x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് പ​ണി ന​ട​ത്താ​തെ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് പ​രാ​തി


Published: February 19, 2026 01:44 AM IST | Updated: February 19, 2026 01:44 AM IST

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ളം-​പു​ല്ലം​വ​നം റോ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു.

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ റോ​ഡ് പ​ണി ന​ട​ത്താ​തെ ത​ന്നെ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യ​താ​യി വ്യാ​പ​ക പ​രാ​തി. പ​ത്താം വാ​ർ​ഡി​ലെ കൈ​ത​ളം-​പു​ല്ലം​വ​നം റോ​ഡ് ആ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​താ​യി വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ക​രാ​റു​കാ​ര​ൻ ല​ക്ഷ​ണ​ങ്ങ​ൾ ത​ര​പ്പെ​ടു​ത്തി​യ​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​രാ​തി ക​ഴ​മ്പു​ള്ള​താ​ണെ​ന്നും ഇ​തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യ​തും തെ​ളി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വി​ജി​ല​ൻ​സി​ന് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ല്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ലെ 2025-26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​താ​യി രേ​ഖ​യു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 10.21 ല​ക്ഷം രൂ​പ ക​രാ​ർ​കാ​ര​ന് അ​നു​വ​ദി​ച്ച​താ​യി രേ​ഖ​ക​ൾ ഉ​ള്ള​ത്.

Tags : Complaint alleging nattuvishesham local news

Recent News

Corehub Up