അമ്പലപ്പുഴ: മുത്തശന്റെ മരണാനന്തര കർമം കഴിഞ്ഞ് ബന്ധുക്കളായ മൂന്നുസുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായി നേവിയുടെ സ്കൂബാ സംഘത്തിന്റെ തെരച്ചിൽ അവസാനിപ്പിച്ചു.
ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡ്രോണ്‍ പരിശോധനയും കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ബോട്ടിലുള്ള പരിശോധനയും നടത്തി. എന്നാല്‍ കടലില്‍ കാണാതായ കുട്ടിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കാണാതായതുമുതല്‍ മത്സ്യത്തൊഴിലാളികളും വള്ളങ്ങളിലും മറ്റും തെരച്ചില്‍ നടത്തിവരുകയാണ്.
പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മoത്തിൽ രാജേഷ് - റാണി ദമ്പതികളുടെ മകൻ 16 വയസുകാരൻ സൂര്യനെയാണ് ശനിയാഴ്ച കടലിൽ കാണാതായത്. വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂരിലായിരുന്നു അപകടം.
Tags : Student investigation