x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി


Published: July 20, 2026 03:44 AM IST | Updated: July 20, 2026 03:44 AM IST

ഫോ​ര്‍​ട്ടു​കൊ​ച്ചി: ചു​ള്ളി​ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ര​ണ്ടം​ഗ സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പെ​ട്രോ​ള്‍ അ​ടി​ച്ച​തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘ​മാ​ണ് പ​മ്പി​ലെ മാ​നേ​ജ​രാ​യ മ​ട്ടാ​ഞ്ചേ​രി തു​ണ്ടി​പ​റ​മ്പി​ല്‍ വി​ഷ്ണു വി​നോ​ദ്(26)​ന് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പേ​ര്‍​ക്കെ​തി​രെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ക്കി​ല്‍ പ​മ്പി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ പെ​ട്രോ​ള്‍ അ​ടി​ച്ച​ ശേ​ഷം പ​ണം ന​ല്‍​കി​യി​ല്ല. മാ​നേ​ജ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും​പ​ണം വാ​ങ്ങു​ക​യും ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘം വി​ഷ്ണു​വി​നെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. പ​മ്പ് ഉ​ട​മ സ്ഥലത്തെത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

Tags : Complaint filed alleging that a two-member

Recent News

Corehub Up