അടൂര്‍: ഏഴംകുളത്ത ്ഒന്നരവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു. ശരീരമാസകലം കടിയേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടൂര്‍ തേപ്പുപാറ കൊച്ചുറോഡ് കിഴക്കേതില്‍ ഷിഹാദിന്റെയും ഷാഹിനയുടെയും മകന് മുഹമ്മദ് റംസാനാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടി സമീപത്തെ ഓടയിലേക്ക് വീഴുകയും ചെയ്തു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ മാതാവും സമീപവാസികളും ചേര്‍ന്നാണ് നായ്ക്കളെ ഓടിച്ചുവിട്ടത്. കുട്ടിയുടെ തലയിലും കവിളിലും പുറത്തും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി കടിയേറ്റിരുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : Nattuvishesham District News