x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ​ന്നാ​ൽ കീ​ശ കാ​ലി​യാ​കും; പേ​രാ​ന്പ്ര​യി​ൽ ഭ​ക്ഷണത്തിന് കൊ​ള്ളവി​ല

വെബ് ഡെസ്ക്
Published: September 7, 2026 01:50 AM IST | Updated: September 7, 2026 01:50 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചി​ല ഹോ​ട്ട​ലു​ക​ൾ, റ​സ്‌​റ്റോ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് കൊ​ള്ള വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ഒ​രു ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട​യ്ക്ക് 12 രൂ​പ​യാ​ണെ​ങ്കി​ൽ അ​ടു​ത്ത ഹോ​ട്ട​ലി​ൽ 15 രൂ​പ​യാ​ണ്.

ചാ​യ​ക്ക് 12 മു​ത​ൽ 16വ​രെ ഈ​ടാ​ക്കു​ന്നു. ഹോ​ട്ട​ലു​ക​ളി​ലെ സ്ഥി​തി ഏ​റെ ഗു​രു​ത​ര​മാ​ണ്. ഊ​ണി​ന് 60 മു​ത​ൽ 80രൂ​പ വ​രെ. ചി​ക്ക​ൻ ക​റി​ക്ക് 80 മു​ത​ൽ 160 രൂ​പ വ​രെ, ബീ​ഫ് ക​റി​ക്ക് 110 മു​ത​ൽ 200 വ​രെ, ചി​ക്ക​ൻ ബി​രി​യാ​ണി​ക്ക് 175 മു​ത​ൽ 240 രൂ​പ വ​രെ, കു​ഴി​മ​ന്തി​ക്ക് 100 മു​ത​ൽ 200 രൂ​പ വ​രെ വി​ല വ്യ​ത്യാ​സ​മു​ണ്ട്. ബേ​ക്ക​റി​ക​ളി​ൽ പ​ഫ്സ്, റോ​ൾ, കേ​ക്ക്, കൂ​ൾ ബാ​റി​ൽ ജ്യൂ​സ്, ഷ​വ​ർ​മ എ​ന്നി​വ​യ്ക്കും ഇ​തേ അ​വ​സ്ഥ ത​ന്നെ.

എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ല നി​ശ്ച​യി​ക്കു​ന്ന​തും ഈ​ടാ​ക്കു​ന്ന​തും എ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. വി​ല വി​വ​ര പ​ട്ടി​ക​യു​മി​ല്ല. കൃ​ത്യ​മാ​യ നി​ര​ക്ക് നി​ർ​ദ്ദേ​ശം ഇ​ല്ലാ​ത്ത​തു കൊ​ണ്ട് ക​ട​ക്കാ​ർ തോ​ന്നി​യ​പോ​ലെ പ​ണം വാ​ങ്ങു​ന്നു. നി​യ​മ​പ്ര​കാ​രം എ​ല്ലാ ക​ട​ക​ളി​ലും വി​ല വി​വ​ര പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​ക്ഷേ പേ​രാ​മ്പ്ര​യി​ൽ മി​ക്ക ക​ട​ക​ളി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​വി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന രീ​തി​യും ക​ണ്ടു വ​രു​ന്നു.

ദി​വ​സ​വും ഹോ​ട്ട​ലി​നെ​യും ബേ​ക്ക​റി​യെ​യും ആ​ശ്ര​യി​ക്കു​ന്ന കൂ​ലി​പ്പ​ണി​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ട് വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

എ​ല്ലാ ക​ട​ക​ളി​ലും വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും, മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് ക​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​ക്ക് പ​രാ​തി​യും ന​ൽ​കി. പി. ​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജു പൊ​ൻ​പ​റ, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, രാ​ജീ​വ​ൻ പാ​റാ​ട്ടു​പാ​റ, പി.​വി. ദി​നേ​ശ​ൻ, പി.​എം. പ്ര​കാ​ശ​ൻ, എ​ൻ.​ആ​ർ. ര​ജീ​ഷ്, പി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : food prices NattuVishasham DistrictNews

Recent News

Corehub Up