x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക - സീ​ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 20ന്


Published: June 16, 2026 09:51 PM IST | Updated: June 16, 2026 09:51 PM IST

​കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക 140-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി​യും ദീ​പി​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് "വി​ജ​യോ​ത്സ​വം 2026' 20ന് ​രാ​വി​ലെ 9.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, എം​എ​ൽ​എ​മാ​രാ​യ റോ​ണി കെ. ​ബേ​ബി, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, രാ​ഷ്‌​ട്ര​ദീ​പി​ക ഡ​യ​റ​ക്‌​ട​ർ ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ സ​ർ​ക്കു​ലേ​ഷ​ൻ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​ജ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ക​രി​യ​ർ വി​ദ​ഗ്ധ​രും സീ​ക് ലി​മി​റ്റ​ഡ് ക​രി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ജി​ബി​ൻ ബി​നു ജോ​സ​ഫ് ന​യി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും ശി​ല്പ​ശാ​ല​യും ഉ​ണ്ടാ​യി​രി​ക്കും. പു​തി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളെ​പ്പ​റ്റി​യു​ള്ള ക്ലാ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് മു​ത​ൽ എ​ട്ട് എ ​പ്ല​സു​വ​രെ നേ​ടി​യ​വ​ർ, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സും നാ​ല് എ ​പ്ല​സും അ​തി​ന് മു​ക​ളി​ൽ നേ​ടി​യ​വ​രും 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ എ​ന്നി​വ​രെ​യാ​ണ് ദീ​പി​ക - സീ​ക് വി​ജ​യോ​ത്സ​വ​ത്തി​ൽ

ആ​ദ​രി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ, പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. വി​ജ​യോ​ത്സ​വ​ത്തി​ലേ​ക്ക് ര​ജി​സ്ട്രേ​ർ ചെ​യ്യാ​ത്ത​വ​ർ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെയ്ത് ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​ൻ പൂർ​ത്തി​യാ​ക്കു​ക.

Tags : Excellence Award Nattuvishesham District News

Recent News

Corehub Up