വാഷിംഗ്ടൺ ഡിസി: എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനായി പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാൻ പാക്കിസ്ഥാന് ഈ കരാർ ഉപയോഗപ്രദമാവുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡിഎസ്സിഎ) പറഞ്ഞു.
നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.
യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വിൽപ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ അഭിപ്രായപ്പെടുന്നു.
Tags : Trump pledges 68.6 million dollar maintain upgrade fighter jets