Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Mafia

Pathanamthitta

ല​ഹ​രി മാ​ഫി​യ​യെ ത​ള​യ്ക്കാ​ൻ എ​ക്സൈ​സ് എ​ൻ​സി​ബി സം​ഘ​വും

പ​ത്ത​നം​തി​ട്ട: ല​ഹ​രി മാ​ഫി​യ​യെ ത​ള​യ്ക്കാ​ൻ എ​ക്സൈ​സ് സം​ഘ​വും രം​ഗ​ത്ത്. ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി)​യു​ടെ പ്ര​വ​ർ​ത്ത​നം മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ മാ​ത്ര​മാ​ക്കിക്കൊ​ണ്ടാ​ണ് എ​ക്സൈ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ പൊ​ലി​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ര​ത്തി​ൽ ല​ഹ​രി കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ക്സൈ​സും രം​ഗ​ത്തെ​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വ​ൻ​കി​ട മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​കും അ​ന്വേ​ഷ​ണം. ന​ർ​ക്കോ​ട്ടി​ക് സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​നി മു​ത​ൽ എ​ൻ​സി​ബി ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്ന് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി.

എ​ക്സൈ​സി​ലെ സ​മ​ർ​ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ന​ർ​ക്കോ​ട്ടി​ക് ബ്യൂ​റോ​യി​ൽ നി​യ​മി​ക്കും. പ്ര​ത്യേ​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കി​ല്ല. ജി​ല്ല​ക​ളി​ൽ വ​ലി​യ അ​ള​വി​ലു​ള്ള ല​ഹ​രി​ക്ക​ട​ത്ത്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​വി​ധാ​നം, ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ർ​ക്കോ​ട്ടി​ക് ബ്യൂ​റോ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

ഒ​രു ജി​ല്ല​യി​ൽ കേ​സെ​ട‌ു​ത്താ​ൽ ക​ണ്ണി​ക​ൾ തേ​ടി ഇ​ന്ത്യ​യി​ൽ എ​ല്ലാ​യി​ട​ത്തും അ​ന്വേ​ഷ​ണം ന​ട‌​ത്താ​നു​ള്ള അ​ധി​കാ​രം എ​ൻ​സി​ബി​ക്കു​ണ്ട്. എ​ൻ​സി​ബി ടീം ​ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം തൃ​ശൂ​ർ എ​ക്സൈ​സ് അ​ക്കാ​ദ​മി​യിൽ പൂ​ർ​ത്തി​യാ​യി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​ത്യേ​കം യൂ​ണി​ഫോ​മും ഓ​വ​ർ​ക്കോ​ട്ടു​മു​ണ്ടാ​കും.

ജി​ല്ല​ക​ളി​ലെ സ്റ്റേ​റ്റ് എ​ക്സൈ​സ് സ്‌​ക്വാ​ഡ് യൂ​ണി​റ്റു​ക​ളാ​ണ് എ​ൻ​സി​ബി​ക​ളാ​യി മാ​റു​ന്ന​ത്. ക​മ്മി​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജോ​യി​ന്‍റ് എ​ക്സ് സൈ​സ് ക​മ്മി​ഷ​ണ​റാ​ണ് എ​ൻ​സി​ബി മേ​ധാ​വി. സൈ​ബ​ർ ഡേ​റ്റാ അ​നാ​ലി​സി​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

390 എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​സി​ബി​യി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്കും. ക​ള്ളു​ഷാ​പ്പു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നേ​ര​ത്തേ എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ വി​വാ​ദ​മാ​യി​രു​ന്നു.

