാ​രാ​ഡോ( ടെ​ക്സ​സ്): അ​ൽ​വാ​രാ​ഡോ ഹൈ​സ്കൂ​ളി​ലെ ബ​യോ​ള​ജി, കെ​മി​സ്ട്രി അ​ധ്യാ​പി​ക ചെ​ൽ​സി സ്പി​ല്ലേ​ഴ്സ് (33)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ബ്രാ​ൻ​ഡ​ൻ ആ​ഷ്ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ക്ടോ​ബ​ർ 18ന് ​സ്പി​ല്ലേ​ഴ്സ് അ​വ​രു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്, അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വിന്‍റെ​ മ​ർ​ദന​മൂ​ലാ​മാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് കണ്ടെത്തിയത്.

ആ​ഷ്ലി​യെ ഒ​ക്ടോ​ബ​ർ 20ന് ​ഗ്രൈം​സ് കൗ​ണ്ടി​യി​ലെ ബെ​ഡി​യാ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ കൈയിൽ ഒ​രു തോ​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചെ​ൽ​സി സ്പി​ല്ലേ​ഴ്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും, ആ​ഷ്ലി​യെ ജോ​ൺ​സ​ൺ കൗ​ണ്ടി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Kerala

സി​ദ്ദി​ഖി​നെ​യും ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​യും നി​യ​മ​സ​ഭ കാ​ണി​ക്കി​ല്ല; പോ​ര​ടി​ച്ച് എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ‌​രം പോ​ര​ടി​ച്ച് കെ​എ​സ്‌​യു​വും എം​എ​സ്എ​ഫും. മു​ട്ടി​ൽ ഡ​ബ്ലൂ​എം​ഒ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ശേ​ഷം എം​എ​സ്എ​ഫ് മു​ട്ടി​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നും, ടി.​സി​ദ്ധി​ഖും നി​യ​മ​സ​ഭ കാ​ണി​ല്ലെ​ന്ന് ഭീ​ഷ​ണി​യും എം​എ​സ്എ​ഫ് മു​ഴ​ക്കി. ഇ​രു നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ബാ​ന​ർ പി​ടി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ല കോ​ള​ജു​ക​ളി​ലും എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും സ​ഖ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ഓ​ർ​ഫ​നേ​ജ് കോ​ള​ജി​ൽ വി​ജ​യി​ച്ച കെ​എ​സ്‌‌​യു എം​എ​സ്എ​ഫി​ന് എ​തി​രെ ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​ക​ട​നം ന​ട​ത്തി. എം​എ​സ്എ​ഫ് തോ​റ്റു മ​തേ​ത​രം ജ​യി​ച്ചു എ​ന്നാ​യി​രു​ന്നു കെ​എ​സ്‌​യു ഉ​യ​ർ​ത്തി​യ ബാ​ന​ർ.

Kerala

തൊ​ടു​പു​ഴ​യി​ൽ ക​ട​ന്ന​ല്‍​കു​ത്തേ​റ്റ് വി​ദ്യാ​ര്‍​ഥി​ക്കും മു​ത്ത​ച്ഛ​നും ഗു​രു​ത​ര പ​രി​ക്ക്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Kerala

കോ​ത​മം​ഗ​ല​ത്തെ 23കാ​രി​യു​ടെ മ​ര​ണം: റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സേ​ല​ത്തു​നി​ന്ന് പി​ടി​യി​ൽ

