എക്സലൻസ് അവാർഡ് പ്രമുഖ വ്യവസായി തന്പു കുര്യന് സമ്മാനിക്കുന്നു
തിരുവല്ല: ഫ്രണ്ട്സ് ഓഫ് തിരുവല്ല (എഫ്ഒടിഎ) ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ബിസിനസ് എക്സലൻസ് അവാർഡ്, ഖത്തറിൽ ദീർഘകാലമായി ബിസിനസ് മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി പ്രവർത്തിച്ചുവരുന്ന പ്രമുഖ വ്യവസായി തമ്പു കുര്യന് വർഗീസ് മാമ്മൻ, എംഎൽഎ സമ്മാനിച്ചു. രക്ഷാധികാരി ജോൺ സി.ഏബ്രഹാം,
എഫ്ഒടിഎ പ്രസിഡന്റ് തോമസ് കുര്യൻ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു, കമ്മിറ്റി അംഗം റോബിൻ ഏബ്രഹാം കോശി, വൈസ് പ്രസിഡന്റ് ബ്ലൂമി വർഗീസ്, പ്രോഗ്രാം കൺവീനർ ജിജി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Tags : Excellence Award NattuVishasham DistrictNews