Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint Alleging

Kozhikode

വ​യോ​ധി​ക​ന്‍റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നേ​രി​ട്ട് അ​ന്വേ​ഷി​ക്കും

കോ​ഴി​ക്കോ​ട്: ആ​ദ്യ ഭാ​ര്യ മ​രി​ക്കു​ക​യും ര​ണ്ടാം ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ സ​ഹോ​ദ​രി പു​ത്ര​നും സ​ഹോ​ദ​രി​മാ​രും ചേ​ർ​ന്ന് ക​ബ​ളി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നേ​രി​ട്ട് അ​ന്വേ​ഷി​ക്കും.

ജൂ​ലൈ 23 ന് ​കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​യ ബ​ന്ധു​ക്ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി.

പ​രാ​തി​ക്കാ​ര​നാ​യ ക​ട​ലു​ണ്ടി സ്വ​ദേ​ശി പി. ​വി​ജ​യ​ൻ രോ​ഗാ​തു​ര​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ചി​കി​ത്സാ ചെ​ല​വി​ന്‍റെ പേ​രു​പ​റ​ഞ്ഞ് എ​തി​ർ​ക​ക്ഷി​ക​ൾ 60 സെ​ന്‍റ് സ്ഥ​ലം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്വ​ത്തു​ക്ക​ൾ വി​റ്റ​തോ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​കാ​തെ താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.

 

District News

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 2.22 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

വൈ​പ്പി​ൻ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 2,22,000 രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. ഞാ​റ​ക്ക​ൽ കോ​ല​ഞ്ചേ​രി ഫൈ​നാ​ൻ​സി​ൽ നി​ന്നും ഈ ​മാ​സം പ​തി​നൊ​ന്നി​നും, 14 നും ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ണ്ട​ങ്ങ​ൾ പ​ണ​യം വ​ച്ച​ത്. 916 എ​ന്ന് വ്യാ​ജ മു​ദ്ര പ​തി​ച്ച പ​ണ്ട​ങ്ങ​ൾ പ​രി​ച​യ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ​യാ​ണ് പ​ണ​യം വ​ച്ച​തെ​ങ്കി​ലും ഇ​തി​ന് പി​ന്നി​ൽ മ​റ്റൊ​രാ​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ ഞാ​റ​ക്ക​ൽ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പ​ണ​യം വ​ച്ച സ്ത്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ യ​ഥാ​ർ​ഥ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.

District News

ന​ഗ​ര​സ​ഭ​യു​ടെ പു​റ​മ്പോ​ക്ക് കൈ​യേ​റി ബ​ങ്ക​ര്‍ നി​ര്‍​മി​ച്ച​താ​യി പ​രാ​തി

പാ​ലാ : വ​ലി​യ പാ​ല​ത്തി​ന് താ​ഴെ ന​ഗ​ര​സ​ഭ​യു​ടെ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി ബ​ങ്ക​ര്‍ നി​ര്‍​മി​ച്ച​താ​യി പ​രാ​തി.

റി​വ​ര്‍​വ്യൂ റോ​ഡി​നെ​യും ആ​ശു​പ​ത്രി ജം​ഗ്ഷ​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പു​ക​ളി​ലേ​ക്കു​ള്ള ന​ട​പ്പ് വ​ഴി കൈ​യേ​റി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും ന​ഗ​ര​സ​ഭ​യു​ടെ​യോ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ കൈ​യേ​റ്റ​ത്തി​ലൂ​ടെ​യാ​ണ് കെ​ട്ടി​ടം പ​ണി​തു​യ​ര്‍​ത്തി​യ​തെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ജി മാ​ര്‍​ക്കോ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ആ​രോ​പി​ച്ചു.

അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ പ​ടി​ക്ക​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്ന് ധ​ര്‍​ണ ന​ട​ത്തി.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും സ്‌​കൂ​ള്‍ കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ടി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് അ​ജി മാ​ര്‍​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ട്ടീസ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് ത​വ​ണ നോ​ട്ടീസ് കൊ​ടു​ത്ത​തി​ന് ശേ​ഷം മാ​ത്ര​മേ പൊ​ളി​ച്ചു നീ​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു പ​റ​ഞ്ഞു

District News

റോ​ഡ് പ​ണി ന​ട​ത്താ​തെ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് പ​രാ​തി

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ റോ​ഡ് പ​ണി ന​ട​ത്താ​തെ ത​ന്നെ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യ​താ​യി വ്യാ​പ​ക പ​രാ​തി. പ​ത്താം വാ​ർ​ഡി​ലെ കൈ​ത​ളം-​പു​ല്ലം​വ​നം റോ​ഡ് ആ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​താ​യി വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ക​രാ​റു​കാ​ര​ൻ ല​ക്ഷ​ണ​ങ്ങ​ൾ ത​ര​പ്പെ​ടു​ത്തി​യ​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​രാ​തി ക​ഴ​മ്പു​ള്ള​താ​ണെ​ന്നും ഇ​തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യ​തും തെ​ളി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വി​ജി​ല​ൻ​സി​ന് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ല്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ലെ 2025-26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​താ​യി രേ​ഖ​യു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 10.21 ല​ക്ഷം രൂ​പ ക​രാ​ർ​കാ​ര​ന് അ​നു​വ​ദി​ച്ച​താ​യി രേ​ഖ​ക​ൾ ഉ​ള്ള​ത്.

District News

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടെന്ന് പ​രാ​തി

അ​മ്പ​ല​പ്പു​ഴ: വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പു​റ​ക്കാ​ട് പു​ന്ന​മൂ​ട്ടി​ൽ സം​നാ​ദി​ന്‍റെ മാ​താ​വ് ശാ​ന്തി​യും ഭാ​ര്യ അ​ശ്വി​നി​യും  ചേ​ര്‍​ന്നാ​ണ്  ഇ​തു​സം​ബ​ന്ധി​ച്ച് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. യാ​ത്ര​പോ​കാ​നാ​യി ഒ​രു​ങ്ങി ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യി അ​ല​മാ​ര​തു​റ​ന്ന​പ്പോ​ളാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​തൃമാ​താ​വാ​യ ശാ​ന്തി​യോ​ടൊ​പ്പം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​നാ​ദ് വി​ദേ​ശ​ത്താ​ണ്. പോ​ലീ​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up