Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tariffs

റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തില്ലെന്ന് അമേരിക്ക

ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുൻപ് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ഒപ്പുവച്ച ബിൽ പ്രകാരം കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും നടപ്പിലാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം.

ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഈ താത്കാലിക നിർത്തിവയ്ക്കൽ എന്ന് ട്രംപ് അറിയിച്ചു. അധികതീരുവ ഭാവിയിൽ എപ്പോൾ വേണമെങ്കിലും ചുമത്താൻ ട്രംപിനാകും. റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ്‌ നൂറുശതമാനം തീരുവ ചുമത്തിയിരുന്നത്.

അധികതീരുവ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്‍റിന് അധികാരം നല്‍കുന്ന ബിൽ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയുടെ ഊർജ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്.

Business

എ​​യ​​ർ​​ടെ​​ൽ നിരക്കു​​യ​​ർ​​ത്തി

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ടെ​​ലി​​കോം ഓ​​പ്പ​​റേ​​റ്റ​​റാ​​യ എ​​യ​​ർ​​ടെ​​ൽ ത​​ങ്ങ​​ളു​​ടെ 799 രൂ​​പ​​യു​​ടെ പ്ലാ​​ൻ നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യും, 859 രൂ​​പ​​യു​​ടെ പ്ലാ​​നി​​ന്‍റെ വി​​ല 899 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

നേ​​ര​​ത്തെ 799 രൂ​​പ​​യു​​ടെ പ്ലാ​​ൻ 77 ദി​​വ​​സ​​ത്തെ വാ​​ലി​​ഡി​​റ്റി​​യും 859 രൂ​​പ​​യു​​ടെ പ്ലാ​​ൻ 84 ദി​​വ​​സ​​ത്തെ വാ​​ലി​​ഡി​​റ്റി​​യു​​മാ​​ണ് ന​​ൽ​​കി​​യി​​രു​​ന്ന​​ത്; യ​​ഥാ​​ക്ര​​മം പ്ര​​തി​​ദി​​നം 1.5 ജി​​ബി, 2 ജി​​ബി ഡാ​​റ്റ​​യും ഇ​​വ​​യി​​ൽ ല​​ഭ്യ​​മാ​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഡാ​​റ്റ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഒ​​ന്നു​​കി​​ൽ 899 രൂ​​പ​​യു​​ടെ പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം, അ​​ല്ലെ​​ങ്കി​​ൽ 1029 രൂ​​പ​​യ്ക്ക് 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 2 ജി​​ബി ഡാ​​റ്റ ന​​ൽ​​കു​​ന്ന പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

പു​​തി​​യ 899 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഡാ​​റ്റ​​യും അ​​ണ്‍​ലി​​മി​​റ്റ​​ഡ് കോ​​ളു​​ക​​ളും ദി​​വ​​സം 100 എസ്എംഎസും ​​ല​​ഭി​​ക്കും. ഇ​​തി​​ൽ മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. എ​​ന്നാ​​ൽ മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന 859 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ ഇ​​തി​​നോ​​ടൊ​​പ്പം ’RewardsMini’ സ​​ബ്സ്ക്രി​​പ്ഷ​​നും (പ്ര​​തി​​മാ​​സം 80 രൂ​​പ ക്യാ​​ഷ്ബാ​​ക്ക്) സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ഇ​​പ്പോ​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ 799 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ 77 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഹൈ-​​സ്പീ​​ഡ് ഡാ​​റ്റ​​യാ​​ണ് ല​​ഭി​​ച്ചി​​രു​​ന്നത്. കൂ​​ടാ​​തെ ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം അ​​ണ്‍​ലി​​മി​​റ്റ​​ഡ് കോ​​ളിം​​ഗും ദി​​വ​​സം 100 സൗ​​ജ​​ന്യ എ​​സ്എം​​എ​​സും ഈ ​​പ്ലാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്നു.

