Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dollar

ട്രംപിന്‍റെ മുഖചിത്രം രേഖപ്പെടുത്തിയ ഡോളർ നാണയം പുറത്തിറക്കി

 


വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് ട്രംപിൻെ മുഖചിത്രത്തോടു കൂടിയ ഡോണളർ നാണയം യുഎസ് മിന്‍റ് (കമ്മട്ടം) പുറത്തിറക്കി. ജീവിച്ചിരിക്കുന്ന യുഎസ് പ്രസിഡന്‍റിന്‍റെ ചിത്രം നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു നൂറ്റാണ്ടിനിടെ ആദ്യമാണെന്നു പറയുന്നു.

ഒരു ഡോളറാണ് നാണയത്തിന്‍റെ മൂല്യം. വിനിമയത്തിനായി ഇവ ഉപയോഗിക്കാമെന്നാണ് അറിയിപ്പ്.

ബുധനാഴ്ചയാണ് പുറത്തിറക്കിയത്. 25 എണ്ണത്തിന്‍റെ പാക്കറ്റ് 61 ഡോളർ കൊടുത്തു വാങ്ങാം. നൂറെണ്ണത്തിന്‍റെ പാക്കറ്റിന് 154.5 ഡോളറാണ് വില. പുറത്തിറക്കിയ ഉടൻ വിറ്റു തീർന്നുവെന്നാണ് അറിയിപ്പ്. ഇനി പുതിയവ അടിച്ചിറക്കണം.

ട്രംപിന്‍റെ പ്രതിച്ഛായ അടിച്ചേൽപ്പിക്കാനുള്ള പുതിയ നീക്കത്തിൽ വിമർശനം ശക്തമാണ്. അമേരിക്കൻ നിയമ പ്രകാരം ജീവിച്ചിരിക്കുന്ന പ്രസിഡന്‍റിന്‍റെ ചിത്രം നാണയത്തിലോ കറൻസി നോട്ടിലോ ഉൾപ്പെടുത്താൻ പാടില്ല.

എന്നാൽ പ്രത്യേക സാഹചര്യത്തിൽ നാണയം ഇറക്കാൻ ട്രഷറി സെക്രട്ടറിക്ക് അനുമതി നല്കുന്ന നിയമം ട്രംപിന്‍റെ ഒന്നാം ഭരണകാലത്തു പാസാക്കിയിരുന്നു. ഇതു പ്രകാരം അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്‍റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് ട്രംപിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കുകയായിരുന്നു.

നാണയത്തിന് സ്വർണനിറമാണെങ്കിലും ഇതിൽ സ്വർണത്തിന്‍റെ അംശമില്ല. 88.5 ശതമാനം ചെന്പാണ്. സിങ്ക്, മാംഗനീസ്, നിക്കൽ തുടങ്ങിയ ലോഹങ്ങളും ഉൾപ്പെടുന്നു.

“സ്വതന്ത്ര്യം” എന്ന വാക്കും “ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന ദേശീയ മുദ്രാവാക്യവും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തിന്‍റെ 150-ാം വാർഷികം ആഘോഷിച്ച 1926ൽ അന്നത്തെ പ്രസിഡന്‍റ് കാൽവിൻ കൂളിഡ്ജിന്‍റെ ചിത്രം രേഖപ്പെടുത്തിയ അര ഡോളർ കറൻസി നോട്ട് പുറത്തിറക്കിയിരുന്നു.

NRI

ല​ഗേ​ജ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ്

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളി​ലെ ചെ​ക്ക്-​ഇ​ൻ ല​ഗേ​ജ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു.

ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം യു​എ​സ്, മെ​ക്സി​ക്കോ, കാ​ന​ഡ, ലാ​റ്റി​ൻ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ചെ​ല​വേ​റും.

പു​തി​യ നി​ര​ക്കു​ക​ൾ

യാ​ത്ര​യ്ക്ക് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ണ​മ​ട​ച്ചാ​ൽ: ആ​ദ്യ​ത്തെ ബാ​ഗ് - 50 ഡോ​ള​ർ (ഏ​ക​ദേ​ശം 4,150 രൂ​പ) - 10 ഡോ​ള​ർ വ​ർ​ധ​ന​വ്.

