മൂലമറ്റം: ലഹരിമിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. മൂലമറ്റത്തെ സ്വകാര്യ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് രക്ഷിതാവ് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയത്.
കുടയത്തുര്‍ വയനക്കാവ് ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ രണ്ടു യുവാക്കള്‍ ബൈക്കില്‍ എത്തി കുട്ടിക്കു മിഠായി കൊടുത്തു. കുട്ടി വാങ്ങാതിരുന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി ഈ മിഠായി വേണ്ടെങ്കില്‍ വണ്ടിയില്‍ കയറിക്കോ വേറേ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞു. ഇതോടെ കുട്ടി ഇവരുടെ കൈ തട്ടിമാറ്റി മുമ്പോട്ടു നീങ്ങി.
ഇതോടെ യുവാക്കള്‍ ബൈക്കുമായി കുട്ടിയുടെ മുന്നിലെത്തി ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. ഫോട്ടോ എടുക്കേണ്ട എന്നു പറഞ്ഞ് കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. പേടിച്ചരണ്ടാണ് കുട്ടി വീട്ടില്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Nattuvishesham Local News Attempted kidnapping student