Business

ഇ​​ന്ത്യ​​ൻ സോ​​ളാ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി ഏ​​ർ​​പ്പെ​​ടു​​ത്തി യു​​എ​​സ്

ന്യൂ​​യോ​​ർ​​ക്ക്: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള സോ​​ളാ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് 126 ശ​​ത​​മാ​​നം പ്രാ​​ഥ​​മി​​ക തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി യു​​എ​​സ്. ഇ​​ന്ത്യ സോ​​ളാ​​ർ മേ​​ഖ​​ല​​യ്ക്ക് അ​​ന്യാ​​യ​​മാ​​യ രീ​​തി​​യി​​ൽ സ​​ബ്സി​​ഡി​​ക​​ൾ ന​​ല്കു​​ന്നു​​ണ്ടെ​​ന്നും ഇ​​ത് യു​​എ​​സി​​ലെ നി​​ർ​​മാ​​താ​​ക്ക​​ളേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു​​വെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് യു​​എ​​സ് വാ​​ണി​​ജ്യ​​വ​​കു​​പ്പി​​ന്‍റെ ഈ ​​ന​​ട​​പ​​ടി.

ഇ​​ന്തോ​​നേ​​ഷ്യ, ലാ​​വോ​​സ് രാ​​ജ്യ​​ങ്ങ​​ൾ​​ക്കും സ​​മാ​​ന​​മാ​​യ തീ​​രു​​വ ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്തോ​​നേ​​ഷ്യ​​ക്ക് 86 മു​​ത​​ൽ 143 ശ​​ത​​മാ​​നം വ​​രെ​​യും ലാ​​വോ​​സി​​ന് 81 ശ​​ത​​മാ​​ന​​വു​​മാ​​ണ് പ്രാ​​ഥ​​മി​​ക തീ​​രു​​വ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ യു​​എ​​സി​​ലെ ആ​​ഭ്യ​​ന്ത​​ര സോ​​ളാ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​ച്ച് വി​​പ​​ണി പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് ത​​ട​​യു​​ക എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന ല​​ക്ഷ്യം.

യു​​എ​​സി​​ലെ വാ​​ണി​​ജ്യവ​​കു​​പ്പ് ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​കാന്വേ​​ഷ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ സോ​​ളാ​​ർ നി​​ർ​​മാ​​ണ​​ത്തി​​ന് വ​​ൻ​​തോ​​തി​​ൽ ആ​​നു​​കൂ​​ല്യം ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി. ഈ ​​ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ വ​​ഴി ഇ​​ന്ത്യ, ഇ​​ന്തോ​​നേ​​ഷ്യ, ലാ​​വോ​​സ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ സോ​​ളാ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് അ​​വ​​രു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി മൂ​​ല്യ​​ത്തേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല നി​​ശ്ച​​യി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു. ഇ​​ത് യു​​എ​​സി​​ലെ ആ​​ഭ്യ​​ന്ത​​ര സോ​​ളാ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് ദോ​​ഷം ചെ​​യ്യു​​ന്നു​​വെ​​ന്നും യു​​എ​​സ് അ​​ധി​​കൃ​​ത​​ർ ക​​ണ്ടെ​​ത്തി.

അ​​മേ​​രി​​ക്ക​​ൻ സോ​​ളാ​​ർ ഉ​​ത്പാ​​ദ​​നമേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് കൃ​​ത്യ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ല​​യ​​ൻ​​സ് ഫോ​​ർ അ​​മേ​​രി​​ക്ക​​ൻ സോ​​ളാ​​ർ മാ​​നു​​ഫാ​​ക്ച​​റിം​​ഗ് ആ​​ൻ​​ഡ് ട്രേ​​ഡ് എ​​ന്നു യു​​എ​​സ് സോ​​ളാ​​ർ കൂ​​ട്ടാ​​യ്മ വാ​​ണി​​ജ്യ​​വ​​കു​​പ്പി​​നു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. വി​​ദേ​​ശരാ​​ജ്യ​​ങ്ങ​​ൾ സോ​​ളാ​​ർ മേ​​ഖ​​ല​​യി​​ൽ ന​​ല്കു​​ന്ന സ​​ബ്സി​​ഡി ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ആ​​വ​​ശ്യം.

