ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ അടുപ്പില്‍ അഗ്നി പകര്ന്നതിനേത്തുടര്ന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ക
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം കുറിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ 56 ദിവസം നീണ്ടുനില്‍ക്കുന്ന വഴിപാട് വള്ളസദ്യകളാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്നത്. 500 ല്‍പരം വള്ളസദ്യകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. 20 സദ്യാലയങ്ങളിലായി 16 കരാറുകാര്‍ക്കാണ് സദ്യയുടെ നടത്തിപ്പ്.
ഇന്നലെ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് പകര്‍ന്ന ദീപം ക്ഷേത്രം മേല്‍ശാന്തി പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ. വി. സാബദേവന്‍ കൊടിമരച്ചുവട്ടില്‍ കൈമാറി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കില്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന് ദീപം പകര്‍ന്നു, തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് ഗോപാലകൃഷ്ണന് നായര്‍ അടുപ്പില്‍ അഗ്നി തെളിച്ചു. തുടര്‍ന്ന് പാല്‍പ്പായസം ഒരുക്കി പാര്‍ഥസാരഥിക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ ദേവസ്വം ഉദ്യോഗസ്ഥരും കരനാഥന്മാരും സദ്യ കോണ്ട്രാക്ടര്മാരും പങ്കെടുത്തു. മന്ത്രി കെ. മുരളീധരന് സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.
എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്യദിനം 10 പള്ളിയോടങ്ങള്‍ സദ്യയില്‍ പങ്കെടുക്കും.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പഞ്ചപാണ്ഡവ ക്ഷേത്ര യാത്രാസംഘം രാവിലെ 11 ഓടെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ എത്തും. പള്ളിയോടം ഭാരവാഹികള്‍ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിക്കും. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇവര്‍ക്കായി ആറന്മുള സദ്യ ഒരുക്കും.
ഇന്ന് ഒമ്പത് ബസുകള്‍ എത്തുന്നമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.. വികാസ് ഭവൻ, ചേര്‍ത്തല, വൈക്കം കൊട്ടാരക്കര തൊടുപുഴ, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, പാലക്കാട്, കണ്ണൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ബസുകള്‍ എത്തുന്നത്. പുന്നം തോട്ടംക്ഷേത്ര കോമ്പൗണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്പെഷല്‍ പാസ് (ആറന്മുള സദ്യ) നാളെ മുതല്‍ ആരംഭിക്കുന്നു. തെക്കേടത്ത് ഇല്ലം സദ്യാലയം ഇതിനായി ഒരുക്കിയിട്ടുണ്ട്.
Tags : Nattuvishesham District News