x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത​യോ​ര​ത്ത് നി​ന്ന മ​രം അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ചു: പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ പ​രാ​തി നൽകി

വെബ് ഡെസ്ക്
Published: September 5, 2026 11:02 PM IST | Updated: September 5, 2026 11:02 PM IST

മരം മുറിച്ചു മാറ്റിയ നിലയിൽ.

അ​ഞ്ച​ല്‍ : പൊ​തു​മ​രാ​മ​ത്ത് ഭൂ​മി​യി​ല്‍ നി​ന്ന മ​രം അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു നീ​ക്കി​യ​താ യി പ​രാ​തി. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി വാ​ര്‍​ഡ് അം​ഗം ജോ​ജു വി​ത്സ​നെ​തി​രെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഏ​രൂ​ര്‍ പൊ​ലിസി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഒ​രാ​ഴ്ച മു​മ്പാ​ണ് മ​ണ​ലി വാ​ര്‍​ഡി​ലെ എ​ര്‍​ണൂ​ക​രി​ക്കം ജം​ഗ്ഷ​നി​ല്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​മ​ര​ങ്ങ​ള്‍ വാ​ര്‍​ഡ് അം​ഗം ജോ​ജു വി​ത്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​റി​ച്ചു നീ​ക്കി​യ​ത്. പാ​ത​യോ​ര​ത്ത് നി​ന്ന മ​ര​ങ്ങ​ള്‍ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ചു ക​ട​ത്തി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പൊലിസി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​താ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​തു​മു​ന്ന​ണി രം​ഗ​ത്തി​റ​ങ്ങി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ചേ​ര്‍​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​ഐ, സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഇ​ട​തു​മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ മു​റി​ച്ചു​ക​ട​ത്തി​യ മ​ര​ക​ഷ്ണ​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ​വ​ര്‍ ത​ന്നെ തി​രി​കെ കൊ​ണ്ടു​വ​ന്നി​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പാ​ത​യോ​ര​ത്ത് അ​പ​ക​ട​ാവ​സ്ഥ​യി​ല്‍ നി​ന്നി​രു​ന്ന മ​ര​ങ്ങ​ളാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു മു​റി​ച്ചു നീ​ക്കി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ട​തു​മു​ന്ന​ണി ഇ​ക്കാ​ര്യം രാ​ഷ്്‌ട്രീയ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത് അ​നാ​വ​ശ്യ വി​വാ​ദം സൃ​ഷ്‌ടി​ക്കു​ക​യാ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള യു​വ​ജ​ന സം​ഘ​ട​ന​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

 

Tags : Complaint filed NattuVishasham DistrictNews

Recent News

Corehub Up