x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം രൂ​പ​ത സ​പ്ത ശ​താ​ബ്‌ദി: കോ​വി​ല്‍​ത്തോ​ട്ടം ഇ​ട​വ​ക​യി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 7, 2026 01:02 AM IST | Updated: September 7, 2026 01:02 AM IST

വി​കാ​രി ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ല്‍ ജൂ​ബി​ലി പ​താ​ക ഉ​യ​ര്‍​ത്തു​ന്നു.

ച​വ​റ: കൊ​ല്ലം രൂ​പ​ത​യു​ടെ സ​പ്ത ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കോ​വി​ല്‍​ത്തോ​ട്ടം ആ​ന്‍​ഡ്രൂ​സ് ഇ​ട​വ​ക​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ല്‍ ജൂ​ബി​ലി പ​താ​ക ഉ​യ​ര്‍​ത്തി.

തു​ട​ര്‍​ന്ന് ഇ​ട​വ​ക​ത​ല ജൂ​ബി​ലി ആ​ഘോ​ഷ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ ക​പ്പൂ​ച്ചി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​യേ​ശു​ദാ​സ് മ​രി​യാ​ന്‍, ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​ട​വ​ക അ​ജ​പാ​ല​ന സ​മി​തി, സി​സ്റ്റേ​ഴ്‌​സ്, ബി​സി​സി ആ​നി​മേ​റ്റ​ര്‍​മാ​ര്‍, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ട​വ​ക​യി​ല്‍ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള വി​വി​ധ ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.ജോ​സ​ഫ് ഡാ​നി​യേ​ല്‍ അ​റി​യി​ച്ചു

 

Tags : Kollam Dioces NattuVishasham DistrictNews

Recent News

Corehub Up