x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യെ​യും കയേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യിപ​രാ​തി


Published: May 31, 2026 01:39 AM IST | Updated: May 31, 2026 01:39 AM IST

അ​മ്പ​ല​പ്പു​ഴ: സ്വ​കാ​ര്യ​വ്യ​ക്തി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തു​മൂ​ലം പ്ര​ദേ​ശ​വും വീ​ടു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​കാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യെ​യും അ​സ​ഭ്യം പ​റ​യു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യ്ത​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പ​ഴ​നി​ലം ഭാ​ഗ​ത്തെ നാ​ൽ​പ്പ​തോ​ളം വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്.

സ്വ​കാ​ര്യ​വ്യ​ക്തി തോ​ട് നി​ക​ത്തി പ​ക​രം പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം മൂ​ലം പൈ​പ്പു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പു​ന്ന​പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യേ​യും അ​സ​ഭ്യം പ​റ​യു​കു​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും കാ​ട്ടി സ്വ​കാ​ര്യ​വ്യ​ക്തി​ക്കെ​തി​രെ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ഹ​രി​ദാ​സും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. തോ​ബി​യാ​സും പ​റ​ഞ്ഞു.

Tags : nattu vishesham Complaint alleging attempts

Recent News

Corehub Up