Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellence Award

Kottayam

കെ.​എം. മാ​ണി എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വിതരണം ചെയ്തു

പാ​ലാ: കെ.​എം മാ​ണി എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് 2026-ന്‍റെ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. പാ​ലാ കി​സ്‌​കോ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി വ​രി​ക്ക​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം മി​യ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 300 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്.

ഈ ​വ​ര്‍​ഷം പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സി​ബി​എ​സ്‌​സി, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ 90 ശ​ത​മാ​ന​മോ അ​തി​നു മു​ക​ളി​ലോ മാ​ര്‍​ക്ക് നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യ​ത്.

പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, സു​നി​ല്‍ പ​യ്യ​പ്പ​ള്ളി​ല്‍, ടോ​ബി തൈ​പ്പ​റ​മ്പി​ല്‍, ജ​യിം​സ് പൂ​വ​ത്തോ​ലി, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, സ​ണ്ണി വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍, ബി​ജു പാ​ലു​പ്പ​ട​വി​ല്‍, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ആ​ന​ന്ദ് ചെ​റു​വ​ള്ളി​ല്‍, ടോ​മി ക​പ്പ​ലു​മാ​ക്ക​ല്‍, കു​ഞ്ഞു​മോ​ന്‍ മാ​ട​പ്പാ​ട്ട്, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, സ​ജു ആ​ന​ക്ക​ല്ലു​മു​ക​ളേ​ല്‍, ഫെ​ലി​ക്‌​സ് വെ​ളി​യ​ത്തു​കു​ന്നേ​ല്‍, ക​രു​ണ്‍ കൈ​ലാ​സ്, വി​ഷ്ണു ചെ​റു​ശാ​ല, പൊ​ന്ന​ച്ച​ന്‍ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Business

ഗ​ണേ​ഷ് കു​മാ​റി​ന് അ​വാ​ര്‍​ഡ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ബോ​​ധ​​പൗ​​ര്‍​ണ​​മി ക്ല​​ബ്ബും ഫ്രീ​​ഡം ഫി​​ഫ്റ്റി​​യും സം​​യു​​ക്ത​​മാ​​യി ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് എ​​സ്.​​ ഗ​​ണേ​​ഷ് കു​​മാ​​റി​​ന്.

25,000 രൂ​​പ​​യും പ്ര​​ശ​​സ്തിപ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്‌​​കാ​​രം ഇ​​ന്ന​​ലെ പ്ര​​സ്‌​​ ക്ല​​ബ് ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഡോ.​​ ബി.​​ആ​​ര്‍.​​ അം​​ബേ​​ദ്ക​​ര്‍ ജ​​യ​​ന്തി ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ല്‍ സ​​മ്മാ​​നി​​ച്ചു.

ബി​​സി​​ന​​സ് രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക​​ള്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം കി​​ന്‍​ഫ്ര​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന അ​​വോ​​കി റി​​സോ​​ര്‍​ട്ട് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും ട്രാ​​വ​​ന്‍​കൂ​​ര്‍ സി​​മ​​ന്‍റ്സ്, മ​​ല​​ബാ​​ര്‍ സി​​മ​​ന്‍റ്സ് മു​​ന്‍ ഡ​​യ​​റ​​ക്ട​​റു​​മാ​​യി​​രു​ന്ന ഗ​​ണേ​​ഷ് കു​​മാ​​റി​​ന് അ​​വാ​​ര്‍​ഡ് ന​​ല്‍​കി​​യ​​ത്.

എ​​ഴു​​പ​​തോ​​ളം രാ​​ജ്യ​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചി​​ട്ടു​​ള്ള ഗ​​ണേ​​ഷ് കു​​മാ​​ര്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​മാ​​ന​​യാ​​ത്ര ന​​ട​​ത്തി​​യ ഇ​​ന്ത്യക്കാ​​ര​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ലിം​​കാ ബു​​ക്ക് ഒ​​ഫ് റെ​​ക്കോ​​ഡി​​ല്‍ ഇ​​ടം പി​​ടി​​ച്ചി​​ട്ടു​​ണ്ട്. വി​​ദേ​​ശ​​ത്തും ഇ​​ന്ത്യ​​യി​​ലു​​മാ​​യി 7000ത്തി​​ലേ​​റെ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് ജോ​​ലി ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

Kerala

ഡോ. ​അ​രു​ണ്‍ ഉ​മ്മ​ന് മ​ഹാ​ത്മാ​ഗാ​ന്ധി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്

കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ​​​സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​വു​​​​റ്റ​​​​തും മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് അ​​​​വാ​​​​ര്‍​ഡ് പ്ര​​​​മു​​​​ഖ ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റും ന്യൂ​​​​റോ​ സ​​​​ര്‍​ജ​​​​നു​​​​മാ​​​​യ ഡോ.​​​​അ​​​​രു​​​​ണ്‍ ഉ​​​​മ്മ​​​​ന് .

