x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ. റോ​യ് തോ​മ​സി​ന് ആ​ദ​രം

വെബ്ഡെസ്ക്
Published: September 7, 2026 01:04 AM IST | Updated: September 7, 2026 01:04 AM IST

പ്ര​ഫ. റോ​യ് തോ​മസ്

പാ​ലാ: അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ലെ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. റോ​യ് തോ​മ​സി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ റോ​യ് തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍ മ​രി​യ, പ​ഞ്ചാ​യ​ത്തം​ഗം ജെ​റ്റോ ജോ​സ്, ല​യ​ണ്‍​സ് ക്ല​ബ് ജി​ല്ലാ ചീ​ഫ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, എം​ഇ​എ​ല്‍​സി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബെ​ഞ്ച​മി​ന്‍, സെ​ക്ര​ട്ട​റി സൂ​സ​ന്‍ വി. ​ജോ​ര്‍​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ദീ​ര്‍​ഘ​കാ​ല​മാ​യി ന​ല്‍​കി​യ സ​മ​ഗ്ര​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക വ​ള​ര്‍​ച്ച​യ്ക്കാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ആ​ദ​രം ന​ല്‍​കി​യ​ത്. അ​ധ്യാ​പ​ക​ദി​ന​ത്തി​ല്‍ ല​ഭി​ച്ച ആ​ദ​രം ത​ന്‍റെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ലെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത അം​ഗീ​കാ​ര​മാ​ണെ​ന്നും, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​ത് കൂ​ടു​ത​ല്‍ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ഫ. റോ​യ് തോ​മ​സ് പ​റ​ഞ്ഞു.

Tags : nattu vishesham Tribute to Roy Thomas

Recent News

Corehub Up