x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സ്ഥാ​നാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി


Published: December 12, 2025 01:16 AM IST | Updated: December 12, 2025 01:16 AM IST

ശ്രീ​ക​ണ്ഠ​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷീ​ജാ ജ​ഗ​ന്നാ​ഥ​നെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ൽ നെ​ടു​ങ്ങോം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി​യെ ബൂ​ത്തി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷീ​ജാ ജ​ഗനാ​ഥ​നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മി​നി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സ് മ​ർ​ദി​ച്ച​ത്. ബൂ​ത്തി​ലെ​ത്തി​യ യു​വ​വോ​ട്ട​ർ സ്ലിപ്പ് കാ​ണി​ച്ച് സം​ശ​യം ചോ​ദി​ക്കു​ന്ന​തി​നി​ടെ ഷീ​ജ​യു​ടെ ചു​മ​ലി​ൽ ത​ട്ടി മ​ർ​ദി​ക്കു​ക​യും കൈ ​പി​ടി​ച്ച് വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൂ​ട്ടു​മു​ഖം ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

വീ​ണ്ടും ബൂ​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കൂ​ടാ​തെ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത വോ​ട്ട​റു​ടെ പ്ര​ശ്നം വ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​വ് ച​ന്ദ്ര​നും മ​ക​ൻ അ​മ​ൽ​രാ​ജും കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​യും മു​ഴ​ക്കി​യ​താ​യി ഷീ​ജ ആ​രോ​പി​ച്ചു. ഷീ​ജ ശ്രീ​ക​ണ്ഠ​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും രാ​ത്രി​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഷീ​ജ ജ​ഗ​നാ​ഥ​ൻ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

Tags : Complaint filed nattuvisesham local news

Recent News

Corehub Up