യു​​എ​​സ് സോ​​ളാ​​ർ വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ൾ​​ക്കും വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ണ്ട്. 2025-ന്‍റെ ആ​​ദ്യപ​​കു​​തി​​യി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് യു​​എ​​സി​​ലേ​​ക്കു​​ള്ള സോ​​ളാ​​ർ മോ​​ഡ്യൂ​​ൾ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 57 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ, ഇ​​ന്തോ​​നേ​​ഷ്യ, ലാ​​വോ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽനി​​ന്നാ​​യി​​രു​​ന്നു. നേ​​ര​​ത്തെ അ​​മേ​​രി​​ക്ക​​ൻ വി​​പ​​ണി​​യി​​ൽ ഭൂ​​രി​​ഭാ​​ഗം വി​​ഹി​​ത​​മു​​ണ്ടാ​​യി​​രു​​ന്ന നാ​​ല് തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് (കം​​ബോ​​ഡി​​യ, മ​​ലേ​​ഷ്യ, താ​​യ്‌ലൻ​​ഡ്, വി​​യ​​റ്റ്നാം) മേ​​ൽ യു​​എ​​സ് ക​​ടു​​ത്ത നി​​കു​​തി ചു​​മ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ല നി​​ർ​​മാ​​താ​​ക്ക​​ളും പാ​​ന​​ൽ വാ​​ങ്ങു​​ന്ന​​ത് ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.

2022-നെ ​​അ​​പേ​​ക്ഷി​​ച്ച് 2024-ൽ ​​ഇ​​ന്ത്യ​​യി​​ൽനി​​ന്നു​​ള്ള സോ​​ളാ​​ർ ഇ​​റ​​ക്കു​​മ​​തി ഒ​​ന്പ​​ത് മ​​ട​​ങ്ങ് വ​​ർ​​ധി​​ച്ച് 792.6 മില്യൺ ഡോ​​ള​​റി​​ലെ​​ത്തി.

ഇ​​ന്ത്യ​​ക്കുമേ​​ലു​​ള്ള ആ​​ഘാ​​തം

നി​​ല​​വി​​ൽ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന ഉ​​യ​​ർ​​ന്ന തീ​​രു​​വനി​​ര​​ക്കു​​ക​​ൾ ഇ​​ന്ത്യ​​ൻ സോ​​ളാ​​ർ പാ​​ന​​ൽ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് യു​​എ​​സ് വി​​പ​​ണി അ​​പ്രാ​​പ്യ​​മാ​​ക്കു​​മെ​​ന്ന് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു. ഈ ​​കൗ​​ണ്ട​​ർ​​വെ​​യ്‌ലിം​​ഗ് നി​​കു​​തി ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ച്ച സോ​​ളാ​​ർ സെ​​ല്ലു​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​ണ് ബാ​​ധ​​കം. ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത സെ​​ല്ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് അ​​സം​​ബി​​ൾ ചെ​​യ്യു​​ന്ന പാ​​ന​​ലു​​ക​​ൾ​​ക്ക് ഇ​​ത് ബാ​​ധ​​ക​​മ​​ല്ല.

അ​​മേ​​രി​​ക്ക നി​​കു​​തി ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് സോ​​ളാ​​ർ സെ​​ല്ലു​​ക​​ൾ നി​​ർ​​മി​​ച്ച രാ​​ജ്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണെ​​ന്നും പാ​​ന​​ലു​​ക​​ൾ അ​​സം​​ബി​​ൾ ചെ​​യ്ത രാ​​ജ്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല​​ല്ലെ​​ന്നും വാ​​രി എ​​ന​​ർ​​ജീ​​സ് സി​​എം​​ഡി ഹി​​തേ​​ഷ് ദോ​​ഷി പ​​റ​​ഞ്ഞു. ഭൂ​​രി​​ഭാ​​ഗം ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ളും കു​​റ​​ഞ്ഞ നി​​കു​​തി​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് സെ​​ല്ലു​​ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് ഇ​​ന്ത്യ​​യി​​ൽ പാ​​ന​​ലു​​ക​​ൾ നി​​ർ​​മി​​ച്ച് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​തി​​നാ​​ൽ, യു​​എ​​സ് തീ​​രു​​മാ​​ന​​ത്തി​​ന്‍റെ ആ​​ഘാ​​തം പ​​രി​​മി​​ത​​മാ​​യി​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