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​ഐ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പി​ടി​യി​ൽ. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്നു​ത​ന്നെ ഇ​വ​രെ കോ​ത​മം​ഗ​ല​ത്ത് എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ഇ​രു​വ​ർ​ക്കു​മെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തും. കേ​സി​ൽ റ​മീ​സി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​സി​ൽ‌ നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള റ​മീ​സി​നാ​യി സ​മ​ർ​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലും തെ​ളി​വെ​ടു​പ്പി​നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത് മ​തം മാ​റ്റ​ത്തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ൺ​സു​ഹൃ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ൽ​പ​റ​മ്പി​ൽ റ​മീ​സി​ൽ നി​ന്നു​ണ്ടാ​യ ക​ടു​ത്ത അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം, ശാ​രീ​രി​ക പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് റ​മീ​സി​നെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​ക്ക് റ​മീ​സി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റെ​ന്ന് കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ​മാ​സം ഒ​മ്പ​തി​നാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണു ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്കും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​നും ശാ​രീ​രി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്ത​ത്. റ​മീ​സും കു​ടും​ബാം​ഗ​ങ്ങ​ളും മ​തം​മാ​റ്റ​ത്തി​നു പ്രേ​രി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ട്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​നു പു​റ​മെ യു​വാ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണു വി​ദ്യാ​ർ​ഥി​നി​യു​ടെ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്. വി​വാ​ഹം ചെ​യ്യ​ണ​മെ​ങ്കി​ൽ മ​തം മാ​റ​ണ​മെ​ന്നു റ​മീ​സും കു​ടും​ബ​വും നി​ർ​ബ​ന്ധി​ച്ചെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. സ​ഹി​കെ​ട്ടു മ​തം​മാ​റ്റ​ത്തി​നു സ​മ്മ​തി​ച്ച യു​വ​തി​യോ​ട് പി​ന്നെ​യും ക്രൂ​ര​ത തു​ട​ർ​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

ടി​ടി​സി വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: പ്ര​തി റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​ളി​വി​ൽ, പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി

കൊച്ചി: കോ​ത​മം​ഗ​ല​ത്തു ടി​ടി​സി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ആ​ലു​വ പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി. കേ​സി​ൽ പി​താ​വ് റ​ഹീം ര​ണ്ടാം പ്ര​തി​യും മാ​താ​വ് ശ​രീ​ഫ മൂ​ന്നാം പ്ര​തി​യു​മാ​ണ്.

അ​തേ​സ​മ​യം, ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്. റ​മീ​സ് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ വീ​ടു പൂ​ട്ടി ഒ​ളി​വി​ല്‍​പ്പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നാ​ണു പോ​ലീ​സ് നീ​ക്കം. ഇ​തി​നി​ടെ, ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

കേ​സി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് സ​ഹ​ദി​നേ​യും പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. യു​വ​തി​യെ റ​മീ​സ് മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടും സ​ഹ​ദ് ത​ട​ഞ്ഞി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സ​ഹ​ദി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ ചോ​ദ്യം ചെ​യ്യും.

റ​മീ​സി​ന്‍റെ​മേ​ൽ ചു​മ​ത്ത​പ്പെ​ട്ട കു​റ്റ​ങ്ങ​ള്‍​ക്ക് പോ​ലീ​സി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം എ​ന്ന​പേ​രി​ല്‍ കേ​സെ​ടു​ക്കാ​വു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ഒ​രാ​ളെ പ്ര​ണ​യി​ക്കു​ന്ന​തും മ​തം​മാ​റ്റി വി​വാ​ഹം ക​ഴി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​യി കാ​ണാ​നാ​കി​ല്ല.

എ​ന്നാ​ല്‍ മ​തം മാ​റ്റി​യ​ശേ​ഷം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നോ തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കോ മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ ആ​യി​രു​ന്നു റ​മീ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നു ക​ണ്ടെ​ത്തി​യാ​ലേ ലൗ ​ജി​ഹാ​ദ് എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.

അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഓ​രോ ഘ​ട്ട​ത്തി​ലും ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കോ​ത​മം​ഗ​ല​ത്തെ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: അ​ന്വേ​ണ​ത്തി​ന് പ​ത്തം​ഗ​സം​ഘം, റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഉ​ട​ൻ ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​ഐ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ​ത്തം​ഗ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ്. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ബി​നാ​നി​പു​രം, കു​ട്ട​മ്പു​ഴ എ​സ്എ​ച്ച്ഒ​മാ​രു​മു​ണ്ട്.

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത് മ​തം മാ​റ്റ​ത്തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ൺ​സു​ഹൃ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ൽ​പ​റ​മ്പി​ൽ റ​മീ​സി​ൽ നി​ന്നു​ണ്ടാ​യ ക​ടു​ത്ത അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം, ശാ​രീ​രി​ക പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് റ​മീ​സി​നെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റി​മാ​ൻ​ഡി​ലാ​യ റ​മീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ അ​ടു​ത്ത​ദി​വ​സം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

കേ​സി​ൽ റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും പ്ര​തി​ചേ​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഇ​രു​വ​രെ​യും ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും. ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

പെ​ൺ​കു​ട്ടി​യു​ടെ കൂ​ടു​ത​ൽ ബ​ന്ധു​ക്ക​ൾ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, റ​മീ​സി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത് ആ​ലോ​ച​ന​യി​ലി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കും. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടും.