ര​ണ്ടാ​മ​ത്തെ ബാ​ഗ്: 60 ഡോ​ള​ർ (ഏ​ക​ദേ​ശം 5,000 രൂ​പ) - 10 ഡോ​ള​ർ വ​ർ​ധ​ന​വ്. മൂ​ന്നാ​മ​ത്തെ ബാ​ഗ്: 200 ഡോ​ള​ർ (ഏ​ക​ദേ​ശം 16,600 രൂ​പ) - 50 ഡോ​ള​ർ വ​ർ​ധ​ന​വ്.

യാ​ത്ര​യ്ക്ക് മു​ൻ​പേ ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​യ്ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ ര​ണ്ട് ബാ​ഗു​ക​ൾ​ക്ക് അ​ഞ്ച് ഡോ​ള​ർ ഇ​ള​വ് ല​ഭി​ക്കും (45, 55 ഡോ​ള​ർ എ​ന്നി​ങ്ങ​നെ).

മി​ലി​ട്ട​റി അം​ഗ​ങ്ങ​ൾ, പ്രീ​മി​യം കാ​ബി​ൻ യാ​ത്ര​ക്കാ​ർ, നി​ശ്ചി​ത ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ട​മ​ക​ൾ എ​ന്നി​വ​ർ​ക്ക് ല​ഗേ​ജ് സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വും സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​യു​മാ​ണ് നി​ര​ക്ക് കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ജെ​റ്റ് ബ്ലൂ ​ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ളും അ​ടു​ത്തി​ടെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

NRI

യു​എ​സ് ക​റ​ന്‍​സി​ക​ളി​ല്‍ ഇ​നി ട്രം​പി​ന്‍റെ ഒ​പ്പ്, ച​രി​ത്ര​ത്തി​ലാ​ദ്യം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​പ്പ് ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ (ഡോ​ള​ർ) പ​തി​പ്പി​ക്കാ​ൻ ട്ര​ഷ​റി വ​കു​പ്പ് തീ​രു​മാ​നി​ച്ചു. അ​മേ​രി​ക്ക​യു​ടെ 250-ാം വാ​ർ​ഷി​ക​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഒ​പ്പ് നോ​ട്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന നോ​ട്ടു​ക​ളി​ലാ​ണ് ട്രം​പി​ന്‍റെ ഒ​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. നി​ല​വി​ലെ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റി​ന്‍റെ ഒ​പ്പി​നോ​ടൊ​പ്പ​മാ​യി​രി​ക്കും ഇ​ത്.

നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ ഒ​പ്പി​ടാ​റു​ള്ള യു​എ​സ് ട്ര​ഷ​റ​റു​ടെ ഒ​പ്പ് ഇ​തോ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ടും എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മു​ൻ​പ് ഒ​രു പ്ര​സി​ഡ​ന്‍റും സ്വ​ന്തം ഒ​പ്പ് ക​റ​ൻ​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, ട്ര​ഷ​റി വ​കു​പ്പി​ന്‍റെ ഈ ​തീ​രു​മാ​നം അ​ഭൂ​ത​പൂ​ർ​വ​മാ​യ ഒ​രു മാ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Business

രൂപയ്ക്കു റിക്കാർഡ് തകർച്ച; ഡോളറിനെതിരേ മൂല്യം ആദ്യമായി 93 കടന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി 93 ക​​​​ട​​​​ന്നു.

ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 19 പൈ​​​​സ ഇ​​​​ടി​​​​ഞ്ഞു 93 എ​​​​ന്ന പ​​​​രി​​​​ധി മ​​​​റി​​​​ക​​​​ട​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച 92.63 എ​​​​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു രൂ​​​​പ​​​​യു​​​​ടെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും താ​​​​ഴ്ന്ന നി​​​​ര​​​​ക്ക്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം ആ​​​​ഗോ​​​​ള ഊ​​​​ർ​​​​ജ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നാ​​​​ലാ​​​​മ​​​​ത്തെ സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​റ​​​​ൻ​​​​സി​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ ക്ഷ​​​​ത​​​​മേ​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യു​​​​ടെ ഇ​​​​ടി​​​​വും സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ വ​​​​ൻ​​​​തോ​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്നു നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തും രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.

ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​താ​​​​ണ് രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ലെ ഇ​​​​ടി​​​​വി​​​​നു വേ​​​​ഗം കൂ​​​​ട്ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​നും ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി 22നു​​​​മി​​​​ട​​​​യി​​​​ൽ 6.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞ​​​​തെ​​​​ന്ന് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ലു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ​​​​ക​​​​രം തീ​​​​രു​​​​വ​​​​യും ഈ ​​​​ഇ​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽ യൂ​​​​റോ​​​​യും ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ണ്ടും ചൈ​​​​നീ​​​​സ് റെ​​​​ണ്‍മി​​​​ന്പി​​​​യും ബ്രി​​​​സീ​​​​ലി​​​​യ​​​​ൻ റി​​​​യ​​​​ലു​​​​മൊ​​​​ക്കെ ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​വ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളാ​​​​യ ജാ​​​​പ്പ​​​​നീ​​​​സ് യെ​​​​ന്നി​​​​നും ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ റു​​​​പ്പ​​​​യ​​​​യ്ക്കും ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ന്‍റെ പെ​​​​സോ​​​​യ്ക്കും തു​​​​ർ​​​​ക്കി​​​​ഷ് ലി​​​​റ​​​​യ്ക്കും ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മൂ​​​​ല്യ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. 12.3 ശ​​​​ത​​​​മാ​​​​നം മൂ​​​​ല്യ ഇ​​​​ടി​​​​വോ​​​​ടെ തു​​​​ർ​​​​ക്കി​​​​ഷ് ലി​​​​റ മാ​​​​ത്ര​​​​മാ​​​​ണു ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് കേ​​​​ന്ദ്രം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

Business

ആർബിഐ ഇടപെടലിൽ രൂ​പ​യ്ക്ക് തിരിച്ചുവരവ്

മും​​ബൈ: രൂ​​പ​​യു​​ടെ മൂ​​ല്യം തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ടി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ന​​ട​​ത്തി​​യ ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ഡോ​​ള​​റി​​നെ​​തി​​രേ വ​​ൻ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി രൂ​​പ. പ്ര​​ദേ​​ശി​​ക വി​​പ​​ണി​​യി​​ൽ ആ​​ർ​​ബി​​ഐ വ​​ൻ​​തോ​​തി​​ൽ ഡോ​​ള​​ർ വി​​റ്റ​​ഴി​​ച്ച​​തോ​​ടെ രൂ​​പ​​യു​​ടെ മൂ​​ല്യം ഒ​​രു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 90.0963 എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ക​​ഴി​​ഞ്ഞ ഏ​​ഴു മാ​​സ​​ത്തി​​നി​​ട​​യി​​ലെ രൂ​​പ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റ​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ കു​​റ​​ച്ച് ആ​​ഴ്ച​​ക​​ളാ​​യി രൂ​​പ​​യു​​ടെ മൂ​​ല്യം റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ലേ​​ക്കു താ​​ഴ്ന്ന​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 91.0837ൽ ​​എ​​ത്തി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന ക​​റ​​ൻ​​സി​​യാ​​യി ഇ​​ന്ത്യ​​ൻ രൂ​​പ തു​​ട​​രു​​ക​​യാ​​ണ്.

91 രൂ​​പ എ​​ന്ന നി​​ല​​യി​​ലാ​​ണ് ആ​​ർ​​ബി​​ഐ പ്ര​​ധാ​​ന​​മാ​​യും ഡോ​​ള​​ർ വി​​റ്റ​​ഴി​​ച്ച​​ത്. രൂ​​പ​​യു​​ടെ മൂ​​ല്യം അ​​തി​​വേ​​ഗം താ​​ഴു​​ന്ന​​ത് വി​​പ​​ണി വ​​ള​​രെ നി​​സാ​​ര​​മാ​​യി കാ​​ണു​​ന്ന പ്ര​​വ​​ണ​​ത ത​​ട​​യാ​​നാ​​ണ് ആ​​ർ​​ബി​​ഐ ഇ​​ത്ര ശ​​ക്ത​​മാ​​യി നീ​​ങ്ങി​​യ​​ത്. സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ഈ ​​ന​​ട​​പ​​ടി ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു​​ള്ള താ​​ക്കീ​​താ​​ണെ​​ന്നും വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു.