യു​​എ​​സ് സോ​​ളാ​​ർ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ നാ​​ലു ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത സെ​​ല്ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പാ​​ന​​ലു​​ക​​ൾ. 600-1000 മെ​​ഗാ​​വാ​​ട്ട് ക​​യ​​റ്റു​​മ​​തി​​യെ മാ​​ത്ര​​മേ ഈ ​​നി​​കു​​തി ബാ​​ധി​​ക്കൂ.

International

ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

International

ട്രംപിന് കനത്ത തിരിച്ചടി; താരിഫ് ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാ​ഗമായി ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി.

വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്‍റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി.

ഒൻപത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ താത്പര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഉയർന്ന താരിഫ് ചുമത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. അതേസമയം ഇങ്ങനെ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനിർമാണത്തിലൂടെ യുഎസ് കോണ്‍ഗ്രസിനു മാത്രമാണ് ഈ അധികാരം ഭരണഘടന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.

ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.

International

ഇറാനെതിരേ ഉപരോധം, തീരുവ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ആ​​​ണ​​​വ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കി​​​ടെ ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​വ​​​യും ഉ​​​പ​​​രോ​​​ധ​​​വും വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക. ഇ​​​റാ​​​നു​​​മാ​​​യി വ്യാ​​​പാ​​​ര​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വ് പ്ര​​​സി​​​ഡ​​​ന്‍റ ്ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും നേ​​​രി​​​ട്ടോ പ​​​രോ​​​ക്ഷ​​​മാ​​​യോ വാ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ക. തീ​​​രു​​​വ എ​​​ത്ര ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. 25 ശ​​​ത​​​മാ​​​നം ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്പ് സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന് ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നു പു​​​റ​​​മേ ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​വ്യ​​​വ​​​സാ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന 15 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, 14 ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ.

National

തീരുവ കുറച്ച് യുഎസ്; ട്രംപിന് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.

എന്‍റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്‍റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.

നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

International

ഗ്രീൻലാൻഡ് മോഹത്തെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ തീരുവ; ട്രംപിന്‍റെ അടുത്ത ഭീഷണി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ മോ​​​ഹ​​​ത്തി​​​ന് എ​​​തി​​​രു നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ചു​​​മ​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വേ​​​ണ​​​മെ​​​ന്ന് ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഏ​​​തൊ​​​ക്കെ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ക​​​യെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​പ്ര​​​തി​​​നി​​​ക​​​ൾ​​​ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 11 അം​​​ഗ കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നു​​​ള്ള പി​​​ന്തു​​​ണ​​​യും സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളും സ​​​മ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യെ​​​ൻ​​​സ് ഫ്രെ​​​ഡ​​​റി​​​ക് നീ​​​ൽ​​​സ​​​ൺ, ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​മി​​​തി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

International

ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ: വി​ധി പ​റ​യു​ന്ന​ത് വീ​ണ്ടും മാ​റ്റി യു​എ​സ് സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​മേ​ൽ ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​ത്തീ​രു​വ ചു​മ​ത്തി​യ​തി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​തെ യു​എ​സ് സു​പ്രീം കോ​ട​തി.

