Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint Filed

Ernakulam

പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി

ഫോ​ര്‍​ട്ടു​കൊ​ച്ചി: ചു​ള്ളി​ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ര​ണ്ടം​ഗ സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പെ​ട്രോ​ള്‍ അ​ടി​ച്ച​തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘ​മാ​ണ് പ​മ്പി​ലെ മാ​നേ​ജ​രാ​യ മ​ട്ടാ​ഞ്ചേ​രി തു​ണ്ടി​പ​റ​മ്പി​ല്‍ വി​ഷ്ണു വി​നോ​ദ്(26)​ന് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പേ​ര്‍​ക്കെ​തി​രെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ക്കി​ല്‍ പ​മ്പി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ പെ​ട്രോ​ള്‍ അ​ടി​ച്ച​ ശേ​ഷം പ​ണം ന​ല്‍​കി​യി​ല്ല. മാ​നേ​ജ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും​പ​ണം വാ​ങ്ങു​ക​യും ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘം വി​ഷ്ണു​വി​നെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. പ​മ്പ് ഉ​ട​മ സ്ഥലത്തെത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

District News

പ്ര​തി​യു​ടെ വി​ജ​യ​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

ക​ണ്ണൂ​ര്‍: കോ​ട​തി ത​ട​വി​ന് ശി​ക്ഷി​ച്ച​യാ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം റ​ദ്ദാ​ക്കാ​ത്ത വ​ര​ണാ​ധി​കാ​രി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46ാം വാ​ര്‍​ഡ് ഡി​വി​ഷ​നി​ലെ വി.​കെ. നി​ഷാ​ദി​ന്‍റെ വി​ജ​യം അ​സാ​ധു​വാ​ക്ക ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗ് ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യ​ത്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ളി​പ്പ​റ​മ്പ് സെ​ഷ​ന്‍​സ് കോ​ട​തി 20 വ​ര്‍​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച നി​ഷാ​ദി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി കാ​രി അം​ഗീ​ക​രി​ച്ച​തെ​ന്നാ​ണ് അ​ഡ്വ. ജ​യ്‌​സിം​ഗ് ചോ​ദി​ക്കു​ന്ന​ത്.പി​താ​വി​ന്‍റെ കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യാ​ണ് നി​ഷാ​ദി​ന് ആ​ദ്യം പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ല്‍ നി​ന്നു പു​റ​ത്തു​വ​ന്ന പ്ര​തി ശി​ക്ഷ​യു​ടെ കാ​ര്യം മ​റ​ച്ചു​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നോ​മി​നേ​ഷ​ന്‍ ന​ല്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​യാ​വു​ന്ന വ​ര​ണാ​ധി​കാ​രി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ളി​യി​ല്ല.

ശി​ക്ഷാ​വി​ധി മേ​ല്‍​ക്കോ​ട​തി ഇ​തു​വ​രെ റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന നി​യ​മ​ത്തെ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും പോ​ലീ​സും അ​ട്ടി​മ​റി​ച്ചെ​ന്നും അ​ഡ്വ. ജ​യ്‌​സിം​ഗ് ആ​രോ​പി​ച്ചു.

District News

വ​നി​താ സ്ഥാ​നാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ൽ നെ​ടു​ങ്ങോം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി​യെ ബൂ​ത്തി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷീ​ജാ ജ​ഗനാ​ഥ​നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മി​നി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സ് മ​ർ​ദി​ച്ച​ത്. ബൂ​ത്തി​ലെ​ത്തി​യ യു​വ​വോ​ട്ട​ർ സ്ലിപ്പ് കാ​ണി​ച്ച് സം​ശ​യം ചോ​ദി​ക്കു​ന്ന​തി​നി​ടെ ഷീ​ജ​യു​ടെ ചു​മ​ലി​ൽ ത​ട്ടി മ​ർ​ദി​ക്കു​ക​യും കൈ ​പി​ടി​ച്ച് വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൂ​ട്ടു​മു​ഖം ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

വീ​ണ്ടും ബൂ​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കൂ​ടാ​തെ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത വോ​ട്ട​റു​ടെ പ്ര​ശ്നം വ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​വ് ച​ന്ദ്ര​നും മ​ക​ൻ അ​മ​ൽ​രാ​ജും കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​യും മു​ഴ​ക്കി​യ​താ​യി ഷീ​ജ ആ​രോ​പി​ച്ചു. ഷീ​ജ ശ്രീ​ക​ണ്ഠ​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും രാ​ത്രി​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഷീ​ജ ജ​ഗ​നാ​ഥ​ൻ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

Latest News

Corehub Up