പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗിക പീഡനം നടത്തിയ ജിം പരിശീലകനെ പൊലിസ് അറസ്റ്റു ചെയ്തു. അത്തോളി കോളക്കാട് സ്വദേശി വെള്ളാം പറമ്പത്ത് വീട്ടില്‍ റിഷാദി (25) നെയാണ് എലത്തൂര്‍ പൊലിസ് പിടികൂടിയത്.
അന്നശേരി സ്വദേശിയായ വിദ്യാര്‍ഥിനിയുടെ ഫോട്ടോകള്‍ എടുത്ത് റിഷാദ് അവ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോകളാക്കി മാറ്റി. ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം വിദ്യാര്‍ഥിനിയ കാറില്‍ കയറ്റി വയനാട് വൈത്തിരിയിലുള്ള ഒരു വില്ലയില്‍ എത്തിച്ചു. ജ്യൂസില്‍ മയക്കുമരുന്ന് കലക്കി വിദ്യാര്‍ഥിനിയെ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ച ശേഷം അതിക്രമം നടത്തിയെന്നാണ് പരാതി.
പോക്സോ കേസില്‍ 55കാരന് അറസ്റ്റില്‍
കോഴിക്കോട്: അഞ്ചുവയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി (55) നെ പന്തീരാങ്കാവ് പൊലിസ് പിടികുടി.കഴിഞ്ഞമാസമാണ് കേസിനാധാരമായ സംഭവം നടന്നത്. സബ്ബ് ഇന്‍സ്പെക്ടര്‍ നിധിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കുന്നത്ത്പാലത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags : POCSO case NattuVishasham DistrictNews