കേ​സി​ൽ മൂ​ന്ന് വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി അ​ന്തി​മ വി​ധി പ​റ​ഞ്ഞി​ല്ല. വി​ധി പ​റ​യു​ന്ന പു​തി​യ തീ​യ​തി​യും കോ​ട​തി അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രീം കോ​ട​തി ഈ ​കേ​സി​ൽ വി​ധി പ​റ​യാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് വി​ധി​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ത്ത​ര​ത്തി​ൽ തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നു നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നു കാ​ട്ടി വി​വി​ധ ക​മ്പ​നി​ക​ളും 12 സം​സ്ഥാ​ന​ങ്ങ​ളു​മാ​ണു സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. തീ​രു​വ ഉ​യ​ർ​ത്ത​ൽ യു​എ​സി​നു സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ ക​രു​ത്തേ​കി​യെ​ന്ന വാ​ദ​മാ​ണു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​ത്.

Business

ചൈനാ സ്റ്റീലിനെ പിടിച്ചുകെട്ടാൻ മൂന്നു വർഷത്തേക്ക് തീരുവ ഏർപ്പെടുത്തി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നാ​യി സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ സ​ർ​ക്കാ​ർ. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ തീ​രു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലെ​വി ആ​ദ്യ വ​ർ​ഷം 12 ശ​ത​മാ​നം, ര​ണ്ടാം വ​ർ​ഷം 11.5, മൂ​ന്നാം വ​ർ​ഷം 11 എ​ന്നീ നി​ര​ക്കി​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ചൈ​ന​യി​ൽ ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന​ത്. ചൈ​ന, നേ​പ്പാ​ൾ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു ലെ​വി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ, സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​തീ​രു​വ ബാ​ധ​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ല​വാ​ര​മി​ല്ലാ​ത്ത​തും കു​റ​ഞ്ഞ വി​ല​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ആ​ഭ്യ​ന്ത​ര ഉ​രു​ക്കു വ്യ​വ​സാ​യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. 200 ദി​വ​സ​ത്തേ​ക്ക് 12 ശ​ത​മാ​നം താ​ത്കാ​ലി​ക തീ​രു​വ ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​റ​ക്കു​മ​തി അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​തോ​ടെ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് റെ​മ​ഡീ​സ് തീ​രു​വ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ക്കു​നി​ർ​മാ​താ​ക്ക​ളാ​ണ് ചൈ​ന. 2024-ൽ ​ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​രു​ക്കു​ക​യ​റ്റു​മ​തി​യാ​ണ് ചൈ​ന ന​ട​ത്തി​യ​ത്. 100 മി​ല്യ​ൺ ട​ൺ സ്റ്റീ​ൽ ക​യ​റ്റു​മ​തി​യാ​ണ് 2024-ൽ ​ചൈ​ന ന​ട​ത്തി​യ​ത്.

International

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് യു​എ​സ് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം വ​രെ നി​കു​തി ചു​മ​ത്താ​ൻ മെ​ക്സി​ക്കോ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. മെ​ക്സി​ക്കോ​യു​ടെ താ​രി​ഫു​ക​ൾ 2026 ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

മെ​ക്സി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ എ​ൽ യൂ​ണി​വേ​ഴ്സ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, ചെ​റി​യ കാ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ, തു​ക​ൽ വ​സ്തു​ക്ക​ൾ, പേ​പ്പ​ർ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, അ​ലു​മി​നി​യം, ട്രെ​യി​ല​റു​ക​ൾ, ഗ്ലാ​സ്, സോ​പ്പു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മെ​ക്സി​ക്കോ തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ മെ​ക്സി​ക്കോ​യു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ ​നീ​ക്കം തി​രി​ച്ച​ടി​യാ​കും.

International

ട്രംപിന് വീണ്ടുവിചാരം; തീരുവയിൽനിന്ന് 200 ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വ്യാ​​​പാ​​​രന​​​യ​​​ങ്ങ​​​ൾ തി​​​രി​​​ഞ്ഞു​​​കൊ​​​ത്തി​​​യ​​​പ്പോ​​​ൾ വീ​​​ണ്ടു​​​വി​​​ചാ​​​ര​​​മു​​​ണ്ടാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​രു​​​നൂറോ​​​ളം ഭ​​​ക്ഷ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്ക​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. മാ​​​ട്ടി​​​റ​​​ച്ചി, കാ​​​പ്പി, പ​​​ഴ​​​ങ്ങ​​​ൾ, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​നങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യവ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ ​​​ന​​​ട​​​പ​​​ടി​​​ക്ക് ട്രം​​​പ് നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

