x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍

വെബ് ഡെസ്ക്
Published: July 31, 2026 02:41 AM IST | Updated: July 31, 2026 02:42 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​ക്‌​സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 29 ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 874 കേ​സു​ക​ള്‍.

അ​ബ്കാ​രി കേ​സു​ക​ള്‍ 120, എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍ 144, കോ​ട്പ കേ​സു​ക​ള്‍ 610 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണം.
ജി​ല്ല​യി​ല്‍ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ള്‍, കോ​ള​ജ് വി​ദ്യ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ല​ഹ​രി​സം​ഘം മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്.

നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കി​യ​തോ​ടെ ല​ഹ​രി വി​ല്‍​പ്പ​ന​യ്ക്ക് സം​ഘ​ങ്ങ​ള്‍ പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ന്ന​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ന്യൂ​ജെ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ്. നൈ​ജീ​രി​യ​ന്‍ സം​ഘ​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​ക​ള്‍.

ബ​സ്, ട്രെ​യി​ന്‍ മാ​ര്‍​ഗം സം​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ​ര​മാ​ക്കി​യാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. ലോ​ഡ്ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘം ഡ്രോ​പ്പിം​ഗ് സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​ത്. സ​മീ​പ കാ​ല​ത്താ​യി ജി​ല്ല​യി​ല്‍ യു​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ് എ​ക്‌​സൈ​സ്.

 

പ​രി​ശോ​ധ​ന​ക​ള്‍​ക്ക് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ്

ഓ​ണാ​ഘോ​ഷം ല​ഹ​രി​മു​ക്ത​മാ​ക്കാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ് ടീം ​രൂ​പീ​ക​രി​ച്ചു. സം​ഘം നാ​ളെ​മു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ക്കും.

മൂ​ന്ന് പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ച്ചി, ആ​ലു​വ - പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം എ​ന്നി​ങ്ങ​നെ തി​രി​ച്ചാ​കും പ​രി​ശോ​ധ​ന. സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. 31 വ​രെ ഈ ​സം​ഘ​ത്തി​ന്‍റെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ജി​ല്ല​യി​ല്‍ ഉ​ണ്ടാ​കും. ഇ​തി​നു​പു​റ​മേ ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തും. ടീ​മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ച്ചേ​രി​പ്പ​ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ഏ​കോ​പി​പ്പി​ക്കും.

കോ​ട്ട​യ​ത്ത് ക​ള്ളു​ഷാ​പ്പി​ല്‍ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് യു​വാ​വ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള്ളു​ഷാ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ ശു​ദ്ധി എ​ന്ന പേ​രി​ലും പ​രി​ശോ​ധ​ന​ക​ള്‍ എ​ക്‌​സൈ​സ് ന​ട​ത്തും.

 

Tags : Drug Mafia NattuVishasham DistrictNews

Recent News

Corehub Up