x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു

പ്ര​തീ​ഷ് ഉ​ദ​യ​ൻ
Published: September 7, 2026 01:44 AM IST | Updated: September 7, 2026 01:44 AM IST

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കെ​എ​സ്ഇ​ബി വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി വി​ദ​ഗ്ധ​സം​ഘം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​യി​ലി​ങ്ങാ​പ്പു​ഴ​യി​ലാ​ണ് മൂ​ന്ന് മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യു​ള്ള പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി. പ്ര​തി​വ​ർ​ഷം 5.88 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ല​സ്രോ​ത​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പൂ​വാ​റ​ൻ​തോ​ട് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ സി​വി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 21.59 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണു​ള്ള​ത്. പി​ജി​സി​സി പി​എ​ൽ – ആ​ര്യ കോ​ൺ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് സി​വി​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ കി​ർ​ലോ​സ്ക​ർ ബ്ര​ദേ​ഴ്സി​നാ​ണ്. 2023-ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് റോ​ഡ് ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്ര​വൃ​ത്തി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​വ ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ദ​ഗ്ധ​സം​ഘം വി​ല​യി​രു​ത്തി​യ​ത്.

കെ​എ​സ്ഇ​ബി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എം.​വി. രാ​ജ​ൻ, ജ​ന​റേ​ഷ​ൻ സി​വി​ൽ ചീ​ഫ് എ​ൻ​ജി​നി​യ​ർ ബി​ജു വി​ശ്വ​ൻ, കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് എ​ക്സി​ക്യൂ​ഷ​ൻ ബി​ൻ സിം​ഗ്, ഉ​ത്ത​ര​മേ​ഖ​ല പ്രോ​ജ​ക്ട് മാ​നേ​ജ​ർ എം. ​ഉ​പേ​ന്ദ്ര​ൻ, ആ​ര്യ കോ​ൺ പ്രോ​ജ​ക്ട് മാ​നേ​ജ​ർ റി​ന്‍റോ കെ. ​ജോ​ൺ, പി​ജി​ഡി ഡ​യ​റ​ക്ട​ർ സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന രം​ഗ​ത്ത് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും പ​രി​സ്ഥി​തി, സു​ര​ക്ഷ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ താ​ത്പ​ര്യം എ​ന്നി​വ പ​രി​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

 

നി​ർ​മാ​ണ​ത്തി​നി​ടെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​റ​പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക​മ്പ​നം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തു​ക​യും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ വീ​ടു​ക​ൾ​ക്ക് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു.
വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​തോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു​ള്ള പ​രി​ഹാ​ര​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് നി​ല​പാ​ട്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തി​ന് ല​ഭി​ക്കു​ന്ന വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന തി​നൊ​പ്പം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ക്കി​യു​ള്ള പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​.

റോ​യ് ആ​ക്കേ​ൽ, വാ​ർ​ഡ് അം​ഗം

Tags : Hydroelectric Project NattuVishasham DistrictNews

Recent News

Corehub Up