വാ​​​ണി​​​ജ്യ​​​പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് ചു​​​മ​​​ത്തു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്ക​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത​​​യെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന ട്രം​​​പി​​​ന്‍റെ വാ​​​ദം തെ​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ​​​ല വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വി​​​ല കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​ത്. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 2.7 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണ് സെ​​​പ്റ്റം​​​ബ​​​റി​​​ലെ ക​​​ണ​​​ക്ക്. പ്ര​​​ധാ​​​ന ഭ​​​ക്ഷ്യ​​​വ​​​സ്തു​​​വാ​​​യ മാ​​​ട്ടി​​​റ​​​ച്ചി​​​യു​​​ടെ വി​​​ല മാ​​​ത്രം 13 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു; വാ​​​ഴ​​​പ്പ​​​ഴ​​​ത്തി​​​ന്‍റെ വി​​​ല ഏ​​​ഴു ശ​​​ത​​​മാ​​​ന​​​വും.

ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​മി​​​ല്ലാ​​​ത്ത ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളെ​​​യാ​​​ണ് ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്ക​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് അ​​​റി​​​യി​​​ച്ചു. ഈ ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക വൈ​​​റ്റ്ഹൗ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

വി​​​വി​​​ധ​​​ ത​​​രം മാ​​​ട്ടി​​​റ​​​ച്ചി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, കോ​​​ഫി, ക​​​ട്ട​​​ൻ​​​ചാ​​​യ, ബ്ലാ​​​ക് റ്റീ, ​​​ഗ്രീ​​​ൻ ടീ, ​​​വാ​​​ഴ​​​പ്പ​​​ഴം, തേ​​​ങ്ങ, ഓ​​​റ​​​ഞ്ച്, മാ​​​ങ്ങ, പൈ​​​നാ​​​പ്പി​​​ൾ മു​​​ത​​​ലാ​​​യവ; ഏ​​​ല​​​ക്കാ, ഗ്രാന്പൂ, ക​​​റു​​​വാ​​​പ്പ​​​ട്ട, ജാ​​​തി​​​ക്ക, ഇ​​​ഞ്ചി, മ​​​ഞ്ഞ​​​ൾ തുടങ്ങിയ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ, വ​​​ളം മു​​​ത​​​ലാ​​​യ​​​വ​​​യ്ക്കും ഇ​​​ള​​​വു​​​ണ്ട്.

വി​​​ല​​​ക്ക​​​യ​​​റ്റം വ്യാ​​​പാ​​​ര​​​ന​​​യ​​​ത്തി​​​ൽ പു​​​ന​​​രാ​​​ലോ​​​ച​​​ന​​​യ്ക്ക് ട്രം​​​പി​​​നെ പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ചു​​​ങ്കം ചു​​​മ​​​ത്തു​​​ന്ന​​​തു മൂ​​​ല​​​മു​​​ള്ള വി​​​ലവ​​​ർ​​​ധ​​​ന വ്യാ​​​പാ​​​രി​​​ക​​​ൾ വ​​​ഹി​​​ക്കാ​​​തെ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കൈ​​​മാ​​​റു​​​മെ​​​ന്ന് സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ർ നേ​​​ര​​​ത്തേത​​​ന്നെ ട്രം​​​പി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ഭ​​​ക്ഷ്യേ​​​ത​​​ര വ​​​സ്തു​​​ക്ക​​​ളെ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ൽ ചു​​​ങ്ക​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

International

ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യക്കുമേലുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്/​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ‘നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഒ​​​​രു വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ’ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​മേ​​​​ൽ ചു​​​​മ​​​​ത്തി​​​​യ താ​​​​രി​​​​ഫ് കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ട്രം​​​​പി​​​​ന്‍റെ പ​​​​തി​​​​വു​​​​രീ​​​​തി​​​​യി​​​​ൽ അ​​​​തി​​​​ശ​​​​യോ​​​​ക്തി ക​​​​ല​​​​ർ​​​​ത്തി​​​​യു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നോ ഇ​​​​തെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. “മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ചൊ​​​​രു ക​​​​രാ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്.

എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഗു​​​​ണ​​​​മു​​​​ള്ള ഡീ​​​​ൽ ആ​​​​യി​​​​രി​​​​ക്കും അ​​​​ത്. ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ എ​​​​ന്നെ സ്നേ​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും ഭാ​​​​വി​​​​യി​​​​ൽ വീ​​​​ണ്ടും സ്നേ​​​​ഹി​​​​ക്കും’’, ഓ​​​​വ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള യു​​​​എ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി സെ​​​​ർ​​​​ജി​​​​യോ ഗോ​​​​ർ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ക​​​​ടു​​​​ത്ത തീ​​​രു​​​വ ചു​​​​മ​​​​ത്തി​​​​യ​​​​ത്.ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ ​അ​​​​തു കു​​​​റ​​​​യ്ക്കു​​​​ക​​​ത​​​​ന്നെ ചെ​​​​യ്യും. തീ​​​രു​​​വ​​​​ക​​​​ളി​​​​ല്ലെ​​​​ങ്കി​​​​ൽ യു​​​​എ​​​​സി​​​​ന്‍റെ അ​​​​വ​​​​സ്ഥ മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​തു പോ​​​​ലെ കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

NRI

ട്രം​പി​ന് തി​രി​ച്ച​ടി; പ​ക​രം തീ​രു​വ ചു​മ​ത്തി​യ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി യു​എ​സ് സു​പ്രീം​കോ​ട​തി. വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് കാ​ര​ണ​മാ​യി യു​എ​സ് ഭ​ര​ണ​കൂ​ടം ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​വു​ന്ന​താ​ണോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

രാ​ജ്യ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നും അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​നു​മാ​ണ് പ​ക​രം തീ​രു​വ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് അ​ഡ്മി​സ്ട്രേ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ യു​എ​സ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ജോ​ൺ സൗ​വ​റി​ന്‍റെ വാ​ദം. കേ​സി​ൽ ഇ​പ്പോ​ഴും കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ക​യാ​ണ്.

നേ​ര​ത്തേ കേ​സ് വാ​ദം കേ​ൾ​ക്കാ​ൻ താ​ൻ നേ​രി​ട്ടെ​ത്തും എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ഈ ​പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു. ട്രം​പി​ന്‍റെ തീ​രു​വ​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തേ യു​എ​സ് കോ​ർ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് വി​ധി​ച്ചി​രു​ന്നു.

സു​പ്രീം​കോ​ട​തി വി​ധി ഇ​ന്ത്യ ഉ​ൾ​പ്പ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. തീ​രു​വ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് യു​എ​സ് സു​പ്രീം​കോ​ട​തി വി​ധി​ച്ചാ​ൽ വാ​ങ്ങി​യ പ​ക​രം തീ​രു​വ മു​ഴു​വ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം തി​രി​ച്ച് കൊ​ടു​ക്ക​ണ്ടി വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

International

കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി യു​എ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ ചു​മ​ത്തി​യ തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​തെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ളെ ഗു​രു​ത​ര തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ൽ കാ​ന​ഡ​ക്കു​മേ​ൽ 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തു​ക​യാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​ന​ഡ ടി​വി പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

1987ലെ ​പ്ര​സം​ഗ​ത്തി​ൽ, തീ​രു​വ​ക​ൾ ഓ​രോ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​യെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ടു​ത്ത വ്യാ​പാ​ര യു​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​സം​ഗ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്‍റാ​റി​യോ സ​ർ​ക്കാ​ർ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡ് റീ​ഗ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​പ​ര​സ്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന​ഡ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ട്രം​പ് ശ​ക്ത​മാ​ക്കി​യ​ത്.

