ബാഹുലേയൻ
പാറശാല: ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഗുരുക്കന്മാര്ക്ക് ആദരവറിയിച്ച് ദേശീയ കായികതാരം വൈദ്യന്വിളാകത്ത് മേലെതട്ട് പുത്തന്‍വീട്ടില്‍ ബാഹുലേയന്റെ ഓട്ടപ്രദക്ഷിണം.
ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളിനു മുമ്പില്‍നിന്നും പാങ്കോട്ടുകോണം, മലയിക്കട വഴി മാരായമുട്ടം വരെയുള്ള അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലായിരുന്നു ഓട്ടപ്രദക്ഷഇണം. 1998-ല്‍ നടന്ന സംസ്ഥാന അമെച്ചര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 15,000 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും 5,000 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയാണ് ബാഹുലേയൻ കായികരംഗത്തേയ്ക്ക് പ്രവേശിച്ചത്. ദേശീയ മാരത്തണില്‍ കേരളത്തെ പ്രതിനിധീകരിച്ച് മൂന്നുതവണ പങ്കെടുത്തു.
ഒരു പ്രാവശ്യം രണ്ടാം സ്ഥാനവും മറ്റൊരു തവണ ആറാം സ്ഥാനവും നേടി. 2007ല്‍ തിരുവനന്തപുരത്തുനടന്ന അമച്വർ അത്ലറ്റിക് മീറ്റില്‍ 800 മീറ്റര്‍, 1500 മീറ്റര്‍, 5,000 മീറ്റര്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിറ്റുണ്ട്. ധനുവച്ചപുരത്തുനിന്നും ശബരിമല സന്നിധാനം വരെ യുള്ള 208 കിലോമീറ്റര്‍ ദൂരം ഒന്നരദിവസം കൊണ്ട് ഓടിയെത്തിയത് 2002 ലാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍നിന്ന് ഗുരുവായൂരിലേക്ക് 367 കിലോമീറ്റര്‍ ദൂരം രണ്ടരദിവസംകൊണ്ടും ഓടിയെത്തി. പാറശാല മുതല്‍ കാസര്‍കോടുവരെയുള്ള 660 കിലോമീറ്റര്‍ ദൂരം ഒന്‍പതുദിവസംകൊണ്ട് ഓടിത്തീർത്ത ബാഹുലേയൻ ലിംഗ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ കായികതാരമാണ്.