ഈ ​​മു​​ന്നേ​​റ്റ​​ത്തി​​നു തൊ​​ട്ടു​​മു​​ന്പ് ഈ ​​മാ​​സം മാ​​ത്രം രൂ​​പ​​യു​​ടെ മൂ​​ല്യം ഏ​​ക​​ദേ​​ശം ര​​ണ്ടു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി-​​ബോ​​ണ്ട് വി​​പ​​ണി​​ക​​ളി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ പ​​ണം വ​​ൻ​​തോ​​തി​​ൽ പി​​ൻ​​വ​​ലി​​ച്ച​​താ​​ണ് ഇ​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം.

അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന​താ​ണ് നി​​ക്ഷേ​​പ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​യ​​ത്. ഈ ​​ക​​രാ​​ർ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തു​​വ​​രെ രൂ​​പ​​യു​​ടെ മൂ​​ല്യം 90ന് ​​താ​​ഴേ​​ക്കു മെ​​ച്ച​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യം.

Business

രൂപയ്ക്ക് വൻ വീഴ്ച; ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ വീ​​ഴ്ച തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ രൂ​​പ 90.80 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന മൂ​​ല്യ​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ മു​​ൻ ക്ലോ​​സിം​​ഗി​​നെ​​ക്കാ​​ൾ 25 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.74 എ​​ന്ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​രു​​ന്ന പി​ന്മാ​​റ്റ​​വു​​മാ​​ണ് രൂ​​പ​​യു​​ടെ കൂ​​പ്പു​​കു​​ത്ത​​ലി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

നി​​ക്ഷേ​​പ​​ക​​രി​​ൽ റി​​സ്ക് എ​​ടു​​ക്കാ​​നു​​ള്ള വി​​മു​​ഖ​​ത​​യും ഒ​​പ്പം ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ നി​​ന്നു​​ള്ള ശ​​ക്ത​​മാ​​യ ഡോ​​ള​​ർ ആ​​വ​​ശ്യ​​ക​​ത​​യു​​മാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്നാ​​ണ് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് വി​​ദേ​​ശ​​നാ​​ണ്യ വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ രൂ​​പ 90.53 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് 90.80 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്കു പ​​തി​​ച്ചു. ഒ​​ടു​​വി​​ൽ ഇ​​തി​​ൽ​​നി​​ന്ന് ചെ​​റി​​യൊ​​രു മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച​​യി​​ൽ ക്ലോ​​സ് ചെ​​യ്തു. വെ​​ള്ളി​​യാ​​ഴ്ച 17 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.49 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ഏ​​ഷ്യ​​ൻ നാ​​ണ​​യ​​ങ്ങ​​ളി​​ൽ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച നേ​​രി​​ടു​​ന്ന​​തി​​ൽ രൂ​​പ​​യാ​​ണ് മു​​ന്നി​​ൽ.ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല 0.21 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ഒ​​രു ബാ​​ര​​ലി​​ന് 61.25 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി

ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​കക​​ളാ​​യ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 50 ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 19.65 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 26,027.30ലും 30 ​​ഓ​​ഹ​​രി​​ക​​ളു​​ടെ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 54.30 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 85,213.36ലു​​മാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ (എ​ഫ്ഐ ഐ​ക​ൾ) ഇ​ന്ന​ലെ 1468.32 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​റ്റ​ത്. ഈ ​മാ​സം എ​ല്ലാ വി​പ​ണി ദി​വ സ​ങ്ങ​ളി​ലും എ​ഫ്ഐ​ഐ​ക​ൾ വി​ല്പ​ന​ക്കാ​രാ​യി​രു​ന്നു. ഇ​തു​വ​രെ 21,073.83 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​റ്റ​ത്.

International

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും 68.6 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മു​ള്ള ഉ​പ​യോ​ഗ​ത്തി​നാ​യി പാ​ക്കി​സ്ഥാ​ന് 68.6 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റു പ​ദ്ധ​തി​ക​ളി​ലും യു​എ​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് ഈ ​ക​രാ​ർ ഉ​പ​യോ​ഗ​പ്ര​ദ​മാ​വു​മെ​ന്ന് ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ഓ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി (ഡി​എ​സ്‌​സി​എ) പ​റ​ഞ്ഞു.