ന്യൂ​​​​റോ​ സ​​​​ര്‍​ജ​​​​റി​​​​യും ന്യൂ​​​​റോ സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റീ​​​​സും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഡോ. ​​​​അ​​​​രു​​​​ണ്‍ ഉ​​​​മ്മ​​​​ന്‍ കൈ​​​​വ​​​​രി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ മി​​​​ക​​​​വി​​​​നു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം ലേ​​​​ക്​​​​ഷോ​​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സീ​​​​നി​​​​യ​​​​ര്‍ ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റു​​​കൂ​​​​ടി​​​​യാ​​​​യ ഡോ. ​​​​അ​​​​രു​​​​ണ്‍ ഉ​​​​മ്മ​​​​ന് അ​​​​വാ​​​​ര്‍​ഡ് സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ 78 ാമ​​​​ത് ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ വാ​​​​ര്‍​ഷി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​വാ​​​​ര്‍​ഡ് സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ എ​​​​സ്. പ്ര​​​​ദീ​​​​പ് കു​​​​മാ​​​​ര്‍, ഡോ. ​​​​പി. ജ​​​​യ​​​​ദേ​​​​വ​​​​ന്‍ നാ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Kerala

ഫാ. സെബാസ്റ്റ്യൻ പൈനാപ്പിള്ളിക്ക് സിഇഐആർ ഗ്ലോബൽ മാർക്ക് ഓഫ് എക്‌സലൻസ് അവാർഡ്

കു​റ​വി​ല​ങ്ങാ​ട്: ന​സ്ര​ത്ത്ഹി​ൽ ഡി ​പോ​ൾ പ​ബ്ലി​ക്ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൈ​നാ​പ്പി​ള്ളി 2025 ലെ ​സെ​ന്‍റ​ർ ഫോ​ർ എ​ജ്യൂ​ക്കേ​ഷ​ണ​ൽ ഇ​നി​ഷ്യേ​റ്റി​വ് ആ​ൻ​ഡ് റി​സേ​ർ​ച്ച് (സി​ഇഐആ​ർ) ഗ്ലോ​ബ​ൽ ട്ര​സ്റ്റ് ന​ൽ​കു​ന്ന മാ​ർ​ക്ക് ഓ​ഫ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി.

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ മാ​തൃ​കാ​പ​ര​മാ​യ നേ​ത്യ​ത്വം, അ​ക്കാ​ദ​മി​ക് ന​വീ​ക​ര​ണ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ൽ ന​ൽ​കി​യ പ്ര​ത്യേ​ക സം​ഭാ​വ​ന​ക​ൾ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം.

ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കൗ​ൺ​സി​ൽ ഫോ​ർ ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ടി.​പി. ശ്രീ​നി​വാ​സ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൈ​നാ​പ്പി​ള്ളി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

Kerala

പശ്ചിമബംഗാള്‍ ഗവര്‍ണറുടെ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് മാത്യു കൊല്ലമലക്കരോട്ടിന്

കോ​​​ട്ട​​​യം: പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ള്‍ ഗ​​​വ​​​ര്‍ണ​​​റു​​​ടെ ലീ​​​ഡ​​​ര്‍ഷിപ്പ് എ​​​ക്‌​​​സ​​​ല​​​ന്‍സ് അ​​​വാ​​​ര്‍ഡി​​​ന് മാ​​​ത്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് അ​​​ര്‍ഹ​​​നാ​​​യി. ദീ​​​പി​​​ക​​​യു​​​ടെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റും മാ​​​ര്‍ക്ക​​​റ്റിം​​​ഗ് ഡെ​​​പ്യൂട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രു​​​മാ​​​ണ് മാ​​​ത‍്യു.


ദീ​​​പി​​​ക പി​​​ആ​​​ര്‍ഒ എ​​​ന്ന നി​​​ല​​​യി​​​ല്‍ 30 വ​​​ര്‍ഷ​​​മാ​​​യി ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പൊ​​​തു​​​പാ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ര്‍ഡ് പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ള്‍ ഗ​​​വ​​​ര്‍ണ​​​ര്‍ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ ബോ​​​സ് സ​​​മ്മാ​​​നി​​​ച്ചു.

Latest News

Corehub Up