District News

ല​ഹ​രി​മാ​ഫി​യ​യ്ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം വേ​ണം:

ചെ​ങ്ങ​ന്നൂ​ർ: സ്കൂ​ൾ കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​മാ​ഫി​യ വ​ല​വി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ഷ്‌ട്രീ​യക​ക്ഷി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ആ​ശു​പ​ത്രി​ക​ളും പൊ​തു​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി കൈ​കോ​ർ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ഡോ.​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ല​ഹ​രി ചി​കി​ത്സാ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കെ​യ​ർ പ്ല​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്.40 ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 7,000 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 6,000ത്തോ​ളം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 70 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ മാ​ത്രം പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ലു​ള്ള ല​ഹ​രി വി​പ​ണ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ, റ​വ.​ഡോ. അ​ല​ക്സാ​ണ്ട​ർ കൂ​ടാ​ര​ത്തി​ൽ, ടി.​കെ. വി​ഷ്ണു പ്രദീ​പ്, ഡോ. ​ഗീ​വ​ർ​ഗീ​സ് കെ. ​മാ​ത്യു, ഡോ. ​റൂ​ബ​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ലഹരിമാഫിയയുടെ അ​ടി​വേ​ര​റക്കും: മ​ന്ത്രി രമേശ് ചെന്നിത്തല

പൊ​ൻ​കു​ന്നം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി മാ​ഫി​യ​ക​ളു​ടെ അ​ടി​വേ​ര​റു​ക്കു​ന്ന​ത് വ​രെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദ് ​നാ​ർ​ക്കോ ഹ​ണ്ട് ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി പ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ല​ഹ​രി​മു​ക്ത കാ​ഞ്ഞി​ര​പ്പ​ള​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി ആ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ​ത​ന്നെ10 കോ​ടി രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​നോ​ട​കം സം​സ്ഥാ​ന​ത്ത് 2,575 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 2,778 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ല​ഹ​രി​മാ​ഫി​യ​ക​ൾ താ​ത്കാ​ലി​ക​മാ​യി ത​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, ഈ ​പ​രി​ശോ​ധ​ന​ക​ൾ ഒ​രു തു​ട​ർ​ച്ച​യാ​യ പ്ര​ക്രി​യ​യാ​യി​രി​ക്കും. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഈ ​ദൗ​ത്യ​ത്തി​നു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തൂ​ഫാ​ൻ സ്ട്രൈ​ക്സ് വ​ഴി ല​ഹ​രി​മാ​ഫി​യ​ക​ളെ നേ​രി​ട്ട് പി​ടി​കൂ​ടു​ക, തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് വ​ഴി ജ​ന​കീ​യ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം, തൂ​ഫാ​ൻ കെ​യ​ർ വ​ഴി ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം എ​ന്നി​വ​യാ​ണ് അ​വ. ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ക്ഷ് ച​ന്ദ്ര​ൻ, പി. ​ജീ​രാ​ജ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​തീ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ, ഡി​ഇ​ഒ റോ​ഷ്ന അ​ലി​ക്കു​ഞ്ഞ്, കോ​ട്ട​യം എ​സ്പി സാ​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ട​യം എ​സ്പി സാ​ബു മാ​ത്യു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ബാ​ഡ്ജും ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്‌​ടീ​യ​ക​ക്ഷി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്തു; അ​ങ്ക​മാ​ലി​യി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു

കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​നെ ചൊ​ല്ലി അ​ങ്ക​മാ​ലി​യി​ൽ യു​വാ​ക്ക​ളും ല​ഹ​രി മാ​ഫി​യാ സം​ഘ​വും ത​മ്മി​ൽ സം​ഘ​ർ​ഷം.​ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്ഐ പു​ളി​യ​രം​കു​ന്ന് പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ, സെ​ക്ര​ട്ട​റി രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​വ​ർ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​യ വാ​ളു​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Kerala

62 കി​ലോ ക​ഞ്ചാ​വ്; മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ ഈരാറ്റുപേട്ടയിൽ അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 62 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ ക​രു​മാ​ലൂ​ർ മാ​ഞ്ഞാ​ലി മ​ക്ക​നാ​യി ഭാ​ഗ​ത്ത് കൂ​വ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ (റൊ​ണാ​ൾ​ഡൊ ജ​ബ്ബാ​ർ 46)യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് വ​ൻ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കേ​സി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് ഇ​യാ​ൾ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ ഇ​രു​പ​തോ​ളം കേ​സി​ലെ പ്ര​തി​യാ​ണ്.

ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലെ വാ​ട​ക വീ​ട് വ​ള​ഞ്ഞാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ഡം​ബ​ര കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹ​നീ​ഫി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി​യി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഒ​ഡീ​ഷ്യ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത് അ​ബ്ദു​ൾ ജ​ബ്ബാ​റി​ന് വേ​ണ്ടി​യാ​യി​രു​ന്നു. ജ​ബ്ബാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കാ​റു​മാ​യി ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​യ​ത്. 31 പാ​ക്ക​റ്റു​ക​ളി​ലാ​യി കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലെ പ്ര​ത്യേ​ക അ​റ​യി​ലൊ​ളി​പ്പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ൽ വ​ച്ച് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പോ​ലീ​സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നു​പ​യോ​ഗി​ച്ച പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രു​ടെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

വൈ​റ്റ് കോ​ള​ര്‍ ഡ്ര​ഗ് പാ​ര്‍​ട്ടി; പി​ടി​യി​ലാ​യ കെ​വി​ന്‍ വ​മ്പ​ൻ സ്രാ​വെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ല​ഹ​രി പാ​ർ​ട്ടി​യും ല​ഹ​രി വി​ത​ര​ണ​വും ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ കെ​വി​ൻ വ​മ്പ​ൻ സ്രാ​വാ​ണെ​ന്ന് പോ​ലീ​സ്. കൊ​ച്ചി ന​ഗ​ര​ത്തി​ന് പു​റ​മേ റൂ​റ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി എ​ത്തി​ക്കാ​ന്‍ ഇ​യാ​ള്‍​ക്ക് ഏ​ജ​ന്‍റു​മാ​രു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നൈ​റ്റ് പാ​ർ​ട്ടി​ക​ളി​ലെ പ്ര​ധാ​ന ഡ്ര​ഗ് ഡീ​ല​റാ​ണ് ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം കെ​വി​ൻ ന​ട​ത്തി​യ​ത് 22 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി ഡീ​ലു​ക​ളാ​ണ്. ഇ​യാ​ൾ താ​യ്‌‌​ലാ​ൻ​ഡ് അ​ട​ക്കം സ​ന്ദ​ർ​ശി​ച്ച് ല​ഹ​രി ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 29ന് ​കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​യു​മാ​യി ഉ​ന്ന​ത​രു​ടെ സം​ഘം വ​ല​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കെ​വി​നി​ൽ നി​ന്ന് 183. 55 എം​ഡി​എം​എ, 93.51 ഗ്രാം ​എ​ക്സ്റ്റ​സെ പി​ൽ​സ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കെ​വി​നാ​ണ് ല​ഹ​രി​പാ​ർ​ട്ടി​ക്കാ​യി രാ​സ ല​ഹ​രി ഒ​ഴു​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. ഡോ​ക്ട​ർ, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി ഉ​ട​മ, അ​ഡ്വ​ക്ക​റ്റ് തു​ട​ങ്ങി​യ​വ​ർ ഇ​യാ​ളു​ടെ ല​ഹ​രി പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തെ​ന്നും അ​വ​രെ പി​ടി​കൂ​ടി ജാ​മ്യ​ത്തി​ൽ വി​ട്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

Kerala

കോ​ട്ട​യ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; ല​ഹ​രി മാ​ഫി​യ​യ്ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്

