Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Conference

Kasaragod

ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം

ഏ​റ്റു​പാ​റ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) പൈ​സ​ക്ക​രി മേ​ഖ​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ഏ​റ്റു​പാ​റ അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​സി​സി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം മ​ട​ത്തി​മ്യാ​ലി​ൽ "ടി​എ​സ്എ​സ്എ​സ് അ​രി​കെ' പാ​ലി​യേ​റ്റീ​വ് എ​ക്യു​പ്‌​മെ​ന്‍റ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​എ​സ്എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ മി​ക​ച്ച യൂ​ണി​റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പൈ​സ​ക്ക​രി, ച​ന്ദ​ന​ക്കാം​പാ​റ, ചു​ണ്ട​പ്പ​റ​മ്പ് യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മാ​നു​വ​ൽ കോ​യി​ക്ക​ൽ, വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ മി​ക​ച്ച ടി​എ​സ്എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​രോ യൂ​ണി​റ്റു​ക​ളി​ലെ​യും മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. സം​ഘ​നി​ധി നി​ക്ഷേ​പം, വാ​യ്പ, എ​ന്നി​വ​യ്ക്ക് പൈ​സ​ക്ക​രി, ഏ​റ്റു​പാ​റ യൂ​ണി​റ്റു​ക​ളും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത​തി​നും പ​ര​സ്പ​ര സ​ഹാ​യ​നി​ധി​ക്കും ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റും സ​മ്മാ​നാ​ർ​ഹ​രാ​യി.

ആ​ർ​സി​സി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സേ​വ്യ​ർ, പ്രോ​ഗ്രാം മാ​നേ​ജ​ർ ലി​സി ജി​ജി, ആ​ർ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ണി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​സി​സി സെ​ക്ര​ട്ട​റി മാ​നു​വ​ൽ കോ​യി​ക്ക​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് സം​ഘ​നി​ധി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
കാ​ർ​ത്തി​ക​പു​രം: ടി​എ​സ്എ​സ്എ​സ് ആ​ല​ക്കോ​ട് മേ​ഖ​ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. കാ​ർ​ത്തി​ക​പു​രം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ ആ​ന​ചാ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കാ​ർ​ത്തി​ക​പു​രം യൂ​ണി​റ്റ് ഡ​യ​ റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൊ​ള​ത്ത​റ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഷാ​ജി കു​ന്നും​പു​റം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും പു​ഷ്പ ആ​ന്‍റോ ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്‌​വി​ൻ ചെ​രി​യ​ൻ​കു​ന്നേ​ൽ മേ​ഖ​ലാ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. ദേ​വ​സ്യ, ആ​ന്‍റ​ണി നി​ര​പ്പേ​ൽ, കെ.​എം. ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.

Kerala

ഐ​എ​ച്ച്കെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ

ചാ​​​ല​​​ക്കു​​​ടി: ദി ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് ഹോ​​​മി​​​യോ​​​പ്പ​​​ത്‌​​​സ് കേ​​​ര​​​ള (ഐ​​​എ​​​ച്ച്കെ) 39-ാമ​​​ത് വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​ന​​​വും 108-ാമ​​​ത് സം​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​റും സെ​​​സ്റ്റ് 2026എ​​​ന്ന പേ​​​രി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ഡോ. ​​​ധ​​​ന​​​പാ​​​ൽ ന​​​ഗ​​​റി​​​ൽ (രാ​​​ജീ​​​വ്ഗാ​​​ന്ധി ടൗ​​​ൺ ഹാ​​​ൾ) ന​​​ട​​​ക്കും.

ഇ​​​ന്നു രാ​​​വി​​​ലെ 10 നു ​​​ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​നം മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ ആ​​​ലീ​​​സ് ഷി​​​ബു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന​​​ഗ​​​ര​​​സ​​​ഭാം​​​ഗം വി.​​​ജെ. ജോ​​​ജി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

10നു ​​​ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഐ​​​എ​​​ച്ച്കെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി വ​​​ർ​​​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ​​​നീ​​​ഷ് കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

NRI

ഐ​ന​ന്‍റിന്‍റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം ഡാ​ള​സി​ൽ ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ മൂന്ന് വ​രെ ഫോ​ർ പോ​യി​ന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, ഡിഎഫ്ഡബ്ല്യു എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെ​ക്സ​സി​ൽ ന​ട​ക്കും.

"ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക' എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​റാ​ക്‌ടീവ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഈ ​ദേ​ശീ​യ പ​രി​പാ​ടി 200 ല​ധി​കം ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ നേ​താ​ക്ക​ളെ​യും ഒ​രു​മി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലി​നീ​ഷ്യ​ൻ​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, നൂ​ത​നാ​ശ​യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്രമുഖർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് നൈ​നയുടെയും ​ഐ​ന​ന്‍റിന്‍റെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രജി​സ്ട്രേ​ഷ​ൻ ആരംഭിച്ചിട്ടുണ്ട്.

District News

വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന്

​കരി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ എ​ജ​ൻ​സി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, മോ​ൺ. ഏ​ബ്രഹാം പു​റ​യാ​റ്റ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളു​ക​ൾ, മി​ക​ച്ച പി​ടി​എക​ൾ​ക്കു​​ള്ള അ​വാ​ർ​ഡു​ക​ൾ, രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ സു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത് ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക-അ​ന​ധ്യാ​പ​ക​ർ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കും.

അ​ക്കാ​ദ​മി​ക് സ്കോ​ള​ർ​ഷി​പ്പ്, സ​ന്മാ​ർ​ഗ, വേ​ദ​പാ​ഠ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വി​ത​ര​ണം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റവ.​ഡോ. ജോ​ർ​ജ് ത​ക​ടി​യേ​ൽ. ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ൽ, ജോ​യി കെ. ​ജോ​സ്, എം.​വി. ജോ​ർ​ജ്കു​ട്ടി, ബി​നോ​യി ചെ​മ്മ​ര​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

District News

വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: റി​ട്ട​യേ​ർ​ഡ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ദി​ച്ച പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു. അ​ഴി​മ​തി​യും ധൂ​ർ​ത്തും ന​ട​ത്തി ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ടോ​മി ക​ല്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബൂ ഉ​ബൈ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ, കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​ഐ. അ​ബ്ദു​ൾ ക​രീം, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​എ. ജോ​ൺ, പി.​പി. സ​ഫ​റു​ള്ള ഖാ​ൻ, കെ.​എ​സ്. അ​ഹ​മ്മ​ദ് ക​ബീ​ർ, മോ​ഹ​ൻ​ദാ​സ് പ​ഴു​മ​ല, അ​മീ​ർ ഹം​സ, എ​സ്.​ഇ. മു​ഹ​മ്മ​ദ്‌ കാ​സിം, കെ.​എം. സു​രേ​ന്ദ്ര​ൻ, ടി.​എ. അ​ബ്ദു​ൾ നാ​സ​ർ, കെ.​എ​സ്. രാ​ജ​ൻ​പി​ള്ള, ഒ.​എ. റ​ഷീ​ദ്, സി.​സി. ജ​യിം​സ്, എ.​വി. ജോ​സ​ഫ് കു​ഞ്ഞ്, പി.​കെ. കു​മാ​ര​ൻ, ബെ​ന്നി തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ടി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ടോ​മി ക​ല്ലാ​നി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രിച്ചു.

NRI

ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി

ദ്വാ​ര​ക: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് ഡൈ​നീ​ഷ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫേ​ല്ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി.

ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ധ്യാ​ന​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. കെ.​സി. ജോ​ർ​ജ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എ.​ജെ. ഫി​ലി​പ്പ് ക്ലാ​സു​ക​ൾ​ക്കും ധ്യാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

റ​വ.​ഫാ. യാ​ക്കോ​ബ് ബേ​ബി, റ​വ.​ഫാ. സ​ജു തോ​മ​സ്, ജോ​ജോ തോ​മ​സ്, സ​ന്തോ​ഷ് ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

Kerala

അ​ക്കാ​ദ​മി ഓ​ഫ് ന്യൂ​റോ സ​യ​ൻ​സ​സി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കോ​വ​ള​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സി​​​ന്‍റെ (ഐ​​​എ​​​എ​​​ൻ) 43-ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം നാ​​​ളെ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ കോ​​​വ​​​ള​​​ത്ത് ന​​​ട​​​ക്കും.

രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (ബ്രി​​​ക്ആ​​​ർ​​​ജി​​​സി​​​ബി) യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കോ​​​വ​​​ളം ഉ​​​ദ​​​യ സ​​​മു​​​ദ്ര ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും പ്ര​​​മു​​​ഖ ശാ​​​സ്ത്ര​​​ജ്ഞ​​​രും ഗ​​​വേ​​​ഷ​​​ക​​​രും മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും അ​​​ണി​​​നി​​​ര​​​ക്കും.

നാ​​​ഡീ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ, മ​​​സ്തി​​​ഷ്ക വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​ക​​​ളും അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ക്കും.

Latest News

Corehub Up