x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് കോ​ട​തി​യി​ൽ പ​രാ​തി


Published: January 13, 2026 01:38 AM IST | Updated: January 13, 2026 01:38 AM IST

പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് വെ​ള്ളോ​റ 10ാം വാ​ർ​ഡി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് പ​രാ​തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മേ​രി വ​ർ​ഗീ​സ് ഐ​ക്ക​ര​പ​റ​ന്പി​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​ർ മു​നി​സി​ഫ് കോ​ട​തി​ൽ ഇ​ല​ക്ഷ​ൻ പെ​റ്റീ​ഷ​ന് ഫ​യ​ൽ ചെ​യ്തു. ഡി​സം​ബ​ർ 11 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ശോ​ഭ​ന ര​വീ​ന്ദ്ര​ൻ നാ​ലു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു.

ശോ​ഭ​ന ര​വീ​ന്ദ്ര​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പെ​റ്റീ​ഷ​നി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​തി​ർ ‌സ്ഥാ​നാ​ർ​ഥി​ക​ളാ​യ ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി​ന്ദു, വ​ര​ണാ​ധി​കാ​രി പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക്കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​ര​ക്ട​ർ, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക​ക്ട​ർ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്

പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടു ന​മ്പ​റി​ൽ ത​ന്നെ ബ​ന്ധു​ക്ക​ളാ​യ മ​റ്റി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ ഇ​വി​ടെ​യും വോ​ട്ട​ർ​മാ​രാ​ക്കി ചേ​ർ​ത്തെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വോ​ട്ട​ർ​മാ​രാ​യ പി.​പി.​ഗോ​വി​ന്ദ​ൻ ,പ​ങ്ക​ജാ​ക്ഷി എ​ന്നി​വ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡാ​യ ക​രി​പ്പാ​ലി​ലും വോ​ട്ട​ർ​മാ​രാ​ണ്. ഇ​വ​ർ അ​വി​ടെ​യും വോ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. മ​റ്റൊ​രു ബ​ന്ധു​വാ​യ സി.​സി ര​ജി​ത 10ാം വാ​ർ​ഡി​ലെ 792 ന​മ്പ​ർ വോ​ട്ട​റാ​യി​രി​ക്കെ വാ​ർ​ഡ് ന​മ്പ​ർ 12 ൽ 242 ​ന​മ്പ​ർ വോ​ട്ട​ർ ആ​ണെ​ന്നും ര​ണ്ടു വാ​ർ​ഡി​ലും വോ​ട്ട് ചെ​യ്ത​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ൽ ഡി ​എ​ഫി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ 10ാം വാ​ർ​ഡ് വോ​ട്ട​ർ​മാ​രാ​യി ചേ​ർ​ത്ത ശ​ശി കെ ​ആ​ർ, മ​ക​ൾ ബി​ന്ദു കെ ​എ​സ് എ​ന്നി​വ​ർ മൂ​ന്നാം വാ​ർ​ഡ്പാ​ണ​പ്പു​ഴ വാ​ർ​ഡി​ലും വോ​ട്ട​ർ​മാ​രാ​ണെ​ന്നും വെ​ള്ളോ​റ വാ​ർ​ഡി​ലെ 386ാം ന​മ്പ​ർ വോ​ട്ട​ർ ആ​യ ഷീ​ന സി. ​ഏ​ഴാം വാ​ർ​ഡാ​യ കാ​യ​പ്പൊ​യി​ൽ 143-ാം ന​മ്പ​ർ വോ​ട്ട​ർ ആ​ണെ​ന്നും ര​ണ്ടു വാ​ർ​ഡി​ലും വീ​ട്ടു​പേ​രി​ലും മ​റ്റു ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ വ​രു​ത്തി വോ​ട്ടു​ക​ൾ ചേ​ർ​ക്കു​ക​യും ര​ണ്ടു വാ​ർ​ഡു​ക​ളി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കോ​ട​തി ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

Tags : Complaint filed nattuvishesham local news

Recent News

Corehub Up