x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര​പ​തി​റ്റാ​ണ്ട്, മു​ന്നോ​ട്ടു പോ​കാ​തെ രാ​മ​പു​രം ബൈ​പാ​സ്

വെബ്ഡെസ്ക്
Published: September 7, 2026 01:09 AM IST | Updated: September 7, 2026 01:09 AM IST

രാ​മ​പു​രം ബൈ​പാ​സ്

രാ​മ​പു​രം: ഒ​ന്ന​ര​പ​തി​റ്റാ​ണ്ട് മു​മ്പ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ ശേ​ഷം നി​ശ്ച​ല​മാ​യ രാ​മ​പു​രം ബൈ​പാ​സ് പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. രാ​മ​പു​രം ടൗ​ണി​ന് സ​മാ​ന്ത​ര പാ​ത​യാ​യി​ട്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. പാ​ലാ-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ രാ​മ​പു​രം ടൗ​ണ്‍ ഒ​ഴി​വാ​ക്കി​ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്.

വെ​ള്ളി​ലാ​പ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നും തി​രി​ഞ്ഞ് പു​തു​വേ​ലി തോ​ടി​ന്‍റെ തീ​രം വ​ഴി അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ എ​ത്തി വീ​ണ്ടും പാ​ലാ-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ പ്ര​വേ​ശി​ക്കും വി​ധ​മാ​ണ് പ​ദ്ധ​തി. 2010 ല്‍ ​ബൈ​പാ​സി​നു​ള്ള പ​ണി​ക​ള്‍ തു​ട​ങ്ങു​ക​യും റോ​ഡി​ന് വേ​ണ്ടി ഏ​താ​നും ആ​ളു​ക​ളു​ടെ സ്ഥ​ല​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കൃ​ഷ്ണ​ന്‍​നാ​യ​ര്‍ റോ​ഡ് പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​വാ​ന്‍ തു​ട​ക്ക​മി​ട്ട​ത്. വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ തോ​ട് പു​റ​മ്പോ​ക്ക് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യും തോ​ടി​ന്‍റെ തീ​ര​ത്ത് ക​ല്ലു​കെ​ട്ടി​യും തോ​ടി​ന് ആ​ഴം​കൂ​ട്ടി​യും മ​ണ്ണെ​ടു​ത്ത് റോ​ഡി​ല്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ നി​ര​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ റോ​ഡ് നി​ര്‍​മി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ തോ​ട് പു​റ​മ്പോ​ക്ക് എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലു​മു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഏ​താ​നും ഭാ​ഗ​ങ്ങ​ള്‍ കൂ​ടി ഏ​റ്റെ​ടു​ത്താ​ല്‍ മാ​ത്ര​മേ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. ഇ​തി​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലാ​തെ വ​ന്ന​തോ​ടെ നി​ര്‍​മാ​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്ത് നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.​സ​മീ​പ​കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് റോ​ഡ് സം​ബ​ന്ധി​ച്ച് ശ്ര​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു.​സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ മാത്രമേ നി​ര്‍​മാ​ണം ന​ട​ത്തു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്.

ബെ​പ്പാ​സ് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പു​തി​യ വി​ക​സ​ന പാ​ത രാ​മ​പു​ര​ത്ത് തു​റ​ക്കു​ക​യും നാ​ല​മ്പ​ല, ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​വു​ക​യും ചെ​യ്യും. രാ​മ​പു​രം ടൗ​ണി​ല്‍ ഗ​താ​ഗ​ത കു​രു​ക്കു​ക​ള്‍ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​പ്പാ​സു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ട് ടൗ​ണി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്.

ഇ​നി​യും വൈ​ക​രു​ത്

റോരാ​മ​പു​രം അ​നു​ദി​നം ഒ​രു വ​ലി​യ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക പ​തി​വാ​ണ് ഇ​തി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ന്‍ ബൈ​പാ​സ് റോ​ഡി​ന് സാ​ധി​ക്കും. ഈ ​ബൈ​പാ​സ് റോ​ഡ് കൊ​ണ്ടാ​ട് കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡു​മാ​യി യോ​ജി​പ്പി​ച്ച് കൊ​ണ്ടാ​ട് ജം​ഗ്ഷ​ൻ-​വെ​ള്ളി​ലാ​പ്പി​ള്ളി ബൈ​പാ​സ് റോ​ഡാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണം.

-എം.​പി കൃ​ഷ്ണ​ന്‍ നാ​യ​ർ(പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍)

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മം

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​നാ​ല്‍ പ്ര​സി​ദ്ധ​മാ​യ രാ​മ​പു​രം പ​ള്ളി​യി​ലും ഇ​വി​ടെ​യു​ള്ള നാ​ല​മ്പ​ല​ത്തി​ലും ദ​ര്‍​ശ​നം ന​ട​ത്തു​വാ​ന്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ധാ​രാ​ളം തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന​തി​നാ​ല്‍ ഭാ​വി സാ​ധ്യ​ത​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. ബൈ​പാ​സ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന് മാ​ത്രം സാ​ധി​ക്കു​ക​യി​ല്ല. പാ​ട​ങ്ങ​ളും ഏ​താ​നും വീ​ടു​ക​ളും ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. പ​ദ്ധ​തി സ​ര്‍​ക്കാ​രി​നെ​കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്കു​ക​യാ​ണ്. രാ​മ​പു​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ കൃ​ത്യ​മാ​യി പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ന​ല്‍​കും. ഉ​ട​ന്‍ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

-കെ.​കെ. ശാ​ന്താ​റാം(​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം

നാ​ല​മ്പ​ല ദ​ര്‍​ശ​ന കാ​ല​ത്ത് കൊ​ണ്ടാ​ട്, കാ​ഞ്ഞി​ര​പ്പു​റം, വ​ള​ക്കാ​ട്ടു​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത്ക്കു​രു​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​ണ് ബൈ​പാ​സ്. ഇ​തി​ന്‍റെ നി​ര്‍​മ്മാ​ണ​ത്തി​ന് അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​വ​ണം.

ബൈ​ജു മു​ണ്ട​പ്ലാ​ക്ക​ൽ(കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി)

Tags : nattu vishesham Ramapuram Bypass

Recent News

Corehub Up