പെ​ൺ​കു​ട്ടി​ക്ക് ആ​ൺ​സു​ഹൃ​ത്താ​യ റ​മീ​സി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റെ​ന്ന് കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ടി ഏ​റ്റ​താ​യും ചു​ണ്ടു​ക​ൾ​ക്ക് പ​രി​ക്കു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കും.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണു ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്കും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​നും ശാ​രീ​രി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്ത​ത്. റ​മീ​സും കു​ടും​ബാം​ഗ​ങ്ങ​ളും മ​തം​മാ​റ്റ​ത്തി​നു പ്രേ​രി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ട്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​നു പു​റ​മെ യു​വാ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണു വി​ദ്യാ​ർ​ഥി​നി​യു​ടെ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്. വി​വാ​ഹം ചെ​യ്യ​ണ​മെ​ങ്കി​ൽ മ​തം മാ​റ​ണ​മെ​ന്നു റ​മീ​സും കു​ടും​ബ​വും നി​ർ​ബ​ന്ധി​ച്ചെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. സ​ഹി​കെ​ട്ടു മ​തം​മാ​റ്റ​ത്തി​നു സ​മ്മ​തി​ച്ച യു​വ​തി​യോ​ട് പി​ന്നെ​യും ക്രൂ​ര​ത തു​ട​ർ​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

കോ​ത​മം​ഗ​ല​ത്തെ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്ന് ല​ഭി​ക്കും, റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും ചോ​ദ്യം​ചെ​യ്യും

കോ​ത​മം​ഗ​ലം: ടി​ടി​ഐ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കും. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടും.

പെ​ൺ​കു​ട്ടി​ക്ക് ആ​ൺ​സു​ഹൃ​ത്താ​യ റ​മീ​സി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റെ​ന്ന് കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ടി ഏ​റ്റ​താ​യും ചു​ണ്ടു​ക​ൾ​ക്ക് പ​രി​ക്കു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കും.

സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം, ശാ​രീ​രി​ക പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ൽ പ​റ​മ്പി​ൽ റ​മീ​സി​നെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റി​മാ​ൻ​ഡി​ലാ​യ റ​മീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ അ​ടു​ത്ത​ദി​വ​സം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

കൂ​ടാ​തെ, റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഇ​ന്ന് ചോ​ദ്യം​ചെ​യ്യും. ഇ​രു​വ​രെ​യും കേ​സി​ൽ പ്ര​തി​ക​ളാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യേ​ക്കും. പെ​ൺ​കു​ട്ടി​യു​ടെ കൂ​ടു​ത​ൽ ബ​ന്ധു​ക്ക​ൾ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, റ​മീ​സി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത് ആ​ലോ​ച​ന​യി​ലി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണു ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്കും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​നും ശാ​രീ​രി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്ത​ത്. റെ​മീ​സും കു​ടും​ബാം​ഗ​ങ്ങ​ളും മ​തം​മാ​റ്റ​ത്തി​നു പ്രേ​രി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ട്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​നു പു​റ​മെ യു​വാ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണു വി​ദ്യാ​ർ​ഥി​നി​യു​ടെ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്. വി​വാ​ഹം ചെ​യ്യ​ണ​മെ​ങ്കി​ൽ മ​തം മാ​റ​ണ​മെ​ന്നു റെ​മീ​സും കു​ടും​ബ​വും നി​ർ​ബ​ന്ധി​ച്ചെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. സ​ഹി​കെ​ട്ടു മ​തം​മാ​റ്റ​ത്തി​നു സ​മ്മ​തി​ച്ച യു​വ​തി​യോ​ട് പി​ന്നെ​യും ക്രൂ​ര​ത തു​ട​ർ​ന്നെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

