x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ക്വാർ​ട്ടേ​ഴ്‌​സു​ക​ൾ അ​പ​ക​ട​ത്തി​ൽ

വെബ്ഡെസ്ക്
Published: September 7, 2026 01:01 AM IST | Updated: September 7, 2026 01:01 AM IST

എ​രു​മേ​ലി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി

എ​രു​മേ​ലി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ക്വാർ​ട്ടേ​ഴ്‌​സു​ക​ളും ഐ​സി യൂ​ണി​റ്റ് കെ​ട്ടി​ട​വും അ​പ​ക​ട​ത്തി​ൽ. പു​ന​ർ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചുകോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും കാ​ല​പ്പ​ഴ​ക്ക​മേ​റി​യ ഈ ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ അ​നു​മ​തി ആ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളും ഐ​സി യൂ​ണി​റ്റും പൊ​ളി​ച്ചു മാ​റ്റി പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് എ​ൻ​എ​ച്ച്എം (ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം) ഫ​ണ്ടി​ൽ നി​ന്നാ​ണ് അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് എ​രു​മേ​ലി​യി​ലെ ആ​ശു​പ​ത്രി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് മു​ഴു​വ​ൻ സ​മ​യ ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​ണ്.

ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​യ​ത് മൂ​ലം മൂ​ന്ന് വ​ർ​ഷ​മാ​യി ക്വോ​ർ​ട്ടേ​ഴ്‌​സു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ക്വാർ​ട്ടേ​ഴ്‌​സു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രെ മൂ​ന്ന് വ​ർ​ഷം മു​മ്പ് മാ​റ്റി​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ ആ​ണെ​ന്നും വാ​സ യോ​ഗ്യ​മ​ല്ലെ​ന്നും പൊ​ളി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടം വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി അ​ൺ​ഫി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ര​ത്തേന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രെ മാ​റ്റി ക്വാർ​ട്ടേ​ഴ്‌​സു​ക​ൾ അ​ട​ച്ചി​ട്ട​ത്. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ക്വാർ​ട്ടേ​ഴ്‌​സു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​ന് മു​മ്പ് ഇ​വി​ടെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​മ്പോ​ൾ ത​ന്നെ മേ​ൽ​ക്കൂ​ര​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച ത​ട​യാ​ൻ റൂ​ഫിം​ഗ് സ്ഥാ​പി​ച്ചെ​ങ്കി​ലും ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ക​ൾ പ്ര​ക​ട​മാ​യി.

ക​ത​ക്, ജ​ന​ൽ ഉ​ൾ​പ്പെടെ ത​ടി ഉ​രു​പ്പ​ടി​ക​ൾ ജീ​ർ​ണി​ച്ച നി​ല​യി​ലു​മാ​യി മാ​റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​പ​ക​ട സ്ഥി​തി ആ​ണെ​ന്ന് അ​ൺ​ഫി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ജോ​ർ​ജ് ജെ. ​മാ​ത്യു എം​എ​ൽ​എ​യാ​യി​രി​ക്കെ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ വി​ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് പി​ന്നീ​ട് ഐ​സി യൂ​ണി​റ്റ് (തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗം) ആ​ക്കി​യ​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ ര​ണ്ട​ര മാ​സം മാ​ത്ര​മാ​ണ് ഐ​സി യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക്വാർ​ട്ടേ​ഴ്‌​സു​ക​ളും ഐ​സി യൂ​ണി​റ്റും പൊ​ളി​ച്ചു മാ​റ്റി പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ച്ചാ​ൽ ആ​ശു​പ​ത്രി​ക്ക് കൂ​ടു​ത​ൽ സ്ഥ​ല സൗ​ക​ര്യം ല​ഭ്യ​മാ​കും. ചി​ത​റിക്കി​ട​ക്കു​ന്ന ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ മൂ​ലം സ്ഥ​ല പ​രി​മി​തി​ക​ളി​ലാ​ണ് ആ​ശു​പ​ത്രി.

പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​വേ​യും പ്ലാ​നും ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ഴ​യ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ന്ന് അ​നു​മ​തി വൈ​കു​ന്ന​ത് മൂ​ലം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​യി​ട്ടി​ല്ല.

Tags : nattu vishesham Quarters at Erumeli Government Hospital

Recent News

Corehub Up