International

റ​ഷ്യ​യി​ല്‍​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ തീ​രു​വ തു​ട​രും: ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള ഉ​യ​ർ​ന്ന തീ​രു​വ തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നോ​ടു പ​റ​ഞ്ഞ​താ​യി ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

എ​ന്നാ​ൽ ട്രം​പും മോ​ദി​യും ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ അ​വ​ർ അ​ങ്ങ​നെ​യാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ൽ അ​വ​ർ വ​ൻ​തോ​തി​ലു​ള്ള തീ​രു​വ​ക​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50% തീ​രു​വ ചു​മ​ത്തി​യ​തി​ന്‍റെ പ​ശ്ച‌ാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് ട്രം​പി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​സ്താ​വ​ന.

റ​ഷ്യ​യു​മാ​യി എ​ണ്ണ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ​യ്ക്ക് അ​ധി​ക പി​ഴ​യാ​യി 25% തീ​രു​വ കൂ​ടി ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത് ഓ​ഗ​സ്‌​റ്റി​ൽ നി​ല​വി​ൽ വ​രി​ക​യും ചെ​യ്തു.

National

യു​എ​സ് തീ​രു​വ: പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി

 

 

ന്യൂ​ഡ​ല്‍​ഹി: യു​എ​സ് ചു​മ​ത്തി​യ ഉ​യ​ര്‍​ന്ന തീ​രു​വ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ശ്വാ​സ പാ​ക്കേ​ജ് ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.

സാ​ഹ​ച​ര്യം ഉ​ട​ന്‍ മാ​റു​മെ​ന്നു പ​റ​ഞ്ഞ് ക​യ​റ്റു​മ​തി​ക്കാ​രെ ഉ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ യു​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം താ​രി​ഫു​ക​ള്‍ ബാ​ധി​ച്ച വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് പാ​ക്കേ​ജ് എ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ പ​ല ഘ​ട​ക​ങ്ങ​ള​ട​ങ്ങി​യ പാ​ക്കേ​ജാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി​ക്കാ​രെ സം​ബ​ന്ധി​ച്ച് പു​തി​യ വി​പ​ണി​ക​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. റ​ഷ്യ​യി​ല്‍​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​മെ​ന്നും സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഗ​സ്റ്റ് 27 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഈ ​അ​ധി​ക തീ​രു​വ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​വി​ധ സെ​ക്ട​റു​ക​ളി​ലെ ക​യ​റ്റു​മ​തി​ക്കാ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്.

International

ട്രം​പ് ഭ​ര​ണ​കൂ​ടം ചു​മ​ത്തി​യ താ​രി​ഫു​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് യു​എ​സ് അ​പ്പീ​ല്‍ കോ​ട​തി

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: താ​രി​ഫ് വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തി​രി​ച്ച​ടി. ട്രം​പ് ഭ​ര​ണ​കൂ​ടം ചു​മ​ത്തി​യ താ​രി​ഫു​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് യു​എ​സ് അ​പ്പീ​ല്‍ കോ​ട​തി വി​ല​യി​രു​ത്തി.

താ​രി​ഫ് ചു​മ​ത്താ​ന്‍ പ്ര​സി​ഡ​ന്‍റി​നു നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ട്രം​പി​ന്‍റെ ന​ട​പ​ടി യു​എ​സ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര കോ​ട​തി നേ​ര​ത്തേ വി​ധി​ച്ചി​രു​ന്ന​ത്. ട്രം​പ് അ​ധി​കാ​രം മ​റി​ക​ട​ന്നെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി​രു​ന്നു. ഇ​തി​നെ​തി​രെ ഭ​ര​ണ​കൂ​ടം അ​പ്പീ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര കോ​ട​തി​യു​ടെ വി​ധി അ​പ്പീ​ല്‍ കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​ന് ഭ​ര​ണ​കൂ​ട​ത്തി​ന് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ പ​തി​നാ​ല് വ​രെ വി​ധി പ്രാ​ബ​ല്യ​ത്തി​ലാ​കി​ല്ല.

Latest News

Corehub Up