കോ​ട്ട​യം: ല​ഹ​രി​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ല​ഹ​രി സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി വി​ല്പ​ന​യു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ല്പ​ന സം​ഘ​ങ്ങ​ള്‍​ക്കു ല​ഹ​രി എ​ത്തി​ച്ചു​ന​ല്കു​ന്ന കാ​രി​യ​ര്‍​മാ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ന​ഗ​ര​ത്തി​ലെ മാ​ണി​ക്കു​ന്നം തോ​ട്ട​യ്ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​തു​പ്പ​ള്ളി മാ​ങ്ങാ​നം താ​ന്നി​ക്ക​ല്‍ ആ​ദ​ര്‍​ശ് (23) കൊ​ല്ല​പ്പെ​ട്ട​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ സാ​ന്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​കെ. അ​നി​ല്‍​കു​മാ​റി​ന്‍റെ (ടി​റ്റോ) മ​ക​ന്‍ അ​ഭി​ജി​ത്ത് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ അ​ഭി​ജി​ത്ത്, അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ എ​ന്നി​വ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നി​ല്‍​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും മ​രി​ച്ച ആ​ദ​ര്‍​ശി​നെ​യും അ​ഭി​ജി​ത്തി​നെ​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ആ​ദ​ര്‍​ശും അ​ഭി​ജി​ത്തു​മാ​യി പ​ണം, ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ദ​ര്‍​ശ് അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്നു സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും അ​ഭി​ജി​ത്ത് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഒ​രു​ത​വ​ണ​യും നെ​ഞ്ചി​ല്‍ ര​ണ്ടു ത​വ​ണ​യും കു​ത്തേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ത​ന്നെ പോ​ലീ​സ് അ​ഭി​ജി​ത്തു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ആ​ദ​ര്‍​ശി​ന്‍റെ സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു. പി​താ​വ് സോ​മ​ന്‍, മാ​താ​വ് സു​ജാ​ത. സം​ഭ​വ​ത്തി​ൽ​ഡ കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

International

ല​ഹ​രി​മാ​ഫി​യ​യ്‌​ക്കെ​തി​രെ സേ​നാ​ന​ട​പ​ടി​; ബ്ര​സീ​ലി​ൽ 132 പേർ കൊല്ലപ്പെട്ടു

റി​​​യോ ഡി ​​​ഷ​​നേ​​റോ: ല​ഹ​രി​മാ​ഫി​യ​യ്‌​ക്കെ​തി​രെ ബ്ര​സീ​ലി​ലെ റി​​​യോ ഡി ​​​ഷ​​നേ​​റോ​യി​ൽ പോ​ലീ​സും സൈ​ന്യ​വും ചേ​ർ​ന്നു ന​ട​ത്തി​യ വേ​ട്ട​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 132 ആ​യി. ന​ഗ​ര​ത്തി​ലെ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ന്ന കൊ​മാ​ൻ​ഡോ വെ​ർ​മെ​ലോ സം​ഘ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ റെ​യ്‌​ഡാ​യി​രു​ന്നു ഇ​ത്.

റി​യോ​യി​ലെ പെ​ൻ​ഹ​യി​ലു​ൾ​പ്പെ​ടെ നി​ര​ത്തു​ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ നി​റ​ഞ്ഞു. യു​വാ​ക്ക​ളു​ടെ ത​ല​യ്‌​ക്കു വെ​ടി​വ​ച്ചും ക​ത്തി​കൊ​ണ്ടു കു​ത്തി​യും കെ​ട്ടി​യി​ട്ടും അ​തി​ക്രൂ​ര​മാ​യി​രു​ന്നു സേ​നാ​ന​ട​പ​ടി​ക​ൾ. പോ​ലീ​സും ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ സൈ​നി​ക​രും ഉ​ൾ​പ്പെ​ടെ 2500 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചൊ​വ്വാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യ​ത്. കൂ​ട്ട​ക്കു​രു​തി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കോ​പ് 30 കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി40 ​ആ​ഗോ​ള ഉ​ച്ച​കോ​ടി, വി​ല്യം രാ​ജ​കു​മാ​ര​ൻ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന എ​ർ​ത്ഷോ​ർ​ട്ട് പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് എ​ന്നി​വ​യ്‌​ക്ക് റി​​​യോ ഡി ​​​ഷ​​നേ​​റോ വേ​ദി​യാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ന​ട​പ​ടി.

Latest News

Corehub Up