ന​വീ​ക​ര​ണ​ങ്ങ​ൾ സാ​ധ്യ​മാ​വു​മ്പോ​ൾ പാ​കി​സ്ഥാ​ന്‍റെ എ​ഫ്-16 വി​മാ​ന​ങ്ങ​ൾ 2040 വ​രെ നി​ല​നി​ൽ​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​യി മാ​റും. യു​എ​സ്, നാ​റ്റോ സേ​ന​ക​ളു​മാ​യി യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള 92 ലി​ങ്ക്-16, എം​കെ -82 500-പൗ​ണ്ട് ബോം​ബ് ബോ​ഡി​ക​ളും ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.

യു​എ​സ് ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഈ ​വി​ൽ​പ്പ​ന സു​പ്ര​ധാ​ന​മാ​ണെ​ന്ന് ഡി​എ​സ്‌​സി​എ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Business

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 90 ക​​ട​​ന്നു

മും​​ബൈ: ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 90 ക​​ട​​ന്നു. ഡോ​​ള​​റി​​നെ​​തി​​രേ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 90.15ലാ​​ണ് രൂ​​പ ഇ​​ന്ന​​ലെ ക്ലോ​​സ് ചെ​​യ്ത​​ത്.​​

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ ഒ​​ഴു​​ക്ക്, ഉ​​യ​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റി​​നെ ചു​​റ്റി​​പ്പ​​റ്റി​​യു​​ള്ള അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ​​യാ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ക്കു​​ന്ന​​ത്. ത​​ക​​ർ​​ച്ച ത​​ട​​യാ​​ൻ ആ​​ർ​​ബി​​ഐ​​യു​​ടെ ദൃ​​ശ്യ​​മാ​​യ ഇ​​ട​​പെ​​ട​​ൽ ഇ​​ല്ലാ​​ത്ത​​ത് രൂ​​പ​​യു​​ടെ മേ​​ൽ കൂ​​ടു​​ത​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യെ​​ന്ന് ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 89.96 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ മൂ​​ല്യ​​മാ​​യ 90.30ലെ​​ത്തി. അ​​വ​​സാ​​നം ത​​ലേ​​ന്ന​​ത്തെ നി​​ല​​വാ​​ര​​ത്തേ​​ക്കാ​​ൾ 19 പൈ​​സ താ​​ഴ്്ന്ന് എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 90.15ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ചൊ​​വ്വാ​​ഴ്ച 43 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 89.96ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ബാ​​ര​​ലി​​ന് 63 ഡോ​​ള​​റി​​നു മു​​ക​​ളി​​ലാ​​ണ്. ഡോ​​ള​​ർ സൂ​​ചി​​ക 99.16 എന്ന ​​ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണ്.

ഓ​​ഹ​​രി​​വി​​പ​​ണിയും ന​​ഷ്ടത്തിൽ

ഇ​​ന്ത്യ​​ൻ​​ഓ​​ഹ​​രി വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​വും ത​​ക​​ർ​​ച്ച​​യി​​ൽ. വി​​ദേ​​ശ നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ വി​​ല്പ​​ന​​യും രൂ​​പ​​യു​​ടെ മൂ​​ല്യം റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലെ​​ത്തി​​യ​​തും സൂ​​ചി​​ക​​ക​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 31.46 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 85,107ലെ​​ത്തി. നി​​ഫ്റ്റി 46 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തോ​​ടെ 25,986ൽ ​​ക്ലോ​​സ് ചെ​​യ്തു. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളേ​​ക്കാ​​ൾ ക​​ന​​ത്ത തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​ത് വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ലാ​​ണ്. നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക 0.98 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.71 ശ​​ത​​മാ​​ന​​വും ഇ​​ടി​​വി​​ലാ​​ണ്.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ 3.07 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വ് നേ​​രി​​ട്ടു. ഓ​​ട്ടോ (1.20%), മെ​​റ്റ​​ൽ (0.49%), എ​​ഫ്എം​​സി​​ജി (0.80%), റി​​യ​​ൽ​​റ്റി (0.75%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (1.57%), ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (0.62%), ഹെ​​ൽ​​ത്ത്കെ​​യ​​ർ (0.32) എ​​ന്നി​​വ താ​​ഴ്ന്നു.

ഐ​​ടി (0.76%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (0.57%) സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ലെ​​ത്തി.

Latest News

Corehub Up