ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: വാട്ടർ അഥോറിറ്റി എച്ച്ആർ ജീവനക്കാർക്കുള്ള ദിവസക്കൂലി അടിയന്തരമായി വർധിപ്പിക്കണമെന്ന് കേരള വാട്ടർ അഥോറിറ്റി എച്ച്ആർ എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
മറ്റു സർക്കാർവകുപ്പുകളിലെ ദിവസവേതനക്കാർക്ക് 750 രൂപവരെ ദിവസവേതനം ലഭിക്കുന്പോൾ വാട്ടർ അഥോറിറ്റിയിൽ മാത്രം 470 രൂപ ദിവസവേതനം നൽകുന്നത് മനുഷ്യത്വരഹിതമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് ക്ലീനിംഗ് നടത്തുകയും ഓരോ തസ്തികയിലും എട്ടുമണിക്കൂർ
മുഴുവനായി ജോലി ചെയ്യുകയും ചെയ്യുന്ന ജീവനക്കാർക്ക് ചെലവിനു പോലുമുള്ള ശന്പളം സർക്കാർ നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
തുച്ഛമായ ശന്പളത്തിൽനിന്ന് കരാറുകാർ പത്ത് ശതമാനം പിടിച്ചാണ് ഇവർക്ക് വേതനം നൽകുന്നത്. ഇതു മാറ്റി ഇവർക്ക് ശന്പളം നേരിട്ട് നൽകണമെന്ന് കണ്വൻഷൻ ആവശ്യപ്പെട്ടു.
കണ്വൻഷൻ കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യുവർഗീസ് ഉദ്ഘാടനം ചെയ്തു. ഷാജി പീറ്റർ അധ്യക്ഷനായിരുന്നു. കെ.വി. ജോർജ് ചിറത്തലയാട്ട്, ടി.ഡി. ജോയ്, റോയ് തോഴക്കുളം, എ.ജെ. ആന്റണി, സജേഷ് ഫിലിപ്പ്, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.എച്ച്. ഫൈസൽ-രക്ഷാധികാരി, ഷാജി പീറ്റർ-പ്രസിഡന്റ്, ശശി ആനക്കയം -വൈസ് പ്രസിഡന്റ്, കെ. സുരേഷ് -ജനറൽ സെക്രട്ടറി, കെ.എം. മനു-ജോയിന്റ് സെക്രട്ടറി, ഫിറോസ് വേങ്ങര -ട്രഷറർ, ഷാജു ജോസഫ്, ദിലീപ് കുമാർ, സ്വാലിഹ് അരിപ്ര, അനുസലിം, പി. ശ്രീധരൻ, മൊയ്തീൻകുട്ടി, മുരളി മോഹൻ- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
Tags : Water Authority NattuVishasham DistrictNews