x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടിൽ സൂക്ഷിച്ച പത്തു പവൻ സ്വർണാഭരണം മോഷണം പോയെന്ന് പരാതി


Published: May 28, 2026 06:00 AM IST | Updated: May 28, 2026 06:00 AM IST

അ​മ്പ​ല​പ്പു​ഴ: വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്തു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ​ണം പോ​യി. തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദേ​ശ്വ​രം പ​രി​പ്പു​കാ​ര​ൻ പു​ര​യി​ട​ത്തി​ൽ ശ​ശി​ധ​ര​ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​ത്. ശ​ശി​ധ​ര​​ന്‍റെ ഭാ​ര്യ സ​ന്ധ്യ, മ​ക​ൾ അ​യ​ന എ​ന്നി​വ​രു​ടെ ര​ണ്ടു താ​ലി​മാ​ല​ക​ൾ, മോ​തി​രം, വ​ള, ഒ​രു ജോ​ഡി പാ​ദ​സ​രം, ഏ​ല​സ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അ​ല​മാ​ര​യി​ൽ ടി​ന്നി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു മോ​തി​ര​മെ​ടു​ത്ത് സ​മീ​പ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വച്ചി​രു​ന്നു. ഈ ​സ​മ​യം മ​റ്റൊ​രു ടി​ന്നി​ൽ മ​റ്റ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു സ​ന്ധ്യ പ​റ​ഞ്ഞു. രോ​ഗി​യാ​യ സ​ന്ധ്യ കി​ട​ക്കു​ന്ന മു​റി​യി​ലെ അ​ല​മാ​ര​യി​ലാ​ണ് ഈ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച മ​ക​ൾ അ​യ​ന സ​ന്ധ്യ​യെ കു​ളി​പ്പി​ക്കാ​നാ​യി ബാ​ത്ത്റൂ​മി​ലേ​ക്ക് കൊ​ണ്ടു പോ​യി​രു​ന്നു. ഈ ​സ​മ​യം മു​ൻ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ത​ങ്ങ​ളു​ടെ ഒ​രു ബ​ന്ധു എ​ത്തി​യി​രു​ന്നു. കു​ളി ക​ഴി​ഞ്ഞെ​ത്തി​യ താ​ൻ ബ​ന്ധു​വു​മാ​യി സം​സാ​രി​ച്ചു. ‌

അ​ൽ​പ്പം ക​ഴി​ഞ്ഞ് ഈ ​ബ​ന്ധു തി​രി​കെ​പ്പോ​കു​ക​യും ചെ​യ്തു. രോ​ഗി​യാ​യ ത​ന്നെ കാ​ണാ​ൻ പ​ല​രും വ​രാ​റു​ണ്ടെ​ങ്കി​ലും അ​വ​രാ​രും താ​ൻ കി​ട​ക്കു​ന്ന മു​റി​യി​ലേ​ക്ക് ക​ട​ക്കാ​റി​ല്ലെ​ന്നു സ​ന്ധ്യ പ​റ​ഞ്ഞു.

ഇ​തി​നുശേ​ഷം താ​ലി​യെ​ടു​ക്കാ​നാ​യി അ​യ​ന അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്. പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​ ഇ​തുസം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : nattu vishesham Complaint alleging

Recent News

Corehub Up