എക്സലന്‍സ് അവാര്‍ഡ് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലാ: കെ.എം മാണി എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് 2026-ന്റെ പാലാ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി യോഗം ഉദ്ഘാടനം ചെയ്തു. സിനിമാതാരം മിയ വിശിഷ്ടാതിഥിയായിരുന്നു.
കേരള യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ഈ വര്‍ഷം പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സിബിഎസ്സി, ഐസിഎസ്ഇ പരീക്ഷകളില്‍ 90 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കിയത്.
പ്രഫ. ലോപ്പസ് മാത്യു, ടോബിന് കെ. അലക്സ്, സുനില്‍ പയ്യപ്പള്ളില്‍, ടോബി തൈപ്പറമ്പില്‍, ജയിംസ് പൂവത്തോലി, ബേബി ഉഴുത്തുവാല്‍, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സണ്ണി വടക്കേമുളഞ്ഞനാല്‍, ബിജു പാലുപ്പടവില്‍, രാജേഷ് വാളിപ്ലാക്കല്‍, ആനന്ദ് ചെറുവള്ളില്‍, ടോമി കപ്പലുമാക്കല്‍, കുഞ്ഞുമോന് മാടപ്പാട്ട്, ബൈജു കൊല്ലംപറമ്പില്‍, സജു ആനക്കല്ലുമുകളേല്, ഫെലിക്സ് വെളിയത്തുകുന്നേല്, കരുണ്‍ കൈലാസ്, വിഷ്ണു ചെറുശാല, പൊന്നച്ചന് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Excellence Award NattuVishasham DistrictNews