കോ​ത​മം​ഗ​ല​ത്തെ ടി​ടി​സി വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; ആ​ൺ​സു​ഹൃ​ത്ത് റ​മീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്തെ ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി സോ​ന എ​ൽ​ദോ​സി​ന്‍റെ (23) ആ​ത്മ​ഹ​ത്യ​യി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് റ​മീ​സ് ക​സ്റ്റ​ഡി​യി​ല്‍. റ​മീ​സി​നെ കോ​ത​മം​ഗ​ലം പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം റ​മീ​സി​ന്‍റെ പീ​ഡ​ന​ങ്ങ​ളാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ‍​യാ​ളെ ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്ത​ത്. ഇ​യാ​ള്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​നു​മാ​ണ് റ​മീ​സി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സോ​ന​യെ മ​ർ​ദി​ച്ച​തി​ന് തെ​ളി​വാ​യി വാ​ട്സാ​പ് ചാ​റ്റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. താ​ൻ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് സോ​ന പ​റ​യു​മ്പോ​ൾ ചെ​യ്തോ​ളാ​നാ​യി​രു​ന്നു റ​മീ​സി​ന്‍റെ മ​റു​പ​ടി.

സോ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ റ​മീ​സി​നും കു​ടും​ബ​ത്തി​നു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. റ​മീ​സി​ന്‍റെ വീ​ട്ടു​കാ​രെ​യും പ്ര​തി ചേ​ർ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മൂ​വാ​റ്റു​പു​ഴ ഗ​വ. ടി​ടി​ഐ വി​ദ്യാ​ർ​ഥി​നി​യും കോ​ത​മം​ഗ​ലം ക​റു​ക​ടം ഞാ​ഞ്ഞൂ​ള്‍​മ​ല ന​ഗ​റി​ല്‍ ക​ടി​ഞ്ഞു​മ്മേ​ല്‍ പ​രേ​ത​നാ​യ എ​ല്‍​ദോ​സി​ന്‍റെ മ​ക​ളു​മാ​യ സോ​ന​യെ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സോ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ട്ടി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ആ​ണ്‍​സു​ഹൃ​ത്താ​യ റ​മീ​സും ഇ​യാ​ളു​ടെ കു​ടും​ബ​വും മ​തം​മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചും വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് ഉ​പ​ദ്ര​വി​ച്ചെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കു​റി​പ്പി​ലു​ള്ള​ത്.

Kerala

കോ​ത​മം​ഗ​ല​ത്തെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ആ​ണ്‍​സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന​മെ​ന്നു പ​രാ​തി; മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന് ആ​ത്മ​ഹ​ത്യാ​കു​റി​പ്പ്

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന​മെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. ആ​ണ്‍ സു​ഹൃ​ത്ത് റ​മീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍.

കോ​ത​മം​ഗ​ലം ക​റു​ക​ടം ഞാ​ഞ്ഞൂ​ള്‍​മ​ല ന​ഗ​റി​ല്‍ പ​രേ​ത​നാ​യ എ​ല്‍​ദോ​സി​ന്‍റെ മ​ക​ള്‍ സോ​ന എ​ല്‍​ദോ​സി​നെ(21)​നെ​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ത​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

റ​മീ​സി​ന്‍റെ പീ​ഡ​നം മൂ​ല​മാ​ണ് മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ കോ​ത​മം​ഗ​ലം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. റ​മീ​സും സോ​ന​യും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ള്ള​ത്.

റ​മീ​സി​നെ​തി​രേ ഉ​ട​ന്‍ കേ​സെ​ടു​ക്കു​മെ​ന്നു കോ​ത​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും ഉ​പ​ദ്ര​വി​ച്ച​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കും.

National

ചെ​ന്നൈയിൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

ചെ​ന്നൈ: കാ​ഞ്ചി​പു​ര​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. നി​ല​മ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്മി​ലി​നെ​യാ​ണ് (20) കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് പേ​ര​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്നു​ള​ള കു​ള​ത്തി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​തി​നി​ടെ അ​ഷ്‌​മി​ൽ കാ​ൽ​വ​ഴു​തി കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

രാ​ത്രി എ​ട്ട് വ​രെ തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​ള​ത്തി​ന് 300 അ​ടി താ​ഴ്ച​യു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ.

Latest News

Corehub Up